ഇനി യാത്ര മൂന്നു കോടി രൂപയുടെ ആഡംബര വാഹനത്തിൽ; പുതിയ വാഹനം വാങ്ങി കങ്കണ
ബോളിവുഡിന്റെ താരസുന്ദരിയും ഭാരതീയ ജനത പാർട്ടി എം പിയുമായ കങ്കണ റണൗട്ടിന്റെ ഗാരിജിലേക്കു പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കങ്കണ പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ

ബോളിവുഡിന്റെ താരസുന്ദരിയും ഭാരതീയ ജനത പാർട്ടി എം പിയുമായ കങ്കണ റണൗട്ടിന്റെ ഗാരിജിലേക്കു പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കങ്കണ പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ലാൻഡ് റോവർ ഡീലർഷിപ്പായ മോഡി മോട്ടോർസ് ആണ് വാഹനത്തിന്റെ താക്കോൽ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തോട് പങ്കുവെച്ചത്.
''ബോളിവുഡിന്റെ രാജ്ഞിക്കു അഭിനന്ദങ്ങൾ, മിസ്. കങ്കണ റണൗട്ട് പുതിയ റേഞ്ച് റോവറിൽ'' എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ട്. റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ് യു വി യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഏതു വേരിയന്റ് ആണെന്നത് വ്യക്തമല്ല. ക്ലാസ്സി ഫുജി വൈറ്റ് നിറമാണ് വാഹനത്തിനായി കങ്കണ തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ റേഞ്ച് റോവർ എൽ ഡബ്ള്യു ബി എച്ച് എസ് ഇ വേരിയന്റും എൽ ഡബ്ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റുമാണ് പുറത്തിറങ്ങുന്നത്. ഇവയ്ക്കു രണ്ടിനും യഥാക്രമം 2.36 കോടി രൂപയും 2.6 കോടി രൂപയുമാണ് വില വരുന്നത്. എൽ ഡബ്ള്യു ബി എസ് ഇ വേരിയന്റിൽ 3.0 ലീറ്റർ ഡീസൽ എൻജിനാണ്. 346 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. എൽ ഡബ്ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റിൽ 3.0 ലീറ്റർ പെട്രോൾ എൻജിനാണ്. 394 ബി എച്ച് പി യാണ് ഇതിന്റെ പവർ. ടോർക്ക് 550 എൻ എം. എന്നാൽ ഇതിൽ ഏതു എൻജിൻ ഓപ്ഷനാണ് താരം തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല.