അച്ഛന് പിറന്നാൾ സമ്മാനമായി നൽകിയത് മഹീന്ദ്ര സ്കോർപിയോ; കൈയടിച്ച് സോഷ്യൽ ലോകം
സമ്മാനങ്ങൾ വാങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? പ്രത്യേകിച്ച് മക്കളുടെ കയ്യിൽ നിന്നാകുമ്പോൾ അതിനു ഇരട്ടിമധുരമാണ്. അത്തരത്തിൽ പിതാവിന് ഒരു വിലപിടിപ്പുള്ള സമ്മാനം നൽകിയ മകനും നിറഞ്ഞ ഹൃദയത്തോടെയതു സ്വീകരിച്ച പിതാവുമാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഉള്ളുകവർന്നത്. പിതാവിന്റെ ജന്മദിനത്തിൽ മകൻ നൽകിയ

സമ്മാനങ്ങൾ വാങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? പ്രത്യേകിച്ച് മക്കളുടെ കയ്യിൽ നിന്നാകുമ്പോൾ അതിനു ഇരട്ടിമധുരമാണ്. അത്തരത്തിൽ പിതാവിന് ഒരു വിലപിടിപ്പുള്ള സമ്മാനം നൽകിയ മകനും നിറഞ്ഞ ഹൃദയത്തോടെയതു സ്വീകരിച്ച പിതാവുമാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഉള്ളുകവർന്നത്. പിതാവിന്റെ ജന്മദിനത്തിൽ മകൻ നൽകിയ സമ്മാനമെന്തെന്നല്ലേ? മഹീന്ദ്രയുടെ സ്കോർപിയോ എൻ എന്ന എസ് യു വി നൽകിയാണ് മകൻ പിതാവിന്റെ മനസു നിറച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതാണ് വിഡിയോ. കുടുംബം ഒന്നടങ്കം മഹീന്ദ്രയുടെ ഡീലർഷിപ്പിൽ എത്തിയാണ് വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. സ്കോർപിയോ എൻ പിതാവിനുള്ള മകന്റെ ജന്മദിന സമ്മാനമാണെന്നു വിഡിയോയിൽ പ്രതിപാദിക്കുന്നുമുണ്ട്.
ഫീച്ചറുകളാൽ സമ്പന്നമാണ് ഈ എസ് യു വി. ഡ്യൂവൽ ടോൺ അപ്ഹോൾസ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, മൂന്ന് നിര സീറ്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി ഫങ്ക്ഷൻ സ്റ്റീയറിങ് വീൽ, ക്രൂസ് കൺട്രോൾ തുടങ്ങിയവയുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എക്സ് ഷോറൂം വിലയാരംഭിക്കുന്നത് 13.85 ലക്ഷം രൂപ മുതലാണ്.
സ്കോർപിയോ എന്നിൽ 203 എച്ച്പി – 380 എൻഎം കരുത്തുള്ള 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 175 എച്ച്പി – 400 എൻഎം കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സിന്റെ പിന്തുണയും ഉണ്ട്. ഫോർവീൽ ഡ്രൈവും നൽകിയിട്ടുണ്ട്. ഡീസൽ എൻജിനോടെ മാത്രമാണ് സ്കോർപിയോ ക്ലാസിക് ലഭിക്കുന്നത്. 2.2 ലീറ്റർ എൻജിന് 97 കിലോവാട്ട് കരുത്തും 300 എൻ എം ടോർക്കുമുണ്ട്.