ബോളിവുഡിൽ സൂപ്പർസ്റ്റാറായി ഈ ആഡംബര എസ്യുവി; പുത്തൻ വാഹനം വാങ്ങി അനു മാലിക്
ബോളിവുഡിന് റേഞ്ച് റോവറിനോടുള്ള പ്രിയത്തിൽ ഒട്ടും കുറവില്ലെന്നു വീണ്ടും വീണ്ടും തെളിയുകയാണ്. ഇത്തവണ റേഞ്ച് റോവർ സ്‌പോർട് ഗാരിജിലെത്തിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ അനു മാലിക് ആണ്. പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് ഹിറ്റ്

ബോളിവുഡിന് റേഞ്ച് റോവറിനോടുള്ള പ്രിയത്തിൽ ഒട്ടും കുറവില്ലെന്നു വീണ്ടും വീണ്ടും തെളിയുകയാണ്. ഇത്തവണ റേഞ്ച് റോവർ സ്‌പോർട് ഗാരിജിലെത്തിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ അനു മാലിക് ആണ്. പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യയിൽ മുഴുവൻ സ്വീകാര്യനായ ദേശീയ പുരസ്‌കാര ജേതാവ്. ഭാര്യയ്‌ക്കൊപ്പം എത്തിയാണ് സംഗീത സംവിധായകൻ എസ് യു വിയുടെ താക്കോൽ സ്വീകരിച്ചത്. എഗെർ ഗ്രേ നിറമാണ് വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഏതു വേരിയന്റ് ആണെന്നത് വ്യക്തമല്ല. 1.62 കോടി മുതലാണ് റേഞ്ച് റോവർ സ്പോർടിൻറെ വിലയാരംഭിക്കുന്നത്.
കാലഘട്ടത്തിനു അനുസൃതമായ രൂപഭാവങ്ങളുമായി എത്തിയിരിക്കുന്ന റേഞ്ച് റോവർ സ്പോർടിന്റെ അകകാഴ്ചകളിലും പുതുമകളുണ്ട്. പിവി പ്രോ സോഫ്റ്റ്‌വെയറോടു കൂടിയ 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 19 സ്പീക്കർ 800 ഡബ്ള്യു മെറിഡിയൻ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നിരവധി സവിശേഷതകൾ ഈ എസ് യു വിയിലുണ്ട്.
രണ്ടു എൻജിൻ ഓപ്ഷനുകളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. 3.0 ലീറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 400 ബി എച്ച് പി പവറും 500 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. 350 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും പുറത്തെടുക്കാൻ കഴിയുന്ന 3.0 ലീറ്റർ ഡി 350 ഡീസൽ എൻജിനാണ് മറ്റൊന്ന്. രണ്ടു എൻജിനുകളിലും 8 സ്പീഡ് ടോർക്ക് കോൺവെർട്ടർ ഓട്ടമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്.