3.50 കോടിയുടെ പോർഷെ വാങ്ങി; സ്റ്റൈലും എന്റെ ഹൃദയവും അജിത്തിന് സ്വന്തമെന്ന് ശാലിനി
തികഞ്ഞൊരു വാഹനപ്രേമിയാണ് തെന്നിന്ത്യൻ താരം അജിത് കുമാർ. റേസിങ് ട്രാക്കുകളിൽ മിന്നൽ പോലെ പായുന്ന അജിത്തിന്റെ ഗാരിജിലേക്കു താരപ്രഭയിൽ ഒരുപടി മുന്നിട്ടു നിലയ്ക്കുന്ന ഒരു വാഹനം കൂടി എത്തിയിരിക്കുന്നു. പോർഷെ 911 ജി ടി 3 ആർ എസ് ആണ് താരം ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. തങ്ങളുടെ വീട്ടിലേക്കു പുതിയ അതിഥി

തികഞ്ഞൊരു വാഹനപ്രേമിയാണ് തെന്നിന്ത്യൻ താരം അജിത് കുമാർ. റേസിങ് ട്രാക്കുകളിൽ മിന്നൽ പോലെ പായുന്ന അജിത്തിന്റെ ഗാരിജിലേക്കു താരപ്രഭയിൽ ഒരുപടി മുന്നിട്ടു നിലയ്ക്കുന്ന ഒരു വാഹനം കൂടി എത്തിയിരിക്കുന്നു. പോർഷെ 911 ജി ടി 3 ആർ എസ് ആണ് താരം ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. തങ്ങളുടെ വീട്ടിലേക്കു പുതിയ അതിഥി എത്തിയ സന്തോഷം താര പത്നി ശാലിനി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്റ്റൈലും എന്റെ ഹൃദയവും അജിത്തിന് സ്വന്തം എന്നാണ് താരം ശാലിനി സമൂഹമാധ്യമങ്ങളിൽ കുറച്ചത്.
ഇന്ത്യയിൽ 3.50 കോടി രൂപ വിലവരുന്ന വാഹനമാണ് 911 ജി ടി 3 ആർ എസ്. നിലവിൽ പോർഷെയുടെ ഏറ്റവുമധികം വില്പനയിലുള്ള മോഡലുകളിൽ ഒന്നാണിത്. ഭാരക്കുറവും എന്നാൽ പ്രകടനത്തിന്റെ കാര്യത്തിലുള്ള മികവുമാണ് പോർഷെയുടെ ഈ കരുത്തനെ വാഹന പ്രേമികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. വെള്ള നിറമാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തിരിക്കുന്നത്.
വീലുകൾക്കു ചുവപ്പു നിറവും നൽകിയിട്ടുണ്ട്. റോഡിലെ ഈ മികച്ച പെർഫോമറുടെ ശക്തി 4 ലീറ്റർ 6 സിലിണ്ടർ എൻജിനാണ്. 518 ബി എച്ച് പി കരുത്തും 468 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുണ്ടിതിന്. 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. പരമാവധി വേഗം 296 കിലോമീറ്ററാണ്.