മഹാരാജ മഹാവിജയം; സംവിധായകന് ബിഎംഡബ്ല്യു സമ്മാനിച്ച് നിർമാതാക്കൾ
വിജയ് സേതുപതി നായകനായി എത്തിയ മഹാരാജയുടെ വിജയം ആഘോഷിക്കാൻ സംവിധായകൻ നിതിലൻ സ്വാമിനാഥന് ബിഎംഡബ്ല്യു 5 സീരിസ് സമ്മാനിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. മഹാരാജയുടെ നൂറാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംവിധായകന് പുതിയ കാർ സമ്മാനിച്ചത്. നടൻ വിജയ് സേതുപതിയും നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ്

വിജയ് സേതുപതി നായകനായി എത്തിയ മഹാരാജയുടെ വിജയം ആഘോഷിക്കാൻ സംവിധായകൻ നിതിലൻ സ്വാമിനാഥന് ബിഎംഡബ്ല്യു 5 സീരിസ് സമ്മാനിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. മഹാരാജയുടെ നൂറാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംവിധായകന് പുതിയ കാർ സമ്മാനിച്ചത്.
നടൻ വിജയ് സേതുപതിയും നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്ന് കാർ സമ്മാനിക്കുന്ന ചിത്രങ്ങളും നിതിലൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ജൂൺ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായും മഹാരാജ മാറി.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് 5 സീരിസ്. 530 എൽഐ, 530 എൽഐ എം സ്പോർട് എന്നീ വേരിയന്റുകളാണ് വാഹനത്തിനുള്ളത്. ഇതിൽ ഏത് മോഡലാണ് നൽകിയത് എന്ന് വ്യക്തമല്ല. ഇരുമോഡലുകളുടേയും എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 255 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.