മുന്‍നിര കാര്‍ കമ്പനികള്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന ഉത്സവ കാലം കൂടിയാണ് ദീപാവലി. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമില്ല. ഏറ്റവും കുറഞ്ഞത് ആറ് കാര്‍ നിര്‍മാതാക്കളെങ്കിലും പുതിയ മോഡലുകളുമായി വിപണിയിലേക്കെത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് എസ് യു വികള്‍

മുന്‍നിര കാര്‍ കമ്പനികള്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന ഉത്സവ കാലം കൂടിയാണ് ദീപാവലി. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമില്ല. ഏറ്റവും കുറഞ്ഞത് ആറ് കാര്‍ നിര്‍മാതാക്കളെങ്കിലും പുതിയ മോഡലുകളുമായി വിപണിയിലേക്കെത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് എസ് യു വികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്‍നിര കാര്‍ കമ്പനികള്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന ഉത്സവ കാലം കൂടിയാണ് ദീപാവലി. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമില്ല. ഏറ്റവും കുറഞ്ഞത് ആറ് കാര്‍ നിര്‍മാതാക്കളെങ്കിലും പുതിയ മോഡലുകളുമായി വിപണിയിലേക്കെത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് എസ് യു വികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്‍നിര കാര്‍ കമ്പനികള്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന ഉത്സവ കാലം കൂടിയാണ് ദീപാവലി. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമില്ല. ഏറ്റവും കുറഞ്ഞത് ആറ് കാര്‍ നിര്‍മാതാക്കളെങ്കിലും പുതിയ മോഡലുകളുമായി വിപണിയിലേക്കെത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന് എസ് യു വികള്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ കൂടുതലും. എങ്കിലും കൂട്ടത്തില്‍ ഒരു സെഡാനും ഒരു എംപിവിയുമുണ്ട്. ഇതില്‍ നാലു വാഹനങ്ങള്‍ ഇലക്ട്രിക് കാറുകളാണ്. ഈ ദീപാവലി കാലം ആഘോഷമാക്കാനെത്തുന്ന പുത്തന്‍ കാറുകള്‍ ഇവയാണ്. 

ടാറ്റ നെക്‌സോണ്‍ സിഎന്‍ജി

ADVERTISEMENT

ടാറ്റയുടെ സൂപ്പര്‍ഹിറ്റ് മോഡലുകളിലൊന്നായ നെക്‌സോണിന്റെ സിഎന്‍ജി വകഭേദം ദീപാവലിക്കെത്തും. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനമാണിത്. വൈകാതെ ഈ മോഡലിന്റെ വില ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടേക്കും. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനില്‍ ഫാക്ടറി ഫിറ്റ് സിഎന്‍ജിയുമായെത്തുന്ന ആദ്യമോഡലായിരിക്കും ഇത്. ഒപ്പം മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സിഎന്‍ജി മോഡലിലുണ്ടാവും. 

ഡ്യുവല്‍ സിലിണ്ടര്‍സിഎന്‍ജി കിറ്റ്, ഏതാനും ബാഡ്ജുകള്‍ എന്നിവയുണ്ടെങ്കിലും സ്റ്റാന്‍ഡേഡ് മോഡലിന്റെ ഫീച്ചറുകളുമായിട്ടാവും നെക്‌സോണ്‍ സിഎന്‍ജിയുടെ വരവ്. മറ്റു ടാറ്റ മോട്ടോഴ്‌സ് സിഎന്‍ജി മോഡലുകളെ പോലെ നെക്‌സോണ്‍ iCNGയിലും വകഭേദങ്ങളുണ്ടാവും. നെക്‌സോണ്‍പെട്രോള്‍ വകഭേദത്തിന്റെ വില എട്ടു ലക്ഷം മുതല്‍ 13.35 ലക്ഷം വരെയാണ്. സിഎന്‍ജി മോഡലിന് ഒരു ലക്ഷം രൂപ കൂടുതലാവാനാണ് സാധ്യത. 

Tata Curvv

ടാറ്റ കര്‍വ്

ടാറ്റ കര്‍വ് പെട്രോള്‍, ഡീസല്‍ മോഡലുകളുടെ വില സെപ്റ്റംബര്‍ രണ്ടിന് ടാറ്റ മോട്ടോവ്‌സ് പുറത്തുവിടും. പ്രതീക്ഷിക്കുന്ന വില 10 ലക്ഷത്തിനും 22 ലക്ഷം രൂപക്കും ഇടയിലാണ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍, രണ്ട് 1.2 ലീറ്റര്‍ ടര്‍ബോ പെട്രോളും ഒരു 1.5 ലീറ്റര്‍ ഡീസലും.  6 സ്പീഡ് മാനുവല്‍ ആയിരിക്കും സ്റ്റാന്‍ഡേഡ്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ഓപ്ഷനായുണ്ടാവും. അധികം വൈകാതെ സിഎന്‍ജി ടാറ്റ കര്‍വും എത്തിയേക്കും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഫോക്‌സ്‌വാഗണ്‍ ടൈഗുണ്‍, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാക്ക് എന്നിവരാണ് ടാറ്റ കര്‍വിന്റെ പ്രധാന എതിരാളികള്‍. 

