12 ലക്ഷം രൂപ വരെ കുറവ്; 1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 20 വാഹനങ്ങൾ
ഇന്ത്യന്‍ കാര്‍ വിപണിക്ക് അവസാന മാസങ്ങള്‍ ആഘോഷത്തിന്റേതാണ്. ഇക്കുറിയും ആഘോഷ സീസണിന്റെ ഭാഗമായി മുന്‍നിര വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായും ഡീലര്‍മാര്‍ക്ക് അനുസരിച്ചുമെല്ലാം ഇളവുകളില്‍ മാറ്റമുണ്ടാവുമെങ്കിലും കുറഞ്ഞ വിലയില്‍ ഇഷ്ടകാര്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ലക്ഷം
ഇന്ത്യന്‍ കാര്‍ വിപണിക്ക് അവസാന മാസങ്ങള്‍ ആഘോഷത്തിന്റേതാണ്. ഇക്കുറിയും ആഘോഷ സീസണിന്റെ ഭാഗമായി മുന്‍നിര വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായും ഡീലര്‍മാര്‍ക്ക് അനുസരിച്ചുമെല്ലാം ഇളവുകളില്‍ മാറ്റമുണ്ടാവുമെങ്കിലും കുറഞ്ഞ വിലയില്‍ ഇഷ്ടകാര്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ലക്ഷം
ഇന്ത്യന്‍ കാര്‍ വിപണിക്ക് അവസാന മാസങ്ങള്‍ ആഘോഷത്തിന്റേതാണ്. ഇക്കുറിയും ആഘോഷ സീസണിന്റെ ഭാഗമായി മുന്‍നിര വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായും ഡീലര്‍മാര്‍ക്ക് അനുസരിച്ചുമെല്ലാം ഇളവുകളില്‍ മാറ്റമുണ്ടാവുമെങ്കിലും കുറഞ്ഞ വിലയില്‍ ഇഷ്ടകാര്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ലക്ഷം
ഇന്ത്യന്‍ കാര്‍ വിപണിക്ക് അവസാന മാസങ്ങള്‍ ആഘോഷത്തിന്റേതാണ്. ഇക്കുറിയും ആഘോഷ സീസണിന്റെ ഭാഗമായി മുന്‍നിര വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായും ഡീലര്‍മാര്‍ക്ക് അനുസരിച്ചുമെല്ലാം ഇളവുകളില്‍ മാറ്റമുണ്ടാവുമെങ്കിലും കുറഞ്ഞ വിലയില്‍ ഇഷ്ടകാര്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഒരു ലക്ഷം രൂപയിലേറെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ മോഡലുകളെ വിശദമായി അറിയാം.
ഈ ഇളവുകൾ പ്രാദേശിക വിതരണക്കാർക്കും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ച് മാറ്റമുണ്ടാകാം, കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെടുക.
ഹോണ്ട സിറ്റി
1.14 ലക്ഷം രൂപയാണ് ഹോണ്ട സിറ്റിക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ്. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് കരുത്ത്. പെട്രോള്‍ - ഹൈബ്രിഡ് പവര്‍ട്രെയിനിലെ സിറ്റി ഇ:എച്ച്ഇവിക്ക് 90,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. സിറ്റിയുടെ വില 11.82- 16.35 ലക്ഷം രൂപ വരെ. ഹൈബ്രിഡിന് 20.55 ലക്ഷം രൂപയാണ് വില.
ടാറ്റ നെക്‌സോണ്‍
16,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ കോംപാക്ട് എസ് യു വിയുടെ ഡിസ്‌കൗണ്ട്. MY2023 മോഡലിനാണെങ്കില്‍ 15,000 രൂപയുടെ അധിക ഇളവുകളുമുണ്ട്. വില 8-15.8 ലക്ഷം രൂപ വരെ. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍/ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
ഫോക്‌സ്‌വാഗണ്‍ വെര്‍ടുസ്
1.0 ലീറ്റര്‍, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലെത്തുന്ന വെര്‍ടുസിന് 1.2 ലക്ഷം രൂപവരെ ഇളവു കിട്ടും. 1.0 ലീറ്ററില്‍ മാനുവല്‍, ഓട്ടമാറ്റിക് ഓപ്ഷനുകളും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിന് ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഓപ്ഷനുകളുമാണുള്ളത്. വില 10.90-19.15 ലക്ഷം രൂപ വരെ.
നിസ്സാന്‍ മാഗ്‌നൈറ്റ്
നിസ്സാന്‍ മാഗ്നൈറ്റിന് 1.25 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവു ലഭിക്കുക. 1.0 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലായി മാനുവല്‍/സിവിടി, എഎംടി ഓപ്ഷനുകള്‍. വില 6-10.66 ലക്ഷം രൂപ വരെ.
