ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. പുതിയ വാഹനങ്ങൾ വാങ്ങി തന്റെ ഗാരിജിന്റെ പ്രൗഢി വർധിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഈ ഓൾ റൗണ്ടറുടെ ഏറ്റവും പുതിയ വാഹനം സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട റേഞ്ച് റോവർ സ്‌പോർട് ആണ്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. പുതിയ വാഹനങ്ങൾ വാങ്ങി തന്റെ ഗാരിജിന്റെ പ്രൗഢി വർധിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഈ ഓൾ റൗണ്ടറുടെ ഏറ്റവും പുതിയ വാഹനം സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട റേഞ്ച് റോവർ സ്‌പോർട് ആണ്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. സെന്റോറിനി ബ്ലാക്ക് നിറത്തിലുള്ളതാണ് ഇന്ത്യൻ ക്രിക്കറ്ററുടെ റേഞ്ച് റോവർ. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറിലുമുണ്ട് പ്രത്യേകത. 1234 എന്ന നമ്പറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ മെഴ്‌സിഡീസ് ബെൻസ് ജി 63 എ എം ജിയ്ക്കും ഇതേ നമ്പർ തന്നെയാണ്. 

11.4 ഇഞ്ച് റിയർ സീറ്റ്  എന്റർടൈൻമെന്റ് സിസ്റ്റം, 3 ഡി സറൗണ്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, ക്വാഡ് സോൺ ക്ലൈമറ്റ് കൺട്രോൾ, സോഫ്റ്റ് ക്ലോസ് ഡോറുകൾ, 360 ഡിഗ്രി ക്യാമറ, എ ഡി എ എസ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ വാഹനത്തിലുണ്ട്. 3.0 ലീറ്റർ ടർബോ ചാർജ്ഡ് വി6 പെട്രോൾ എൻജിനാണ് റേഞ്ച് റോവർ സ്പോർടിന്റെ കരുത്ത്. 394 ബി എച്ച് പി പവറും 550 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് ഈ മോട്ടോർ. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. വി6 ഡീസൽ എൻജിനോടെയും പുതിയ റേഞ്ച് റോവർ സ്‌പോർട് വിപണിയിലുണ്ട്. 346 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും പുറത്തെടുക്കും ഈ എൻജിൻ. 

English Summary:

Indian Cricketer Hardik Pandya adds a luxurious Range Rover Sport to his impressive car collection. Check out the price, features and unique registration number of his new ride!