ADVERTISEMENT

ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഫേസ്‌ലിഫ്റ്റ്

മുഖം മിനുക്കിയെത്തുന്ന അല്‍ക്കസാറിന്റെ വില ഹ്യുണ്ടേയ് സെപ്തംബര്‍ അഞ്ചിന് പുറത്തുവിടും. ഇതിനകം തന്നെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. ക്രേറ്റയുമായി സാമ്യതകള്‍പലതുമുള്ള മോഡലാണിത്. ഡിആര്‍എല്ലിലും ടെയില്‍ ലൈറ്റിലുമെല്ലാം H ന്റെ രൂപം തെളിഞ്ഞു കാണാനാവും. 18 ഇഞ്ച് അലോയ് വീലുകള്‍. കണക്ടര്‍ കാര്‍ ടെക്കും അയാസ് സുരക്ഷാ ഫീച്ചറുകളുമെല്ലാം ഹ്യുണ്ടേയ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ നതന്നെയാവും ഫേസ് ലിഫ്റ്റ് മോഡലിലുമുണ്ടാവുക. നിലവില്‍ വിപണിയിലുള്ള അല്‍ക്കസാറിന്റെ വില 16.78 ലക്ഷം മുതല്‍ 21.28 ലക്ഷം രൂപ വരെയാണ്. ഫേസ് ലിഫ്റ്റ് മോഡലിന് ഇതിലും വില കൂടാനാണ് സാധ്യത. 

MG Windsor

എംജി വിന്‍ഡ്‌സര്‍

സെപ്റ്റംബര്‍ 11ന് എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ മോഡല്‍ വിന്‍ഡ്‌സര്‍ ഇവി പുറത്തിറക്കും. 4.3 മീറ്റര്‍ നീളമുള്ള ഈ എപിവിയുടെ ടെസ്റ്റ് റണ്ണിന്റെ ദൃശ്യങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു. 5 സീറ്റര്‍ വാഹനമായ വിന്‍ഡ്‌സറിന്റെ പിന്നിലെ സീറ്റുകള്‍ മടക്കാന്‍ സാധിക്കുന്നവയാണ്. മിനിമലിസ്റ്റ് ഡാഷ്‌ബോര്‍ഡും ഫ്‌ളോട്ടിങ് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റല്‍ ഡയലുകളും പനോരമിക് സണ്‍ റൂഫും പിന്നില്‍ എസി വെന്റുകളുമുള്ള വാഹനമായിരിക്കും വിന്‍ഡ്‌സര്‍ ഇവി. പ്രതീക്ഷിക്കുന്ന വില 20 ലക്ഷത്തിലും താഴെ. ടാറ്റ നെക്‌സോണ്‍ ഇവി, കര്‍വ് ഇവി, മഹീന്ദ്ര എക്‌സ് യു വി 400 എന്നിവയുമായാണ് മത്സരം. 

ADVERTISEMENT

കിയ കാര്‍ണിവല്‍

ഓട്ടോ എക്‌സ്‌പോ 2023ലാണ് നാലാം തലമുറ കിയ കാര്‍ണിവലിനെ കിയ ഇന്ത്യ ആദ്യം പ്രദര്‍ശിപ്പിച്ചത്. കൂടുതല്‍ വലിപ്പത്തിലും റഫ് ലുക്കിലും മിനിമലിസ്റ്റ് ഇന്റീരിയറിലുമായിരിക്കും പുതിയ കാര്‍ണിവെലിന്റെ വരവ്. രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് മറ്റൊരു ശ്രദ്ധേയ ഫീച്ചര്‍. വലിയ വാഹനമായ കാര്‍ണിവെല്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ 7, 9, 11 സീറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഏതു മോഡലാവും എത്തുകയെന്ന് വ്യക്തമല്ല. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന കാര്‍ണിവെലിന് 50 ലക്ഷത്തോളം രൂപയാണ് പ്രതീക്ഷിക്കുന്ന വില. അടുത്ത വര്‍ഷം മുതല്‍ ഈ എംപിവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും കിയക്ക് പദ്ധതിയുണ്ട്. 2.2 ലീറ്റര്‍ എന്‍ജിന്‍ തന്നെയാവും ഇന്ത്യന്‍ കാര്‍ണിവെലിലുമെന്നാണ് കരുതപ്പെടുന്നത്. 