മാരുതി ഗ്രാന്‍ഡ് വിറ്റാര
മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, സിഎന്‍ജി, സ്‌ട്രോങ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമായ ഗ്രാന്‍ഡ് വിറ്റാരക്ക് 1.28 ലക്ഷം രൂപ വരെയാണ് ഇളവ് ലഭിക്കുക. മൈല്‍ഡ് ഹൈബ്രിഡ് മാനുവലില്‍ ഓള്‍വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിന് 115എച്ച്പിയാണ് കരുത്ത്. മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ ഇന്ധനക്ഷമതയും യാത്രാ സുഖവുമാണ് ലക്ഷ്യമെങ്കില്‍ മികച്ച തെരഞ്ഞെടുപ്പുകളിലൊന്നാണ് ഗ്രാന്‍ഡ് വിറ്റാര. വില 10.99-19.93 ലക്ഷം രൂപ.
കിയ സെല്‍റ്റോസ്
1.3 ലക്ഷം രൂപ വരെ ഇളവാണ് കിയ അവരുടെ സെല്‍റ്റോസിന് നല്‍കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍, ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. എല്ലാത്തിലും മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സുകളുണ്ട്. വില 10.90-20.34 ലക്ഷം രൂപ വരെ.
സിട്രോണ്‍ സി3 എയര്‍ ക്രോസ്
മൂന്നു നിരയില്‍ ഇരിപ്പിടങ്ങളുള്ള സിട്രോണ്‍ സി3 എയര്‍ ക്രോസിന് ഒന്നര ലക്ഷം രൂപ വരെയാണ് ഇളവുകള്‍. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക്/മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 9.99-14.33 വരെ വിലയുള്ള സി3 എയര്‍ക്രോസിന് ഈ ഉത്സവകാലത്ത് 8.49-14.55 ലക്ഷം രൂപ വരെയാണ് വില.
ടാറ്റ സഫാരി
ടാറ്റസഫാരി MY2024 മോഡലില്‍ അര ലക്ഷം മുതല്‍ 1.4 ലക്ഷം രൂപ വരെയാണ് ഇളവുകള്‍. MY2023 വകഭേദത്തിലാണെങ്കില്‍ പിന്നെയും 25,000 രൂപയുടെ കുറവു ലഭിക്കും. വില 15.49-27.34 ലക്ഷം രൂപ. മൂന്നു നിരയില്‍ ഇരിപ്പിടങ്ങളുള്ള ഈ എസ് യു വിയില്‍ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനും മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ട്.
എംജി ഹെക്ടര്‍
ഹെക്ടറിന് എംജി രണ്ടു ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍, സിവിടി, ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഓപ്ഷനുകള്‍. അതേസമയം 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാനുവല്‍ മാത്രം. 5,6,7 സീറ്റര്‍ ഓപ്ഷനുകളിലെത്തുന്ന എസ് യു വിയുടെ വില 13.99 ലക്ഷം മുതല്‍ 22.93 ലക്ഷം രൂപ വരെ.
മാരുതി ജിമ്‌നി
മാരുതിയുടെ ലൈഫ്‌സ്റ്റൈല്‍ എസ് യു വിക്ക് കഴിഞ്ഞ മാസത്തേക്കാള്‍ 45,000 രൂപയുടെ അധിക ഇളവുകള്‍ ലഭിക്കും. വില 12.74- 14.79 ലക്ഷം രൂപ. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുകള്‍.
മഹീന്ദ്ര എക്‌സ് യു വി 400
മഹീന്ദ്ര നിലവില്‍ വില്‍ക്കുന്ന ഏക വൈദ്യുത വാഹനമായ എക്‌സ് യു വി 400ന് മൂന്നു ലക്ഷം രൂപ വരെ ഇളവുകള്‍ ലഭിക്കും. വില 16.74-17.49 ലക്ഷം രൂപ വരെ. എതിരാളികള്‍- എംജി വിന്‍ഡ്‌സറും ടാറ്റ നെക്‌സോണ്‍ ഇവിയും. 39.4kWh ബാറ്ററിയും 7.2kW ചാര്‍ജറുമുള്ള EL Pro വകഭേദത്തിനാണ് ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കുക.
