500 കി.മീ റേഞ്ച്, കിടിലൻ ഫീച്ചറുകൾ; മാരുതിയുടെ ഇലക്ട്രിക് എസ്യുവി അടുത്ത വർഷം
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി ഇവിഎക്സിനെ കൊണ്ടു വരുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കും യൂറോപിലേക്കും വരെ ഇവിഎക്സ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്.
സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലായിരിക്കും മാരുതി ഇവിഎക്സ് നിര്‍മിക്കുക. 2025 മുതലാണ് വലിയ തോതില്‍ ഇവിഎക്സ് നിര്‍മിക്കുക. യൂറോപിലെ മാധ്യമങ്ങള്‍ക്കും വാഹന പ്രേമികള്‍ക്കും മുന്നിലേക്ക് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മിലാനില്‍ വെച്ച് ഇവിഎക്സിനെ പുറത്തിറക്കുന്നത്. ആദ്യ വര്‍ഷം 1.40 ലക്ഷം ഇവിഎക്സുകള് നിര്‍മിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. ഇതില്‍ പകുതിയോളം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി.
ഇന്ത്യയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ന്റെ ഭാഗമായിട്ടായിരിക്കും ഇവിഎക്സിനെ പുറത്തിറക്കുക. ജനുവരി 17മുതല്‍ 22വരെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ നടക്കുക. അവതരിപ്പിക്കാന്‍ ഇനിയും കാത്തിരിക്കണമെങ്കിലും ആദ്യം ഇവിഎക്സിന്റെ വില പുറത്തുവിടുക ഇന്ത്യയില്‍ വച്ചായിരിക്കും. ഇന്ത്യയില്‍ പുറത്തിറങ്ങിയതിനു ശേഷമായിരിക്കും ഇവിഎക്സ് യൂറോപ്യന്‍ വിപണിയിലും ജപ്പാനിലും എത്തുക.
അടുത്ത വര്‍ഷം മാര്‍ച്ചോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇവിഎക്സിന്റെ പ്രധാന എതിരാളികള്‍ അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ കര്‍വ് ഇവിയും(17.49 -21.99 ലക്ഷം രൂപ) പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടേയ് ക്രേറ്റ ഇവിയുമായിരിക്കും. ഇവിഎക്സിന്റെ ടൊയോട്ട പതിപ്പായ അര്‍ബന്‍ എസ് യു വിയും വിപണിയില്‍ സജീവമായുണ്ടാവും. അടുത്ത വര്‍ഷം മാര്‍ച്ചോടെ ടൊയോട്ട ഈ വൈദ്യുത എസ് യു വി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന അര്‍ബന്‍ എസ് യു വിയുടെ വില ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കും.
ഇവിഎക്സും ഇവിഎക്സിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട അര്‍ബന്‍ എസ് യു വിയും രണ്ട് ബാറ്ററി ഓപ്ഷനുകളിലായിരിക്കും പുറത്തിറങ്ങുക. 48kWh, 60kWh എന്നിങ്ങനെയുള്ള ബാറ്ററികളില്‍ പരമാവധി പ്രതീക്ഷിക്കുന്ന റേഞ്ച് 500+ കിലോമീറ്റര്‍. ടൊയോട്ട തങ്ങളുടെ അര്‍ബന്‍ എസ് യു വിക്ക് 4 വീല്‍ ഡ്രൈവുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. മാരുതി ഇവിഎക്സിന് 4 വീല്‍ ഡ്രൈവുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.