വിക്കി കൗശലിന് കത്രീനയുടെ സമ്മാനം 3 കോടിയുടെ റേഞ്ച് റോവർ
റേഞ്ച് റോവറിന്റെ ആഡംബരവും സുരക്ഷയും ആഗ്രഹിക്കാത്ത സിനിമാതാരങ്ങൾ ഇപ്പോൾ ബി ടൗണിൽ ഇല്ല എന്നുതന്നെ പറയേണ്ടി വരും. കാരണം പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ഗാരിജിലേക്കു ഏറെ പ്രിയത്തോടെ എത്തിക്കുന്ന വാഹനങ്ങളിലൊന്നായി റേഞ്ച് റോവർ എസ്‌യുവികൾ മാറിയിരിക്കുന്നു എന്നതാണ് സത്യം. ആ നിരയിലേക്ക്

റേഞ്ച് റോവറിന്റെ ആഡംബരവും സുരക്ഷയും ആഗ്രഹിക്കാത്ത സിനിമാതാരങ്ങൾ ഇപ്പോൾ ബി ടൗണിൽ ഇല്ല എന്നുതന്നെ പറയേണ്ടി വരും. കാരണം പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ഗാരിജിലേക്കു ഏറെ പ്രിയത്തോടെ എത്തിക്കുന്ന വാഹനങ്ങളിലൊന്നായി റേഞ്ച് റോവർ എസ്‌യുവികൾ മാറിയിരിക്കുന്നു എന്നതാണ് സത്യം. ആ നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി കത്രീന കൈഫും ഭർത്താവ് വിക്കി കൗശലുമാണ്. കത്രീന ഭർത്താവിന് സമ്മാനമായി നൽകിയതാണ് റേഞ്ച് റോവർ 3.0 എൽഡബ്ള്യുബി ഓട്ടോബയോഗ്രഫി.
റേഞ്ച് റോവറിന്റെ ഈ ആഡംബര എസ് യു വി വിപണിയിലെത്തിയിട്ടു അധികം നാളുകളായിട്ടില്ല. പ്രീമിയം ഫീച്ചറുകളും സുഖകരമായ യാത്രയും പ്രദാനം ചെയ്യുന്ന വാഹനം ഇന്ത്യയിൽ ആദ്യമായി മൂന്നു നിര സീറ്റുകളിൽ ലഭ്യമാകുന്നു എന്ന സവിശേഷതയുമുണ്ട്. എൽ ഡബ്ള്യു ബി വേരിയന്റുകളിലാണ് ലഭ്യമാകുക. 13.1 ഇഞ്ച് ഫ്‌ളോട്ടിങ് ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ് അപ് ഡിസ്പ്ലേ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, 4 സ്പോക് സ്റ്റീയറിങ് വീൽ, റിയർ സീറ്റ് എന്റർടെയ്‌ൻമെന്റ് സ്ക്രീൻ എന്നിങ്ങനെ ധാരാളം ഫീച്ചറുകളാൽ സമ്പന്നമാണ് ഈ എസ് യു വി.
പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 3.0 ലീറ്റർ 6 സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 394 ബി എച്ച് പി കരുത്തും 550 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എൻജിനിൽ സജ്ജീകരിച്ചിട്ടുണ്ട്. 2.60 കോടി രൂപ എക്സ് ഷോറൂം വില വരും. 4.4 ലീറ്റർ SDV8 ഡീസൽ എൻജിൻ 335 ബി എച്ച് പി കരുത്തും 740 എൻ എം ടോർക്കും ഉല്പാദിപ്പിക്കും.