ഇത് പുതിയ അമേസ്, സൂപ്പർ ഡിസൈൻ; ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട
പുതിയ തലമുറ അമേസിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ അമേസിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വലിയ ഗ്രില്ലും എൽഇഡി ഹെഡ്‌ലാംപുകളും അടങ്ങിയ ടീസർ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ

പുതിയ തലമുറ അമേസിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ അമേസിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വലിയ ഗ്രില്ലും എൽഇഡി ഹെഡ്‌ലാംപുകളും അടങ്ങിയ ടീസർ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ വിശ്വാസ്യത എന്നിവ ചേർന്നതാണ് പുതിയ അമേസ് എന്നാണ് കമ്പനി പറയുന്നത്. മൂന്നാം തലമുറയില്‍ എത്തുമ്പോൾ ഏറ്റവും മികച്ച പ്രീമിയം പാക്കേജാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് എന്ന് ഹോണ്ട അവകാശപ്പെടുന്നു. എന്നാൽ എൻജിൻ, ഫീച്ചറുകൾ എന്നിവയുടെ വിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോണ്ടയുടെ ആദ്യ കോംപാക്റ്റ് സെഡാനായ അമേസ് 2013 ലാണ് വിപണിയിലെത്തുന്നത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസൽ എൻജിനുമായാണ് അമേസ് വിപണിയിലെത്തിയത്. രണ്ടാം തലമുറ 2018 ലും പുറത്തിറങ്ങി. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് ഡീസൽ എൻജിന്റെ നിർമാണം ഹോണ്ട അവസാനിപ്പിച്ചെങ്കിലും അമേസിന്റെ സ്വീകര്യതയ്ക്ക് കോട്ടം സംഭവിച്ചില്ല. ഇന്നും കോംപാക്റ്റ് സെഡാൻ വിപണിയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് അമേസ്.