വീണ്ടും ട്രാക്കിൽ വേഗം പരീക്ഷിക്കാൻ അജിത്, ഇത്തവണ യൂറോപ്യൻ ജി ടി 4 ചാമ്പ്യൻഷിപ്പ്
സിനിമകളുടെ വിജയത്തിളക്കത്തിൽ അഭിരമിക്കുമ്പോഴും തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട തല അജിത് കുമാർ. അതുകൊണ്ടു തന്നെ ഫോർമുല 2 പോലുള്ള റേസിങ് മത്സരത്തിൽ പങ്കെടുക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. പിന്നീട് അത്രയധികം

സിനിമകളുടെ വിജയത്തിളക്കത്തിൽ അഭിരമിക്കുമ്പോഴും തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട തല അജിത് കുമാർ. അതുകൊണ്ടു തന്നെ ഫോർമുല 2 പോലുള്ള റേസിങ് മത്സരത്തിൽ പങ്കെടുക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. പിന്നീട് അത്രയധികം സജീവമായില്ലെങ്കിലും വീണ്ടും റേസിങ് ട്രാക്കിലേക്ക് മടങ്ങിയെത്തുകയാണ് അജിത്. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ആണ് 2025 ൽ നടക്കുന്ന യൂറോപ്യൻ ജി ടി 4 ചാമ്പ്യൻഷിപ്പിൽ അജിത് മത്സരിക്കുമെന്ന് അറിയിച്ചത്.
അസർബൈജാനിൽ വെച്ച് നടക്കുന്ന വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചു അജിത് എത്തിയത് ദുബായിയിലെ റേസിങ് ട്രാക്കിലേക്ക് ആണ്. അന്ന് ആ ട്രാക്കിലൂടെ താരം വാഹനമോടിക്കുകയും ചെയ്തിരുന്നു. അജിത്തിന്റെ തിരിച്ചു വരവ് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നാണ് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അക്ബർ ഇബ്രാഹിന്റെ അഭിപ്രായം. ഈ സ്പോർട്ടിൽ താരത്തിന് ഏറെ പ്രാഗല്ഭ്യമുണ്ടെന്നും മോട്ടോർ സ്പോട് രംഗത്ത് മികവുറ്റ പ്രകടനം നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യു കെ, യൂറോപ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുമുള്ള ടീമുകളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അജിത്തിന്റെ തിരിച്ചു വരവിൽ സ്പോൺസർമാരും സന്തുഷ്ടരാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെന്നൈ, ഡൽഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സർക്യൂട്ടുകളിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അജിത്. വളരെ കുറച്ച് ഇന്ത്യക്കാർ മാത്രം പങ്കെടുത്തിട്ടുള്ള രാജ്യാന്തര വേദികളിലും എഫ് ഐ എ ചാമ്പ്യൻഷിപ്പിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരം 2003 ഫോർമുല ഏഷ്യ ബി എം ഡബ്ള്യു ചാംപ്യൻഷിപ്, 2010 ഫോർമുല 2 ചാമ്പ്യൻഷിപ് എന്നിവയിലും ഭാഗമായിരുന്നു. 2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.