ജീവനക്കാരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും തക്കതായ പ്രതിഫലം നൽകുന്ന, ആർക്കും മാതൃകയാക്കാവുന്ന തൊഴിലുടമകൾ നമ്മുടെ നാട്ടിൽ വളരെ വിരളമാണ്. എന്നാൽ എല്ലാവർക്കും മാതൃകയാക്കാവുന്ന ചിലരുമുണ്ടെന്നതിനു തെളിവാണ് ഹരിയാനയിൽ നിന്നുമുള്ള മിറ്റ്സ്കൈൻഡ് ഹെൽത്ത് കെയർ എന്ന ഫാർമ കമ്പനി. ദസറ, ദീപാവലി ആഘോഷങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും തക്കതായ പ്രതിഫലം നൽകുന്ന, ആർക്കും മാതൃകയാക്കാവുന്ന തൊഴിലുടമകൾ നമ്മുടെ നാട്ടിൽ വളരെ വിരളമാണ്. എന്നാൽ എല്ലാവർക്കും മാതൃകയാക്കാവുന്ന ചിലരുമുണ്ടെന്നതിനു തെളിവാണ് ഹരിയാനയിൽ നിന്നുമുള്ള മിറ്റ്സ്കൈൻഡ് ഹെൽത്ത് കെയർ എന്ന ഫാർമ കമ്പനി. ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് സമ്മാനിച്ചത് വിലപിടിപ്പുള്ള 15 കാറുകളാണ്. ജീവനക്കാരുടെ അർപ്പണമനോഭാവത്തെ പുകഴ്ത്തിയും പ്രകടനത്തെ പ്രശംസിച്ചുമാണ് പുതുവാഹനങ്ങളുടെ താക്കോൽ കൈമാറിയത്. 

ഹരിയാണയിലെ പഞ്ച്കുളയിൽ പ്രവർത്തിക്കുന്ന ഫാർമ കമ്പനി ഉടമ എം കെ ഭാട്ടിയ ആണ് ആഘോഷങ്ങൾക്ക് തിളക്കം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ തവണത്തെ പതിവ് ആവർത്തിച്ചത്. ഇത്തവണ ടാറ്റയുടെ പഞ്ച് 13 ജീവനക്കാർക്കും മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര രണ്ടു ജീവനക്കാർക്കുമാണ് സമ്മാനിച്ചത്. കമ്പനിയുടെ വിജയത്തിനു പുറകിലെ പ്രധാന ശക്തികൾക്ക് ദീപാവലി ആഘോഷങ്ങളുടെ മുന്നോടിയായാണ് കാറുകൾ നൽകിയത്. ജീവനക്കാരാണ് തങ്ങളുടെ സെലിബ്രിറ്റികളെന്നാണ് എം കെ ഭാട്ടിയയുടെ അഭിപ്രായം. അപ്രതീക്ഷിതമായി കാറുകൾ ലഭിച്ച എല്ലാവരും തന്നെ അതീവ സന്തോഷത്തിലാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 

ADVERTISEMENT

കമ്പനിയിലെ എല്ലാ ജീവനക്കാർക്കും കാറുകൾ സമ്മാനിക്കണമെന്നതാണ് എം കെ ഭാട്ടിയയുടെ ആഗ്രഹമെന്നു കമ്പനിയുടെ എച്ച് ആർ വിഭാഗം പറയുന്നു. ഘട്ടം ഘട്ടമായതു നടപ്പിലാക്കാനാണ് ശ്രമങ്ങൾ. കഴിഞ്ഞ തവണ പന്ത്രണ്ട് കാറുകളാണ് സമ്മാനമായി നൽകിയത്. വാഹനം ലഭിച്ചവരുടെ ഇന്ധനച്ചെലവ് ഇപ്പോഴും കമ്പനി തന്നെയാണ് വഹിക്കുന്നത്.  ടാറ്റ പഞ്ച് ഏതു വേരിയന്റാണ് ജീവനക്കാർക്ക് നൽകിയതെന്ന് വ്യക്തമല്ല. 6.96 ലക്ഷം മുതൽ 11.55 ലക്ഷം രൂപ വരെയാണ് ഹരിയാണയിൽ പഞ്ചിന്റെ എക്സ് ഷോറൂം വില വരുന്നത്. 12.37 ലക്ഷം മുതൽ 22.85 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാരയ്ക്കു എക്സ് ഷോറൂം വില.

English Summary:

15 Employees Drive Home Brand New Cars This Diwali, Courtesy of Generous Employer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT