ടാറ്റയ്ക്ക് സുരക്ഷ വെറും വാക്കല്ല, എസ്യുവികൾക്ക് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ
സുരക്ഷയുടേയും കരുത്തിന്റേയും പേരില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് ടാറ്റ മോട്ടോഴ്സ്. അവരുടെ പുതിയ മോഡലായ കര്‍വും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കര്‍വ്, കര്‍വ് ഇവി, നെക്സോണ്‍ ഫേസ് ലിഫ്റ്റ് എന്നീ മോഡലുകള്‍ അടുത്തിടെ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. മൂന്നു മോഡലുകളും സുരക്ഷയില്‍ 5

സുരക്ഷയുടേയും കരുത്തിന്റേയും പേരില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് ടാറ്റ മോട്ടോഴ്സ്. അവരുടെ പുതിയ മോഡലായ കര്‍വും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കര്‍വ്, കര്‍വ് ഇവി, നെക്സോണ്‍ ഫേസ് ലിഫ്റ്റ് എന്നീ മോഡലുകള്‍ അടുത്തിടെ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. മൂന്നു മോഡലുകളും സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിക്കൊണ്ടാണ് തിരിച്ചെത്തിയത്.
ടാറ്റ കര്‍വ്
ടാറ്റ കര്‍വിന്റെ ഉയര്‍ന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ഡീസല്‍ മാനുവല്‍ ആണ് ക്രാഷ് ടെസ്റ്റിന് അയച്ചത്. സാധ്യമായ 32ല്‍ 29.5 പോയിന്റ് നേടിക്കൊണ്ടാണ് കര്‍വിന്റെ ഐസിഇ വകഭേദം മുതിര്‍ന്നവരുടെ സുരക്ഷയുടെ ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ഭാഗത്തെ സുരക്ഷയില്യില് 16ല്‍ 14.65 പോയിന്റും വശങ്ങളിലെ സുരക്ഷയില്‍ 16ല്‍ 14.85 പോയിന്റും ടാറ്റ കര്‍വ് നേടി. കുട്ടികളുടെ സുരക്ഷാ പരിശോധന അടക്കം നോക്കിയാല്‍ 49ല്‍ 43.66 പോയിന്റുകള്‍ ടാറ്റ കര്‍വ് നേടിയിട്ടുണ്ട്.
ടാറ്റ കര്‍വ്.ഇവി
കര്‍വിന്റെ ഇലക്ട്രിക് വകഭേദമായ കര്‍വ്.ഇവി ടാറ്റയുടെ ഏറ്റവും ആധുനികമായ വൈദ്യുത കാറുകളിലൊന്നാണ്. കര്‍വ്.ഇവിയുടെ എംപവേഡ്+ എന്ന ഉയര്‍ന്ന മോഡലാണ് ടാറ്റ ക്രാഷ് ടെസ്റ്റിന് അയച്ചത്. ഐസിഇ വകഭേദത്തിലേതുപോലെ കര്‍വ്.ഇവിയിലും സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകള്‍ വരുന്നുണ്ട്. എല്ലാ സീറ്റുകള്‍ക്കും സീറ്റ്ബെല്‍റ്റ് മുന്നറിയിപ്പും ISOFIX ചൈല്‍ഡ് സീറ്റും ഈ മോഡലിലുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ പരിശോധനയില്‍ 30.81/32 ഐസിഇ കര്‍വിനേക്കാള്‍ മികച്ച പ്രകടനമാണ് ഇവി നടത്തിയത്.
മുന്നിലെ സുരക്ഷയിലും 15.66/16 വശങ്ങളിലെ സുരക്ഷയിലും15.15/16 മികച്ച പ്രകടനം നടത്താന്‍ കര്‍വ്.ഇവിക്ക് സാധിച്ചു. കുട്ടികളുടെ സുരക്ഷാ പരിശോധനയിലെ പോയിന്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 49ല്‍ 44.83 പോയിന്റുകളാണ് കര്‍വ്.ഇവി നേടിയത്.
ടാറ്റ നെക്സോണ്‍
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്ആദ്യമായി 5 സ്റ്റാര്‍ നേടിയ ടാറ്റയുടെ മോഡലാണ് ടാറ്റ നെക്സോണ്‍. മുഖംമിനുക്കിയെത്തിയ നെക്സോണും ക്രാഷ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയില്ല. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എത്തുന്ന നെക്സോണിന് 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചു.
മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 32ല്‍ 29.41 പോയിന്റുകളാണ് ടാറ്റ നെക്സോണ്‍ നേടിയത്. മുന്‍ഭാഗത്തെ സുരക്ഷാ പരിശോധനയില്‍ 16ല്‍ 14.65 പോയിന്റുകളും വശങ്ങളിലെ സുരക്ഷാ പരിശോധനയില്‍ 16ല്‍ 14.76 പോയിന്റും നേടാന്‍ ടാറ്റ നെക്സോണിന് സാധിച്ചു. കുട്ടികളുടെ സുരക്ഷാ പരിശോധന കൂടി കണക്കിലെടുത്താല്‍ 49ല്‍ 43.88 പോയിന്റുകള്‍ ടാറ്റ നെക്സോണ്‍ നേടി.
പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് എസ് യു വി ലഭ്യമാണ്. നെക്സോണിലേതു പോലെ പെട്രോളില്‍ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ഹൈപെരിയോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും 1.2 ലീറ്റര്‍ ടര്‍ബോ ചാര്ഡ്ജ്ഡ് എന്‍ജിനുമാണ് ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മറ്റൊരു എന്ജിന് ഓപ്ഷന്. മൂന്ന് എന്‍ജിനുകളിലും മാനുവല്‍/ ഡിസിഎ ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ട്.
കര്‍വിന്റെ വൈദ്യുത പതിപ്പായ കര്‍വ്.ഇവിക്ക് 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണുള്ളത്. റേഞ്ച് യഥാക്രമം 502 കീമി, 585 കീമി. പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ നെക്സോണ്‍ എത്തുന്നു. പെട്രോളില്‍ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും ഡീസലില്‍ 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുമാണ്. നെക്സോണിന് iCNG വകഭേദവും ടാറ്റ പുറത്തിറക്കിയിട്ടുണ്ട്.