ബാലൻസ് കുറയുമ്പോൾ തനിയെ റീചാർജ് ആകും; വരുന്നു ഫാസ്ടാഗിൽ പുതിയ ഫീച്ചർ
ന്യൂഡൽഹി∙ ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യുന്നത് ഇനി ഒഴിവാക്കാം. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർബിഐ ഇന്നലെ ഉത്തരവിട്ടു. നിശ്ചിത തുക സെറ്റ് ചെയ്താൽ ബാലൻസ് ഇതിലും താഴെപ്പോകുമ്പോഴൊക്കെ തനിയെ റീചാർജ് ആകും. എന്നാൽ

ന്യൂഡൽഹി∙ ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യുന്നത് ഇനി ഒഴിവാക്കാം. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർബിഐ ഇന്നലെ ഉത്തരവിട്ടു. നിശ്ചിത തുക സെറ്റ് ചെയ്താൽ ബാലൻസ് ഇതിലും താഴെപ്പോകുമ്പോഴൊക്കെ തനിയെ റീചാർജ് ആകും.
ഉദാഹരണത്തിന് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം. ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് സെറ്റ് ചെയ്യാം. ബാലൻസ് കുറയുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും. ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നു ചുരുക്കം.