മെഴ്‌സിഡീസ് എ ക്ലാസ് ലിമസീന്‍
മെഴ്‌സിഡീസിന്റെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലിന് പിന്നെയും മൂന്നു ലക്ഷത്തിന്റെ ഇളവുകള്‍ ഈ ഉത്സവകാലത്ത് ലഭിക്കും. വില 46.05 ലക്ഷം രൂപ മുതല്‍. 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ടിലും സ്റ്റാന്‍ഡേഡായി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനാമ്.
മെഴ്‌സിഡീസ് സി ക്ലാസ്
61.85-69 ലക്ഷം രൂപ വിലയുള്ള സി ക്ലാസിന് മൂന്നു ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. സി 200ന് 224എച്ച്പി കരുത്തു പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോ പെട്രോല്‍ എന്‍ജിന്‍. സി 220ഡിക്കാവട്ടെ 220എച്ച്പി, 2.0 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എന്‍ജിന്‍ അടുത്തിടെ പുറത്തിറങ്ങിയ സി 300ലാവട്ടെ 281എച്ച്പി, 2.0 ലീറ്റര്‍ മൈല്‍ഡ് ഹെബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍.
ടൊയോട്ട കാമ്രി
46.17 ലക്ഷം രൂപ മുതല്‍ വിലയുള്ള കാമ്രിക്ക് ടൊയോട്ട മൂന്നു ലക്ഷം രൂപയുടെ വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. 2.5 ലീറ്റര്‍ പെട്രോല്‍ ഹൈബ്രിഡ് പവര്‍ട്രയിന്‍ 218എച്ച്പി കരുത്ത് പുറത്തെടുക്കും.
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ടൈഗൂണിന്റെ MY2023 മോഡലുകള്‍ക്കാണ് പരമാവധി 3.07 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുക. MY2024 മോഡല്‍ ടൈഗൂണിന് 60,000 രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ ഇളവു ലഭിക്കും. 115എച്ച്പി, 1.0 ലീറ്റര്‍ എന്‍ജിന്‍. വില 11.70-20 ലക്ഷം രൂപ വരെ. ഇളവുകള്‍ ലഭിക്കുന്നതോടെ വില 10.90-18.70 ലക്ഷം രൂപയിലേക്കു താഴും.
ജീപ്പ് കോംപാസ്
ജീപ്പിന്റെ ഏറ്റവും വില കുറഞ്ഞ എസ് യു വിക്ക് ഈ ഉത്സവകാലത്ത് അധികമായി 3.15 ലക്ഷം രൂപ വരെ ഇളവു ലഭിക്കും. 170എച്ച്പി, 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും 4 വീല്‍ ഡ്രൈവുമുണ്ട്. വില 18.99 ലക്ഷം മുതല്‍ 32.41 ലക്ഷം രൂപ വരെ.
എംജി ഗ്ലോസ്റ്റര്‍
എംജിയുടെ ഫ്‌ളാഗ്ഷിപ് എസ് യു വിയായ എംജി ഗ്ലോസ്റ്റരിന് ആറു ലക്ഷം രൂപ വരെയാണ് ഇളവുകള്‍ ലഭിക്കുക. വില 38.80-43.16 ലക്ഷം രൂപ വരെ.
ടൊയോട്ട ഹൈലക്‌സ്
ടൊയോട്ടയുടെ പിക്അപ് ട്രക്കായ ഹൈലക്‌സിന് ഏഴു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. മൂന്നു വകഭേദങ്ങള്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷന്‍ സ്റ്റാന്‍ഡേഡായി ലഭിക്കുന്നു. വില 30.40-37.90 ലക്ഷം രൂപ വരെ.
കിയ ഇവി 6
കിയയുടെ ഇവി മോഡലായ ഇവി 6ന് പത്തു ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. അടുത്തവര്‍ഷം മുഖം മിനുക്കിയെത്തുമെന്നതും അധിക ഇളവിന് കാരണമാണ്. 77.4kWh ബാറ്ററി 708 കീലോമീറ്റര്‍ റേഞ്ച്. 229എച്ച്പി മോട്ടോറുള്ള RWD വകഭേദത്തിന് 60.97 ലക്ഷം രൂപയാണ് വില. 325എച്ച്പി കരുത്തുള്ള AWD വകഭേദത്തിനാവട്ടെ വില 65.97 ലക്ഷം രൂപ.
ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി
ജീപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് എസ് യു വിയായ ഗ്രാന്‍ഡ് ചെറോക്കിക്കാണ് ഈ ഉത്സവസീസണില്‍ ഏറ്റവും വലിയ ഇളവ് ലഭിക്കുക, 12 ലക്ഷം രൂപ വരെ. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ചേര്‍ത്തിരിക്കുന്നു. വില 80.50 ലക്ഷം രൂപ മുതല്‍.