സ്കോഡയുടെ ചെറു എസ്‍യുവി കൈലാഖ് വിപണിയിൽ വില 7.89 ലക്ഷം രൂപ. സ്കോഡയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‍യുവിയാണ് കൈലാഖ്. കൈലാസ പർവതത്തിൽ നിന്നാണ് കൈലാഖ് എന്ന പേരുവന്നത് എന്നാണ് സ്കോഡ പറയുന്നത്. ഡിസംബർ 2 മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം എന്നാണ് സ്കോഡ പറയുന്നത്. കാഷാക്കിനും സ്ലാവിയയ്ക്കും ഒപ്പം

സ്കോഡയുടെ ചെറു എസ്‍യുവി കൈലാഖ് വിപണിയിൽ വില 7.89 ലക്ഷം രൂപ. സ്കോഡയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‍യുവിയാണ് കൈലാഖ്. കൈലാസ പർവതത്തിൽ നിന്നാണ് കൈലാഖ് എന്ന പേരുവന്നത് എന്നാണ് സ്കോഡ പറയുന്നത്. ഡിസംബർ 2 മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം എന്നാണ് സ്കോഡ പറയുന്നത്. കാഷാക്കിനും സ്ലാവിയയ്ക്കും ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡയുടെ ചെറു എസ്‍യുവി കൈലാഖ് വിപണിയിൽ വില 7.89 ലക്ഷം രൂപ. സ്കോഡയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‍യുവിയാണ് കൈലാഖ്. കൈലാസ പർവതത്തിൽ നിന്നാണ് കൈലാഖ് എന്ന പേരുവന്നത് എന്നാണ് സ്കോഡ പറയുന്നത്. ഡിസംബർ 2 മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം എന്നാണ് സ്കോഡ പറയുന്നത്. കാഷാക്കിനും സ്ലാവിയയ്ക്കും ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈലാഖ് കോംപാക്ട് എസ് യു വി ഇന്ത്യയില്‍ അവതരിപ്പിച്ച് സ്‌കോഡ ഇന്ത്യ. 7.89 ലക്ഷം രൂപക്ക് വിപണിയിലെത്തുന്ന കൈലാഖില്‍ വലിയ പ്രതീക്ഷകളാണ് ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡക്കുള്ളത്. ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും ചെറിയ എസ് യു വിയായ കൈലാഖ് ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ വില്‍പനയെന്ന നേട്ടത്തിലേക്ക് സ്‌കോഡയെ നയിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 2022ല്‍ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായി സ്‌കോഡയുടെ കുഷാഖ്, സ്ലാവിയ മോഡലുകള്‍ വില്‍പന 53,721ലെത്തിച്ചിരുന്നു. 

ആകെ രണ്ടു ലക്ഷത്തോളം അപേക്ഷകളില്‍ നിന്നാണ് കൈലാഖ് എന്ന പേര് സ്‌കോഡ തെരഞ്ഞെടുത്തത്. K എന്ന അക്ഷരത്തില്‍ തുടങ്ങുകയും Q എന്ന അക്ഷരത്തില്‍ അവസാനിക്കുകയും ചെയ്യുന്നതായിരിക്കണം പേര് എന്നതായിരുന്നു സ്‌കോഡയുടെ നിബന്ധന. സംസ്‌കൃതത്തില്‍ സ്ഫടികം എന്നാണ് കൈലാഖ് എന്ന വാക്കിന് അര്‍ഥം. കുഷാഖ് കറോഖ്, കോഡിയാഖ് എന്നീ മോഡലുകളുള്ള സ്‌കോഡയില്‍ നിന്നു തന്നെയാണ് കൈലാഖിന്റേയും വരവെന്ന് എളുപ്പത്തില്‍ ഈ പേരിലെ സവിശേഷതകള്‍ കൊണ്ട് ഊഹിച്ചെടുക്കാനുമാവും. 

ADVERTISEMENT

എക്‌സ്റ്റീരിയര്‍

സ്‌കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈന്‍ സവിശേഷതകളുള്ള വാഹനമാണ് കൈലാഖ്. സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും കൈലാഖിലുണ്ട്. കുഷാഖിനെ അപേക്ഷിച്ച് മെലിഞ്ഞ ഗ്രില്ലുകള്‍. ബംപറില്‍ കറുപ്പ് ക്ലാഡിങുകളും അലൂമിനിയം ലുക്ക് സ്‌പോയ്‌ലറും നല്‍കിയിട്ടുണ്ട്. വീല്‍ബേസിന്റെ കാര്യത്തില്‍ കൈലാഖ്(2,566എംഎം) കുഷാഖിനെ അപേക്ഷിച്ച് 85 എംഎം പിന്നിലാണ്. കൈലാഖിന്(3,995 എംഎം) കുഷാഖിനേക്കാള്‍ 230 എംഎം നീളം കുറവാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 189 എംഎം. കൈലാഖിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ 17 ഇഞ്ച് ടയറുകളാണ് നല്‍കിയിരിക്കുന്നത്. 

