ജന്മദിനത്തിനു ഇരട്ടി മധുരം നൽകി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രൺബീർ കപൂർ. പിറന്നാളാഘോഷത്തിന്റെ ഭാഗമായി തന്റെ ആരാധകർക്ക് മധുരം പങ്കുവെച്ചതിനു ശേഷം ഏറ്റവും പുതിയ ആഡംബര വാഹനമായ ബെന്റ്ലിയിൽ ആലിയയ്ക്കും മകൾ റാഹയ്ക്കുമൊപ്പം മുംബൈയിലെ തിരക്കേറിയ വീഥിയിലൂടെ ഒരു യാത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മദിനത്തിനു ഇരട്ടി മധുരം നൽകി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രൺബീർ കപൂർ. പിറന്നാളാഘോഷത്തിന്റെ ഭാഗമായി തന്റെ ആരാധകർക്ക് മധുരം പങ്കുവെച്ചതിനു ശേഷം ഏറ്റവും പുതിയ ആഡംബര വാഹനമായ ബെന്റ്ലിയിൽ ആലിയയ്ക്കും മകൾ റാഹയ്ക്കുമൊപ്പം മുംബൈയിലെ തിരക്കേറിയ വീഥിയിലൂടെ ഒരു യാത്രയും നടത്തുന്നുണ്ട് രൺബീർ കപൂർ. 

ഏകദേശം 5.22 കോടി വില വരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജി ടി വി8 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഡീപ് ഷെയ്ഡ് ബ്ലൂ നിറമാണ് വാഹനത്തിനായി രൺബീറും ആലിയയും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു ഡോറുകൾ മാത്രമുള്ള, 4 സീറ്റ് സ്പോർട്സ് കൂപ്പെയാണിത്. മറ്റുള്ള താരങ്ങളെ പോലെ തന്നെ ആഡംബര കാറുകളോട് ഏറെ പ്രിയമുള്ള രൺബീറിന്റെ ഗാരിജിൽ റേഞ്ച് റോവർ എൽ ഡബ്ള്യു ബി പോലുള്ള നിരവധി വാഹനങ്ങൾ വേറെയുമുണ്ട്. 4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് ഈ ബെന്റ്ലിയുടെ കരുത്ത്. 542 ബി എച്ച് പി പവറും 770 എൻ എം ടോർക്കും ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

English Summary:

Check Out Ranbir Kapoor's Latest Luxury Ride: A Bentley Continental GT V8.