പുതിയതിൽ മാത്രമല്ല പഴയ കാറിലും വയ്ക്കാം; 360 ഡിഗ്രി കാമറ സുരക്ഷ വർധിപ്പിക്കും
കാറുകളിലെ ആധുനിക ഫീച്ചറുകളില്‍ മുന്നിലാണ് 360 ഡിഗ്രി കാമറയുടെ സ്ഥാനം. പുതിയ കാറുകളില്‍ മാത്രമല്ല നിങ്ങളുടെ പഴയ കാറില്‍ പുതിയ ഫീച്ചറായും 360 ഡിഗ്രി കാമറ ഉള്‍പ്പെടുത്താനാവും. നിങ്ങളുടെ ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിങ് എളുപ്പമാക്കാനുമൊക്കെ 360 ഡിഗ്രി കാമറ
കാറുകളിലെ ആധുനിക ഫീച്ചറുകളില്‍ മുന്നിലാണ് 360 ഡിഗ്രി കാമറയുടെ സ്ഥാനം. പുതിയ കാറുകളില്‍ മാത്രമല്ല നിങ്ങളുടെ പഴയ കാറില്‍ പുതിയ ഫീച്ചറായും 360 ഡിഗ്രി കാമറ ഉള്‍പ്പെടുത്താനാവും. നിങ്ങളുടെ ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിങ് എളുപ്പമാക്കാനുമൊക്കെ 360 ഡിഗ്രി കാമറ
കാറുകളിലെ ആധുനിക ഫീച്ചറുകളില്‍ മുന്നിലാണ് 360 ഡിഗ്രി കാമറയുടെ സ്ഥാനം. പുതിയ കാറുകളില്‍ മാത്രമല്ല നിങ്ങളുടെ പഴയ കാറില്‍ പുതിയ ഫീച്ചറായും 360 ഡിഗ്രി കാമറ ഉള്‍പ്പെടുത്താനാവും. നിങ്ങളുടെ ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിങ് എളുപ്പമാക്കാനുമൊക്കെ 360 ഡിഗ്രി കാമറ
കാറുകളിലെ ആധുനിക ഫീച്ചറുകളില്‍ മുന്നിലാണ് 360 ഡിഗ്രി കാമറയുടെ സ്ഥാനം. പുതിയ കാറുകളില്‍ മാത്രമല്ല നിങ്ങളുടെ പഴയ കാറില്‍ പുതിയ ഫീച്ചറായും 360 ഡിഗ്രി കാമറ ഉള്‍പ്പെടുത്താനാവും. നിങ്ങളുടെ ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിങ് എളുപ്പമാക്കാനുമൊക്കെ 360 ഡിഗ്രി കാമറ സഹായിക്കും. എങ്ങനെ ഈ ആധുനിക ഫീച്ചര്‍ നിങ്ങളുടെ വാഹനത്തില്‍ ഉള്പ്പെടുത്താനാവുമെന്നു നോക്കാം.
ഡ്രൈവിങിലെ പ്രധാന വെല്ലുവിളിയാണ് ബ്ലൈന്‍ഡ് സ്പോട്ടുകള്‍. എത്ര മികച്ച ഡ്രൈവറേയും ബ്ലൈന്ഡ്സ്പോട്ടുകളിലെ വാഹനങ്ങളും മനുഷ്യരുമെല്ലാം അപകടത്തില്പെടുത്താറുണ്ട്. ബ്ലൈന്‍ഡ് സ്പോട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കുമെന്നതാണ് 360 ഡിഗ്രി കാമറയുടെ പ്രധാന ഗുണം. വാഹനത്തിന്റെ പലഭാഗത്തായി ഘടിപ്പിക്കുന്ന കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ബേഡ് ഐ വ്യൂ ഈ കാമറ നല്‍കുന്നത്. സാധാരണ കണ്ണാടികള്‍ ഉപയോഗിച്ചാല്‍ കാണുന്നതിനേക്കാള്‍ വിശാലമായ പുറം കാഴ്ച്ചകള്‍ ഉറപ്പിക്കാന്‍ 360 ഡിഗ്രി കാമറക്ക് സാധിക്കും. പ്രത്യേകിച്ചും തിരക്കേറിയ നഗരയാത്രകളില്‍ 360 ഡിഗ്രി കാമറ വലിയ ഉപകാരമാണ്.
