കൂടുതൽ സ്റ്റൈലും ഫീച്ചറുകളും; കറുപ്പഴകിൽ ഹ്യുണ്ടേയ് ക്രേറ്റ നൈറ്റ് എഡിഷന്
14.51 മുതല്‍ 20.15 ലക്ഷം രൂപ വരെ വിലയില്‍ ക്രേറ്റ നൈറ്റ് എഡിഷന് പുറത്തിറക്കി ഹ്യുണ്ടേയ്. സ്റ്റാന്‍ഡേഡ് ക്രേറ്റയെ അപേക്ഷിച്ച് അകത്തും പുറത്തും സ്റ്റൈലിങില്‍ അപ്ഡേറ്റുമായാണ് നൈറ്റ് എഡിഷന്റെ വരവ്. 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് വകഭേദങ്ങള്‍ തന്നെയാണ് നൈറ്റ് എഡിഷനിലും

14.51 മുതല്‍ 20.15 ലക്ഷം രൂപ വരെ വിലയില്‍ ക്രേറ്റ നൈറ്റ് എഡിഷന് പുറത്തിറക്കി ഹ്യുണ്ടേയ്. സ്റ്റാന്‍ഡേഡ് ക്രേറ്റയെ അപേക്ഷിച്ച് അകത്തും പുറത്തും സ്റ്റൈലിങില്‍ അപ്ഡേറ്റുമായാണ് നൈറ്റ് എഡിഷന്റെ വരവ്. 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് വകഭേദങ്ങള്‍ തന്നെയാണ് നൈറ്റ് എഡിഷനിലും നല്‍കിയിരിക്കുന്നത്.
ക്രേറ്റയുടെ എസ്(ഒ), എസ്എക്സ്(ഒ) വകഭേദങ്ങളിലാണ് ഹ്യുണ്ടേയ് നൈറ്റ് എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍, കറുപ്പ് നിറത്തിലുള്ള ലോഗോയും അലോയ് വീലുകളും, ചുവപ്പ് ബ്രേക്ക് കാലിപ്പറുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. സ്കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍, സി പില്ലര്‍, സ്പോയ്ലര്, ഒആര്‍വിഎം കാപ് എന്നിവയും കറുപ്പില്‍ തന്നെയാണ് വരുന്നത്.
ഉള്ളിലേക്കു വന്നാല്‍ ഓള് ബ്ലാക്ക് ലേ ഔട്ടാണ് നല്‍കിയിരിക്കുന്നത്. മെറ്റല്‍ പെഡലുകളും പിച്ചള നിറത്തിലുള്ള ഇന്‍സര്‍ട്ടുകളും സ്റ്റൈലിഷ് ലുക്ക് കൂട്ടുന്നു. ഗിയര്‍ ലിവറിലും ലെതര്‍ സീറ്റിലുമെല്ലാം പിച്ചള നിറത്തിലുള്ള തുന്നലുകളും പൈപ്പിങും കാണാനാവും. ഫേസ്ലിഫ്റ്റിന് മുമ്പുള്ള ക്രേറ്റയുടെ നൈറ്റ് എഡിഷനും ലഭ്യമാണ്. എന്നാല്‍ ഈ മോഡലില്‍ പിച്ചള നിറത്തിനു പകരം കാബിനില്‍ ചുവപ്പു നിറമാമുളളത്. ടൈറ്റന് ഗ്രേ മാറ്റെ പെയിന്റ് സ്കീം അധികമായി 5,000 രൂപ കൂടി നല്കിയാല് ലഭ്യമാവും. ബ്ലാക്ക് റൂഫ് വേണമെങ്കില്‍ പിന്നെയും 15,000 രൂപ നല്‍കണം.
1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.5 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്നിവയാണ് എന്ജിന് വകഭേദങ്ങള്‍. 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും പെട്രോള്‍ എന്ജിന്. 116എച്ച്പി കരുത്തും പരമാവധി 250 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്ജിന്. 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് അല്ലെങ്കില്‍ ഓപ്ഷണല്‍ സിവിടിയാണ് പെട്രോള്‍ എന്‍ജിനിലെ ട്രോന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്‍.
ക്രേറ്റ നൈറ്റ് എഡിഷന്റെ വരവോടെ എന്‍ ലൈന്‍ വകഭേദങ്ങളില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാന്‍ ഹ്യുണ്ടേയ്ക്ക് സാധിച്ചിട്ടുണ്ട്. കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ് ടൈഗൂണ്‍, സ്കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിവരാണ് ക്രേറ്റയുടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളികള്‍.