ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ മകൾ എന്നതിനപ്പുറം അഭിനയത്തികവിലൂടെ സിനിമാലോകം കീഴടക്കാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ. സിനിമകൾ പോലെ തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന താരപുത്രിയുടെ ഗാരിജിലെത്തിയ ഒടുവിലത്തെ വാഹനമാണ് ലെക്സസ് എൽ എം 350 എച്ച് എന്ന എം പി വി. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വിലകൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ മകൾ എന്നതിനപ്പുറം അഭിനയത്തികവിലൂടെ സിനിമാലോകം കീഴടക്കാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ. സിനിമകൾ പോലെ തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന താരപുത്രിയുടെ ഗാരിജിലെത്തിയ ഒടുവിലത്തെ വാഹനമാണ് ലെക്സസ് എൽ എം 350 എച്ച് എന്ന എം പി വി. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വിലകൂടിയ എംപിവി കളിൽ ഒന്നാണിത്. ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഈ വാഹനത്തിന്റെയും നിർമിതി. എന്നാൽ രൂപത്തിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ് ലെക്സസിന്റെ ഈ ആഡംബര വാഹനം. 2.5 കോടി രൂപയാണ് ഈ എം പി വിയുടെ എക്സ് ഷോറൂം വില വരുന്നത്. 

കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ആകാരഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽ ഇ ഡി ഹെഡ്‍ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.

ADVERTISEMENT

നാല്-ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയർലൈൻ സ്റ്റൈൽ റീക്ലൈനർ സീറ്റുകൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങി സൗകര്യങ്ങൾ ഏറെയുണ്ട് ഈ എംപിവിയിൽ. നാല് സിലിണ്ടർ, 2.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. ഇ-സിവിടി ഗിയർബോക്‌സാണ്.

English Summary:

Janhvi Kapoor adds Lexus to her luxury car collection