1.30 കോടിയുടെ ആഡംബര എസ്യുവി സ്വന്തമാക്കി ഐശ്വര്യ റായ് ബച്ചൻ
പ്രായം അൻപതിനോട് അടുത്തെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സൗന്ദര്യം കൊണ്ട് രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ വേറെ നടിയുണ്ടാകുമെന്നു തോന്നുന്നില്ല. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ലൈം ലൈറ്റിൽ ഇപ്പോഴും മിന്നി

പ്രായം അൻപതിനോട് അടുത്തെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സൗന്ദര്യം കൊണ്ട് രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ വേറെ നടിയുണ്ടാകുമെന്നു തോന്നുന്നില്ല. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ലൈം ലൈറ്റിൽ ഇപ്പോഴും മിന്നി നിൽക്കുന്ന താരത്തിന്റെ യാത്രകൾക്ക് പുതിയൊരു കൂട്ടുകൂടി എത്തിയിരിക്കുന്നു.
ടൊയോട്ടയുടെ വെൽഫെയർ വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് വേർഷൻ ആണ് ഐശ്വര്യ റായ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്നാണ് ഈ എം പി വി. ബി ടൗണിലെ താരങ്ങൾക്കു ഏറെ പ്രിയപ്പെട്ട ഈ വാഹനം ഐശ്വര്യ റായ് യെ കൂടാതെ ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖരുടെ ഗാരിജിലുണ്ട്.
2023 ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഏറ്റവും പുതിയ തലമുറ വെൽഫെയർ അവതരിപ്പിച്ചിരുന്നു. വെൽഫെയറിന്റെ ആ പുതു വേരിയന്റുകളാണ് എച്ച് ഐ, വി ഐ പി എന്നിവ. ഇതിൽ വെൽഫെയർ വി ഐ പി എക്സിക്യൂട്ടീവ് ലോഞ്ചിനു എക്സ് ഷോറൂം വില വരുന്നത് 1.30 കോടി രൂപയാണ്. 2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 193 എച്ച് പി പവറും 240 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. ഇ സി വി ടി ട്രാൻസ്മിഷനാണ്.