ചൈനീസ് ഇവികളുടെ യൂറോപ്യന്‍ അധിനിവേശം അതിവേഗത്തിലാണ് നടക്കുന്നത്. ചൈനീസ് ഇവികളുടെ യൂറോപിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ വില്‍പന നടന്നത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലാണ് ഇവി കമ്പനികളുടെ തിളക്കമാര്‍ന്ന പ്രകടനം. എങ്കിലും ചൈനീസ് ഇവികളുടെ ഈ യൂറോപ്യന്‍ വിപണിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് ഇവികളുടെ യൂറോപ്യന്‍ അധിനിവേശം അതിവേഗത്തിലാണ് നടക്കുന്നത്. ചൈനീസ് ഇവികളുടെ യൂറോപിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ വില്‍പന നടന്നത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലാണ് ഇവി കമ്പനികളുടെ തിളക്കമാര്‍ന്ന പ്രകടനം. എങ്കിലും ചൈനീസ് ഇവികളുടെ ഈ യൂറോപ്യന്‍ വിപണിയിലെ വ്യാപനത്തിന്റെ വേഗം കുറക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. 

ചൈനയിലെ പ്രധാന കാര്‍ നിര്‍മാണ കമ്പനികളെല്ലാം ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലാണുള്ളത്. സ്വാഭാവികമായും ഏതൊക്കെ കമ്പനികള്‍ ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് വില്‍പന നടത്തണം എന്നതു സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ചൈനീസ് ഭരണകൂടം നല്‍കാറുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ചൈനീസ് കാറുകള്‍ക്ക് പുതുതായി അധിക നികുതി ചുമത്തിയതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ 35 ശതമാനം വരെയാണ് യൂറോപ്യന്‍ യൂണിയന്‍ ചില ചൈനീസ് കമ്പനികളുടെ കാറുകള്‍ക്ക് അധിക നികുതി ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ യൂറോപിലെ ചൈനീസ് കാറുകളുടെ വില്‍പന കുറക്കുകയെന്ന തന്ത്രമാണ് ചൈന സ്വീകരിക്കുന്നത്. 

ADVERTISEMENT

ഇതിനൊപ്പം യൂറോപ്യന്‍ കാറുകള്‍ക്ക് അധിക ഇറക്കുമതി നികുതി ചുമത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലെ വില്‍പന കുറക്കുകയെന്നത് നിര്‍ദേശമായാണ് ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ കമ്പനികളും ഇത് അതേപടി പാലിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ജിഎസി ഗ്രൂപ്പ് തന്നെ യൂറോപിലെ തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തുന്നതുമായി മുന്നോട്ടുപോവുകയാണെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 

ഇക്കഴിഞ്ഞ സെപ്തംബറില്‍ യൂറോപില്‍ 60,517 ചൈനീസ് ഇവികളാണ് വിറ്റിരുന്നത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു പ്രകാരം 2023 ഒക്ടോബറില്‍(67,555) മാത്രമാണ്  ഇതില്‍ കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്. നിലവില്‍ 10 ശതമാനമുള്ള ചൈനീസ് കാറുകള്‍ക്കുള്ള നികുതി നവംബര്‍ മുതല്‍ 45 ശതമാനം വരെയായി ഉയര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. 

ADVERTISEMENT

എല്ലാ ചൈനീസ് കാര്‍ കമ്പനികള്‍ക്കും ഒരേ പോലെയല്ല യൂറോപ്യന്‍ യൂണിയന്‍ നികുതി ചുമത്തുന്നത്. ചൈനീസ് സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണവും കൂടുതല്‍ ഇളവുകളും ലഭിക്കുന്ന കമ്പനികള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തുകയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിക്കുന്നത്.

English Summary:

Chinese EV sales in Europe surge despite growing trade tensions and new EU tariffs. Will government intervention slow down the rapid expansion of Chinese carmakers into the European market?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT