ഇനി സൺഫിലിം ഒട്ടിക്കാം, പിഴയില്ല; ഹൈക്കോടതി വിധി യുക്തിസഹം: ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍
തിരുവനന്തപുരം∙ വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ്. വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
തിരുവനന്തപുരം∙ വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ്. വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
തിരുവനന്തപുരം∙ വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ്. വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
തിരുവനന്തപുരം∙ വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ്. വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും വാഹനഉടമകള്‍ക്കും വേര്‍തിരിവ് വേണ്ട എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതു നല്ല തീരുമാനമാണ്. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കു മുമ്പുണ്ടായിരുന്നത്. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.
വാഹനത്തിന്റെ മുന്‍-പിന് ഗ്ലാസുകളില്‍ 70%, സൈഡ് ഗ്ലാസുകളില്‍ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ചട്ടത്തില്‍ ഭേദഗതി വന്ന ശേഷം ഗ്ലാസുകളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നവര്‍ക്ക് എതിരെ മോട്ടര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുന്‍പ് വാഹനത്തിന്റെ ഗ്ലാസില്‍ ടിന്റഡ്, ബ്ലാക്ക് ഫിലിമുകള്‍ ഒട്ടിക്കുന്നത് 'അവിഷേക് ഗോയങ്ക കേസില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്ന സേഫ്റ്റി ഗ്ലാസ് മാത്രമേ വാഹന നിര്‍മാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് ചട്ട ഭേദഗതിക്കു മുന്‍പുള്ളതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയ ചട്ടം വിലയിരുത്തിയാല്‍ നിശ്ചിത സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പതിപ്പിക്കാന്‍ തടസ്സമില്ല. വാഹന നിര്‍മാതാവ് ഗ്ലാസില്‍ ഫിലിം പതിപ്പിച്ചാല്‍ തെറ്റില്ല, ഉടമ പതിപ്പിച്ചാല്‍ തെറ്റ് എന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചു. പ്രീമിയം കാറുകളില്‍ വാഹന നിര്‍മാതാവ് സേഫ്റ്റി ഗ്ലെയ്സിങ് പതിപ്പിച്ചാല്‍ തെറ്റില്ല, ചെറിയ കാറുകളില്‍ ഉടമ ചെയ്താല്‍ തെറ്റ് എന്ന നിലപാട് വ്യക്തികളുടെ അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റിഗ്ലേസിങ്' കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.
ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി നിരാകരിച്ചു. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിര്‍ത്താന്‍ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ആലപ്പുഴയിലെ സ്ഥാപനത്തിന് റജിസ്ട്രേഷന് റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നല്കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കിയിരുന്നു.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഗ്ലോബല്‍ ടെക്നിക്കല്‍ റഗുലേഷന് അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ ഗ്ലാസില്‍ നിര്‍ദിഷ്ട നിലവാരമുള്ള സേഫ്റ്റി ഗ്ലെയ്സിങ് അനുവദിച്ചിട്ടുണ്ട്. സേഫ്റ്റി ഗ്ലെയ്സിങ് എന്നാല്‍ ടഫന്‍ഡ് ഗ്ലാസ്സോ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം ലാമിനേറ്റ് ചെയ്തതോ ആകാം. ഇതിന് അനുസൃതമായി ബിഐഎസ് 2019ല്‍ ഇന്ത്യന്‍ നിലവാരം പുതുക്കി. (ഐഎസ് 2553) തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തോടെ കേന്ദ്ര മോട്ടര്‍ വാഹന ചട്ടത്തിലെ റൂള്‍ 100 ഭേദഗതി ചെയ്തു. ഇതോടെ, വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലാസ്സുകള്‍ക്കു പുറമേ സേഫ്റ്റി ഗ്ലെയ്സിങ് കൂടി അനുവദിക്കപ്പെട്ടു. പ്രകാശം കടത്തി വിടുന്നതു സംബന്ധിച്ച നിബന്ധന മുന്‍പത്തെ പോലെ തുടരുന്നുണ്ടെങ്കിലും ഗ്ലെയ്സിങ് പ്ലാസ്റ്റിക് ഒട്ടിക്കാന്‍ നിയമപരമായി തടസ്സമില്ല എന്നതാണു പ്രധാന മാറ്റം.