10 ലക്ഷത്തിൽ താഴെ വില, സൺറൂഫിന്റെ ആഡംബരം; ഫീച്ചറുകൾ നിറച്ച ബജറ്റ് കാറുകള്‍
ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിലവില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ഒമ്പത് മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യന്‍
ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിലവില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ഒമ്പത് മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യന്‍
ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിലവില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ഒമ്പത് മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യന്‍
ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നിലവില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ഒമ്പത് മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ സണ്‍റൂഫ് ഫീച്ചറുള്ള ബജറ്റ് കാറുകളെ പരിചയപ്പെടാം.
ടാറ്റ ആള്‍ട്രോസ്
ഇന്ത്യന്‍ കാര്‍വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ സണ്‍റൂഫുള്ള കാറെന്ന ബഹുമതി ടാറ്റ ആള്‍ട്രോസിന് സ്വന്തമാണ്. 7.45 ലക്ഷം രൂപയുള്ള XM S വകഭേദം മുതല്‍ ആള്‍ട്രോസില്‍ സണ്‍റൂഫുണ്ട്. XM+S, XZ+S, XZ+S Lux, XZ+(O) S എന്നീ മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, പെട്രോള്‍ -സിഎന്‍ജി, 1.5 ലീറ്റര്‍ ഡീസല്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെയുള്ള എന്ജിന് വകഭേദങ്ങളിലും ആള്‍ട്രോസില്‍ സണ്‍റൂഫുണ്ട്.
ഹ്യുണ്ടേയ് എക്സ്റ്റര്‍
SX വകഭേദം മുതല്‍ക്ക് ഹ്യുണ്ടേയ് എക്സ്റ്ററില്‍ സണ്‍റൂഫുണ്ട്. വില 8.23 ലക്ഷം രൂപ മുതല്‍. ഇലക്ട്രിക് സണ്‍റൂഫുള്ള ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറവുള്ള മോഡലാണിത്. SX(O), SX(O) Connect, നൈറ്റ് എഡിഷന് എന്നീ എക്സ്റ്റര്‍ മോഡലുകളിലും സണ്‍റൂഫുണ്ട്. 83എച്ച്പി, 114എന്‍എം, 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് ഹ്യുണ്ടേയ് എക്സ്റ്ററിലുള്ളത്. സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുമുണ്ട്.
കിയ സോണറ്റ്
കിയയുടെ HTE(O) ആണ് ഇലക്ട്രിക് സണ്റൂഫോടെ എത്തുന്ന കുറഞ്ഞ വിലയില്‍ ലഭ്യമായ മോഡല്‍. വില 8.29 ലക്ഷം രൂപ. 9.37 ലക്ഷം രൂപ മുതല്‍ ലഭ്യമായ HTK (O) വകഭേദത്തിലും സണ്‍റൂഫുണ്ട്. 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പവര്‍ട്രെയിനും ലഭ്യമാണ്.
ടാറ്റ പഞ്ച്
അക്കംപ്ലിഷ്ഡ് S വകഭേദം മുതലാണ് ടാറ്റ പഞ്ചില്‍ സണ്‍റൂഫുള്ളത്. വില 8.35 ലക്ഷം രൂപ മുതല്‍. അക്കംപ്ലിഷ്ഡ് ഡാസില്‍ എസ്(8.75 ലക്ഷം), ക്രിയേറ്റീവ് എസ്(9.30 ലക്ഷം) മോഡലുകളിലും സണ്‍റൂഫുണ്ട്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് പരമാവധി 86എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജി ഓപ്ഷനുമുണ്ട്.
മഹീന്ദ്ര എക്സ് യു വി 3എക്സ്ഒ
മഹീന്ദ്രയുടെ XUV 3XOയില്‍ എംഎക്സ്2 പ്രൊ വകഭേദം മുതലാണ് സണ്‍റൂഫുള്ളത്. വില 8.99 ലക്ഷം രൂപ മുതല്‍. എംഎക്സ്3(9.49 ലക്ഷം), എംഎക്സ്3 പ്രൊ(9.99 ലക്ഷം) എന്നിവയാണ് പത്തുലക്ഷം രൂപയില്‍ കുറവ് വിലയുള്ള XUV 3XOയിലെ സണ്‍റൂഫുള്ള മറ്റു വകഭേദങ്ങള്‍. സെഗ്മെന്റില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ് അവതരിപ്പിച്ചതും മഹീന്ദ്രയുടെ XUV 3XO ആണ്. 111 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 113എച്ച്പി, 1.2 ലീറ്റര്‍ ഡയറക്ട് ഇന്ജക്ഷന് ടര്‍ബോ പെട്രോള്‍, 117എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍.
ഹ്യുണ്ടേയ് ഐ20
ഹ്യുണ്ടേയുടെ അസ്ത, അസ്ത(ഒ) വകഭേദങ്ങളില്‍ സണ്‍റൂഫുണ്ട്. വില യഥാക്രമം 9.34 ലക്ഷം, 10 ലക്ഷം രൂപ. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 83 എച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് അല്ലെങ്കില്‍ സിവിടി ഓട്ടോ ട്രാന്സ്മിഷന്.
ഹ്യുണ്ടേയ് വെന്യു
പുതിയ S+ വകഭേദത്തില്‍ വെന്യുവില്‍ ഹ്യുണ്ടേയ് സണ്‍റൂഫ് കൊണ്ടുവന്നിട്ടുണ്ട്. 9.35 ലക്ഷം രൂപ മുതല്‍ ഈ വാഹനം ലഭ്യമാണ്. പുതിയ എസ്(ഒ)+ മോഡലിലും ഹ്യുണ്ടേയ് സണ്‍റൂഫ് ഒരുക്കിയിട്ടുണ്ട്. വില 10 ലക്ഷം രൂപ.
ടാറ്റ നെക്സോണ്‍
സണ്‍റൂഫുള്ള ടാറ്റ നെക്സോണിന്റെ സ്മാര്‍ട്ട് എസ് വകഭേദത്തിന് 9.40 ലക്ഷം രൂപ. ടാറ്റ നെക്സോണിന്റെ സണ്‍റൂഫും പത്തു ലക്ഷം രൂപയില്‍ താഴെ വിലയുമുള്ള ഏക മോഡലാണിത്. പനോരമ സണ്‍റൂഫുമായി എത്തുന്ന ടാറ്റ നെക്സോണില്‍ ഡീസല്‍ എന്‍ജിനില്‍ ഡിസിടി ഓട്ടോ ഗിയര്‍ബോക്സും ലഭ്യമാണ്.
ഹ്യുണ്ടേയ് ഐ20 എന്‍ ലൈന്‍
ഹ്യുണ്ടേയ് ഐ20യുടെ എന്‍ട്രി ലെവല്‍ എന്‍6 വകഭേദമാണ് പട്ടികയില്‍ അവസാനത്തേത്. വില 10 ലക്ഷം രൂപ. എന്‍6, എന്‍8 മോഡലുകളിൽ സണ്‍റൂഫുണ്ട്. 120എച്ച്പി 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഹ്യുണ്ടേയ് ഐ20 എന്ലൈനിലുള്ളത്. 6 സ്പീഡ് മാനുവല്‍/ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.