ഔഡി ക്യു 6 ഇ ട്രോണ്‍

4.7 മീറ്റര്‍ നീളവും 85 ലക്ഷം രൂപ വിലയുമുള്ള ഔഡി ക്യു 6 ഇ ട്രോണിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. ഇന്ത്യന്‍ അസംബിള്‍ ചെയ്തിറക്കുന്ന മോഡലാണിത്. എന്‍ട്രി ലെവല്‍ ആഡംബര ഇലക്ട്രിക് എസ് യു വികളായ ബിഎംഡബ്ല്യു ഐഎക്‌സ്1, മെഴ്‌സിഡീസ് ഇ ക്യു എ, വോള്‍വോ എക്‌സ് സി 40 റീചാര്‍ജ് എന്നിവയുമായാണ് പ്രധാന മത്സരം. ഓള്‍ വീല്‍ ഡ്രൈവ്  2 വീല്‍ ഡ്രൈവ് ഓപ്ഷനുകളുണ്ടാവും. ഓള്‍വീല്‍ ഡ്രൈവില്‍ 388എച്ച്പി ഡ്യുവല്‍ മോട്ടോറും 625 കീമി റേഞ്ചും. 2വീല്‍ ഡ്രൈവ് വകഭേദത്തില്‍ 326 എച്ച്പി സിംഗിള്‍ മോട്ടോറും 641 കീമി റേഞ്ചുമുണ്ടാവും. സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

മെഴ്‌സിഡീസ് ഇ ക്ലാസ്

ആറാം തലമുറ ഇ ക്ലാസിന്റെ വില 85 ലക്ഷം രൂപയാണ്. അടുത്തിടെ പുറത്തിറങ്ങിയ ബിഎംഡബ്ല്യു 5 സീരീസ് എല്‍ ഡബ്ല്യു ബിയുമായാണ് നേരിട്ടുള്ള മത്സരം. ഇ ക്ലാസിന്റെ ബുക്കിങ് അടുത്ത മാസം മുതല്‍ ആരംഭിക്കും. മെഴ്‌സിഡീസിന്റെ ചാകന്‍ ഫാക്ടറിയിലാണ് മെഴ്‌സിഡീസ് ഇ ക്ലാസ് നിര്‍മിക്കുന്നത്. പ്രധാന 14.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍. ഉയര്‍ന്ന വകഭേദങ്ങളില്‍ 12.3 ഇഞ്ച് സ്‌ക്രീന്‍ പാസഞ്ചര്‍ സീറ്റുകള്‍ക്ക് ലഭിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലും ഇ ക്ലാസ് എത്തും. 

കിയ ഇവി 9 

കിയയുടെ ഫ്‌ളാഗ്ഷിപ്പ് ഇവിയായാണ് ഇവി9ന്റെ വരവ്. ബിഎംഡബ്ല്യു ഐഎക്‌സ്(1.21-1.40 കോടി രൂപ), മെഴ്‌സിഡീസ് ഇക്യുഇ എസ് യു വി (1.39 കോടി രൂപ), ഔഡി ക്യു 8 ഇ ട്രോണ്‍(1.15 -1.27 കോടി രൂപ) എന്നിവാണ് പ്രധാന എതിരാളികള്‍. കിയ ഇവി9ന്റെ വിലയും ഇതിനോട് ചേര്‍ന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 99.8kWh, 800V ബാറ്ററിയുള്ള കിയ ഇവി 9ന് 563 കീലോമീറ്ററാണ് റേഞ്ച്. 203എച്ച്പി റിയര്‍ വീല്‍ ഡ്രൈവ്, 384 എച്ച്പി ഓള്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ കിയ ഇവി 9 എത്തും. 

മെയ്ബ ഇക്യുഎസ് എസ് യു വി 

സെപ്തംബര്‍ അഞ്ചിന് മെയ്ബ ഇക്യുഎസ് എസ് യു വി സെപ്തംബര്‍ അഞ്ചിന് പുറത്തിറങ്ങും. ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സെറ്റ് അപ്പില്‍ പുറത്തിറങ്ങുന്ന ഈ മോഡല്‍ 658എച്ച്പി കരുത്തും 950എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 108.4kWh മോട്ടോര്‍ 600കീമി റേഞ്ച് നല്‍കും. 4.4 സെക്കന്‍ഡിനുള്ളില്‍ 100കീമി വേഗതയിലേക്കു കുതിക്കും. ഉയര്‍ന്ന വേഗത 210 മണിക്കൂറില്‍ കീലോമീറ്റര്‍. പ്രതീക്ഷിക്കുന്ന വില 4 കോടി രൂപയോട് അടുത്ത്. 

English Summary:

New car, SUV Launches by Diwali