ഭൂരിപക്ഷം പേരുടെയും ഒരുപാട് കാലത്തെ ആഗ്രഹവും സ്വപ്നവും ആയിരിക്കും ഒരു വാഹനം സ്വന്തമാക്കുക എന്നത്. അങ്ങനെ സ്വന്തമാക്കുന്ന വാഹനങ്ങൾക്കു അവർ നൽകുന്ന സ്നേഹവും പരിപാലനവും ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനുമപ്പുറമായിരിക്കും. തന്റെ വാഹനത്തെ ഒരു കുഞ്ഞിനെ പോലെ കരുതി അതിന്റെ ജന്മദിനം ആഘോഷിക്കുന്ന ഒരാളുടെ വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂരിപക്ഷം പേരുടെയും ഒരുപാട് കാലത്തെ ആഗ്രഹവും സ്വപ്നവും ആയിരിക്കും ഒരു വാഹനം സ്വന്തമാക്കുക എന്നത്. അങ്ങനെ സ്വന്തമാക്കുന്ന വാഹനങ്ങൾക്കു അവർ നൽകുന്ന സ്നേഹവും പരിപാലനവും ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനുമപ്പുറമായിരിക്കും. തന്റെ വാഹനത്തെ ഒരു കുഞ്ഞിനെ പോലെ കരുതി അതിന്റെ ജന്മദിനം ആഘോഷിക്കുന്ന ഒരാളുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ഹിറ്റായത്. ബൈക്കിന്റെ പിറന്നാളിന് കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങൾ. സമൂഹ മാധ്യമമായ എക്സിലാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ബൈക്കിനോടുള്ള ആ വ്യക്തിയുടെ സ്നേഹവും ജന്മദിനാഘോഷവുമൊക്കെ നെറ്റിസൺസും ഏറ്റെടുത്തു കഴിഞ്ഞു.

മോട്ടോർസൈക്കിളിന്റെ മുൻചക്രത്തിനു മുമ്പിലായി ഒരാൾ കേക്ക് പിടിച്ചു നിൽക്കുന്നത് വിഡിയോയിൽ കാണാം. ബൈക്കിന്റെ മുൻ ടയറിൽ കേക്ക് മുറിക്കുന്നതിനായി ഒരു കത്തിയും കെട്ടി വെച്ചിട്ടുണ്ട്. ഹാൻഡിൽ ബാറിൽ പിടിച്ചു വാഹനത്തെ മുൻപോട്ടു നീക്കിയാണ് കേക്ക് മുറിക്കുന്നത്. മധുരം പങ്കുവെയ്ക്കുന്നതിനു മുന്നോടിയായി ബൈക്ക് ഉപയോഗിച്ച് കേക്കിനെ ചെറുകഷ്ണങ്ങളായി വീണ്ടും മുറിക്കുന്നുമുണ്ട്. കുടുംബം ഒന്നടങ്കം ആ ആഘോഷത്തിൽ പങ്കുചേരാനായി ഒപ്പമുണ്ടെന്നതിൽ നിന്നുതന്നെ മനസിലാക്കാം ആ വാഹനം അവരുടെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുള്ളതാണെന്ന്. ഹീറോയുടെ സ്‌പ്ലെൻഡറാണ് ആഘോഷത്തിലെ താരമായ ''ബർത്ഡേ ബോയ്''. വീട്ടിലെ പുരുഷന്മാർ മാത്രമല്ല, കുട്ടികളും സ്ത്രീകളുമൊക്കെ വാഹനത്തിനു ചുറ്റിലും പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാനായുണ്ട്.

ADVERTISEMENT

കൂടെയുള്ള മനുഷ്യരെ പോലെ തന്നെ തനിക്കേറെ പ്രിയപ്പെട്ട വാഹനത്തിനും വളരെ അധികം പ്രാധാന്യം നൽകിയ ആ മനുഷ്യനോട് ആദരവും സ്നേഹവും പ്രകടമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയ്ക്കു താഴെ. 

English Summary:

Man's Heartwarming Birthday Celebration for Motorcycle Goes Viral