പുത്തൻ വാഹനം സ്വന്തമാക്കി മമ്മൂട്ടി, ഇത് ആഡംബര എംപിവി
വാഹനകമ്പത്തിൽ മലയാള സിനിമയിൽ മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും കഴിഞ്ഞിട്ടേ വേറെയാരുമുള്ളൂ. നിരവധി ആഡംബര കാറുകളും വിന്റേജ് വാഹനങ്ങളും വിശ്രമിക്കുന്ന മമ്മൂട്ടിയുടെ കുടുംബത്തിലേക്ക് ഏറ്റവും പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. 369 ഗാരിജിലേക്കു ടൊയോട്ടയുടെ എം പി വി വെൽഫെയർ ആണ് അവസാനമായെത്തിയ താരം.

വാഹനകമ്പത്തിൽ മലയാള സിനിമയിൽ മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും കഴിഞ്ഞിട്ടേ വേറെയാരുമുള്ളൂ. നിരവധി ആഡംബര കാറുകളും വിന്റേജ് വാഹനങ്ങളും വിശ്രമിക്കുന്ന മമ്മൂട്ടിയുടെ കുടുംബത്തിലേക്ക് ഏറ്റവും പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. 369 ഗാരിജിലേക്കു ടൊയോട്ടയുടെ എം പി വി വെൽഫെയർ ആണ് അവസാനമായെത്തിയ താരം. മലയാളത്തിന്റെ പ്രിയതാരത്തിന്റെ പുതിയ വാഹന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കഴിഞ്ഞ മാർച്ചിൽ മമ്മൂട്ടി കുടുംബം സ്വന്തമാക്കിയ വെൽഫെയറിന്റെ വിഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയതിന് വ്യക്തമല്ലെങ്കിലും വെൽഫെയറിന്റെ ബേസ് വേരിയന്റിന് 1.22 കോടി രൂപയും വി ഐ പി വേരിയന്റിന് 1.32 കോടി രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.
വെൽഫെയറിന്റെ ആദ്യകാഴ്ചയിൽ കണ്ണുകളിലുടക്കുക മുൻഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകൽപന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീൽ ബേസ് 3000 എം എം ആണ്. മുൻ മോഡലിനെ അപേക്ഷിച്ചു പുതിയ വെൽഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്.
ഇന്റീരിയറിലേക്കു വരികയാണെങ്കിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന, മെമ്മറി ഫങ്ക്ഷൻ ഉള്ള ഡ്രൈവിങ് സീറ്റ്, ഓപൺ - ക്ലോസ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ ആർ വി എമ്മുകൾ, പ്രീമിയം ലെതർ സീറ്റുകൾ, 14 ഇഞ്ച് ഫ്‌ളോട്ടിങ് ടൈപ്പ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, എ ഡി എ എസ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് - ഹീറ്റഡ് സീറ്റ്സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ സ്റ്റിയറിംഗ് വീൽ, 3 സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് വെൽഫെയർ.
ഹൈബ്രിഡ് സിസ്റ്റവുമായി പെയർ ചെയ്തിട്ടുള്ള 2 .5 ലീറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എൻ എം ടോർക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയർ ബോക്‌സും നൽകിയിട്ടുണ്ട്.