360 ഡിഗ്രി കാമറ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം നിങ്ങളുടെ വാഹനത്തിന് ഇണങ്ങുന്ന കാമറയാണോ എന്നതാണ്. ചില കാമറകള്‍ എല്ലാ മോഡലുകള്‍ക്കും അനുയോജ്യമാണ്. എന്നാല്‍ ചില കാറുകള്‍ക്ക് മാത്രമായുള്ള 360 ഡിഗ്രി കാമറകളുമുണ്ട്. ഉയര്‍ന്ന റെസല്യൂഷനും നൈറ്റ് വിഷനുമുള്ള കാമറകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇത് രാത്രികളിലും വെളിച്ചം കുറവുള്ളപ്പോഴുമെല്ലാം വ്യക്തമായ പുറം കാഴ്ച്ചകള്‍ ഉറപ്പിക്കാന്‍ സഹായിക്കും.
കാമറ തിരഞ്ഞെടുക്കുകയും വാങ്ങുകയും ചെയ്തുകഴിഞ്ഞാല്‍ ചെറിയ സാങ്കേതിക അറിവുണ്ടെങ്കില്‍ നമുക്കു തന്നെ അത് സ്ഥാപിക്കാനും സാധിക്കും. 360 ഡിഗ്രി കാമറ വയ്ക്കുമ്പോള്‍ ഏറ്റവും പ്രധാനം കാമറകളുടെ സ്ഥാനമാണ്. സാധാരണ മുന്നിലും പിന്നിലും വശങ്ങളിലുമായാണ് 360 ഡിഗ്രിയില്‍ കാഴ്ച്ച ലഭിക്കുന്നതിനായി കാമറകള്‍ സ്ഥാപിക്കാറ്. കാമറകള്‍ വെക്കുന്നത് പുറംകാഴ്ച്ചകള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന ഭാഗത്താണെന്ന് ഉറപ്പിക്കണം. കിറ്റിലുള്ള ബ്രാക്കറ്റുകളും പാഡുകളും ഉപയോഗിച്ച് കാമറ സുരക്ഷിതമായി ഉറപ്പിക്കാനും ശ്രദ്ധിക്കണം.
കാമറകള്‍ സ്ഥാപിച്ച ശേഷം സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റുമായി ബന്ധിപ്പിക്കണം. കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് സിപിയുവാണ് നിങ്ങളുടെ വാഹനത്തിന്റെ ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനില്‍ 360 ഡിഗ്രി കാഴ്ച്ച പങ്കുവെക്കുക. ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിച്ച ശേഷം മാത്രം കാമറ സ്ഥാപിക്കാന്‍ ശ്രമിക്കുക. എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ വിദഗ്ധ സഹായം തേടാനും മടിക്കരുത്. ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ കാമറ ആംഗിളുകള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടി വരാറുണ്ട്. എങ്കില്‍ മാത്രമേ പൂര്‍ണമായ ദൃശ്യാനുഭവം 360 ഡിഗ്രി കാമറവഴി ലഭിക്കുകയുള്ളൂ.
സുരക്ഷ വര്‍ധിക്കുമെന്നതാണ് 360 ഡിഗ്രി കാമറ വഴിയുള്ള ആദ്യത്തെ നേട്ടം. കാറിന്റെ പുറംഭാഗത്തെ കാഴ്ച്ചകള്‍ പൂര്‍ണമായും ലഭിക്കുന്നതോടെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ തന്നെ ഇല്ലാതാവും. ഇത് ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും ലൈന്‍ മാറുമ്പോഴുമെല്ലാം ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. അടുത്തുള്ള വസ്തുക്കള്‍ തിരിച്ചറിയുന്നതോടെ അനാവശ്യ സ്ക്രാച്ചുകളേയും ഒഴിവാക്കാനാവും.
360 ഡിഗ്രി കാമറക്ക് നിരവധി ഗുണങ്ങളുണ്ടെങ്കിലും അത് നിങ്ങളുടെ വാഹനത്തില്‍ വെക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം നിങ്ങളുടെ കാറിന്റെ വാറണ്ടി സംബന്ധിച്ചുള്ളതാണ്. ചില കാര്‍ നിര്‍മാതാക്കളെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ അധികമായി ഉള്‍ക്കൊള്ളിച്ചാല്‍ വാഹനത്തിന്റെ വാറണ്ടി നഷ്ടമാവുമെന്ന് വ്യക്തമാക്കാറുണ്ട്. മാത്രമല്ല 360 ഡിഗ്രി കാമറ വാങ്ങുന്നതിന്റേയും സ്ഥാപിക്കുന്നതിന്റേയും പരിപാലിക്കുന്നതിന്റേയുമെല്ലാം ചിലവുകളെക്കുറിച്ചും ധാരണ വേണം.