ADVERTISEMENT

ഇന്റീരിയറും ഫീച്ചറുകളും

കുഷാഖിനോട് സാമ്യതയുള്ള ഇന്റീരിയറും ഫീച്ചറുകളുമാണ് കൈലാഖിന്. ഡാഷ്‌ബോര്‍ഡ് ലേ ഔട്ടും സൈഡ് വെറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലുകള്‍, ടു സ്‌പോക് സ്റ്റിയറിങ്, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നീ ഫീച്ചറുകളും ഇരു മോഡലുകളും പങ്കിട്ടെടുക്കുന്നു. സിംഗിള്‍ പേന്‍ സണ്‍ റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍ പ്ലേ, ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍ ലെതറൈറ്റ് അപ്പോള്‍സ്ട്രി എന്നിങ്ങനെയുള്ള സെഗ്മെന്റിലെ പ്രധാന ഫീച്ചറുകളും കൈലാഖിലുണ്ട്. ഡ്രൈവര്‍ സീറ്റും മുന്‍ സീറ്റും പവേഡാണെന്നതില്‍ കൈലാഖ് എതിരാളികളെ മറികടക്കുന്നുമുണ്ട്. എല്ലാ ഡോറുകളിലും ബോട്ടില്‍ ഹോള്‍ഡറുകളും തണുപ്പിക്കാവുന്ന ഗ്ലൗ ബോക്‌സും കപ് ഹോള്‍ഡറുകളും കാബിനുള്ളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. 

ADVERTISEMENT

കാലുകള്‍ വെക്കാന്‍ പിന്‍സീറ്റുകളില്‍ താരതമ്യേന വിശാലമായ സൗകര്യമുണ്ട്. ഫോള്‍ഡ് ഡൗണ്‍ സെന്റര്‍ ആംറസ്റ്റ്, അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും കൈലാഖിലുണ്ട്. ബൂട്ട് സ്‌പേസിന്റെ കാര്യത്തിലും കൈലാഖ് ഒട്ടും പിന്നിലല്ല. 446 ലീറ്ററാണ് കൈലാഖിന്റെ ബൂട്ട്‌സ്‌പേസ്. 

കുഷാഖ്, സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വിര്‍ട്ടസ് എന്നിവ നിര്‍മിക്കുന്ന MQB-A0 IN പ്ലാറ്റ്‌ഫോമിലാണ് കൈലാഖും നിര്‍മിക്കുന്നത്. ഇതുവരെ കൈലാഖിനെ ഗ്ലോബല്‍ എന്‍സിഎപി, ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയിട്ടില്ല. എങ്കിലും സുരക്ഷാ ഫീച്ചറുകളില്‍ കൈലാഖ് ഒട്ടും പിന്നിലല്ല. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ് എന്നിങ്ങനെ പോവുന്നു സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍. 

എന്‍ജിന്‍, ഗിയര്‍ബോക്‌സ്

ത്രീ സിലിണ്ടര്‍ 1.0 ടിഎസ്‌ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും. 

വിലയും എതിരാളികളും

ഇന്ത്യന്‍ എസ് യു വി മാര്‍ക്കറ്റിന് അനുയോജ്യമായ നിലയില്‍ വിലയിലും കടുത്ത മത്സരത്തിന് യോജിച്ച നിലയിലാണ് സ്‌കോഡ കൈലാഖ് ഇറങ്ങുന്നത്. 7.89 ലക്ഷം രൂപ മുതലാണ് കൈലാഖിന്റെ വില ആരംഭിക്കുന്നത്. ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ് യു വി 3എക്‌സ്ഒ, മാരുതി ബ്രസ, ഹ്യുണ്ടേയ് വെന്യു, കിയ സോനറ്റ് എന്നിങ്ങനെ വിപണിയില്‍ പയറ്റി തെളിഞ്ഞ മോഡലുകളോടാണ് കൈലാഖിന്റെ മത്സരം.