സ്പീഡ് പേടിയുണ്ടോ? ഔഡി 234 കി.മീ വേഗത്തിൽ പറപ്പിച്ച് അജിത്
അഭിനയത്തോട് മാത്രമല്ല, സാഹസിക യാത്രകളോടും ഏറെ പ്രിയമാണ് തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്. റേസിങ് ട്രാക്കുകളിൽ ചീറിപ്പായുന്ന താരത്തിനു വേഗമെന്നത് ഹരമാണെന്നു തെളിയിക്കുകയാണ് സോഷ്യൽ ലോകത്ത് വൈറലായ ഏറ്റവും പുതിയ വിഡിയോ. ഇത്തവണ ഔഡിയിൽ 234 കിലോമീറ്റർ വേഗത്തിലാണ് താരത്തിന്റെ കുതിപ്പ്. വാഹനം

അഭിനയത്തോട് മാത്രമല്ല, സാഹസിക യാത്രകളോടും ഏറെ പ്രിയമാണ് തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്. റേസിങ് ട്രാക്കുകളിൽ ചീറിപ്പായുന്ന താരത്തിനു വേഗമെന്നത് ഹരമാണെന്നു തെളിയിക്കുകയാണ് സോഷ്യൽ ലോകത്ത് വൈറലായ ഏറ്റവും പുതിയ വിഡിയോ. ഇത്തവണ ഔഡിയിൽ 234 കിലോമീറ്റർ വേഗത്തിലാണ് താരത്തിന്റെ കുതിപ്പ്. വാഹനം ഓടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്പീഡ് പേടിയുണ്ടോ എന്ന ട്രാഫിക്കിലെ നിവിൻ പോളിയുടെ ഡയലോഗ് കടമെടുത്തു കൊണ്ടുള്ള കമെന്റുകളും എക്‌സിൽ പങ്കുവച്ച വിഡിയോയുടെ താഴെ കാണാം.
ഔഡിയിലെ വേഗപാച്ചിൽ സമൂഹമാധ്യമമായ എക്സിലാണ് പങ്കുവച്ചിരിക്കുന്നത്. വിഡിയോ ആരംഭിക്കുമ്പോൾ 204 കിലോമീറ്റർ വേഗത്തിലാണ് വാഹനം പറക്കുന്നത്. തുടർന്ന് 220 ലേക്കും 234 ലേക്കും എത്തുന്നത് കാണാം. നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന് വിഡിയോ പകർത്തുന്നയാളോട് അജിത് ചോദിക്കുന്നുമുണ്ട്. ചെറു ചിരിയോടെ യാത്ര തുടരുന്ന താരം പിന്നീട് വാഹനത്തിന്റെ വേഗം കുറയ്ക്കുന്നുമുണ്ട്. ഇന്ത്യൻ നിരത്തിലൂടെയല്ല ഈ വേഗയാത്ര എന്നതാണ് എടുത്തു പറയേണ്ടത്. വിദേശത്തു നിന്നുമാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ചെന്നൈ, ഡൽഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സർക്യൂട്ടുകളിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അജിത്. വളരെ കുറച്ച് ഇന്ത്യക്കാർ മാത്രം പങ്കെടുത്തിട്ടുള്ള രാജ്യാന്തര വേദികളിലും എഫ് ഐ എ ചാമ്പ്യൻഷിപ്പിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരം 2003 ഫോർമുല ഏഷ്യ ബി എം ഡബ്ള്യു ചാംപ്യൻഷിപ്, 2010 ഫോർമുല 2 ചാമ്പ്യൻഷിപ് എന്നിവയിലും ഭാഗമായിരുന്നു. 2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.