ബസ് ഡ്രൈവർക്ക് ഹൃദയാഘാതം, കണ്ടക്ടറുടെ ഇടപെടൽ രക്ഷിച്ചത് യാത്രക്കാരുടെ ജീവൻ
ഹൃദയാഘാതം എപ്പോൾ ഏതു നിമിഷം കടന്നുവരുമെന്നു പറയുവാൻ കഴിയുകയില്ല. വാഹനം ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണു പോകുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോൾ വൈറലായിരിക്കുന്നത്. ബസ് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഡ്രൈവർക്കു ഹൃദയാഘാതം

ഹൃദയാഘാതം എപ്പോൾ ഏതു നിമിഷം കടന്നുവരുമെന്നു പറയുവാൻ കഴിയുകയില്ല. വാഹനം ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണു പോകുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോൾ വൈറലായിരിക്കുന്നത്. ബസ് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഡ്രൈവർക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. കണ്ടക്ടറുടെ അവസരോചിതമായ ഇടപെടലിലൂടെ ബസിലെ യാത്രക്കാരുടെ ജീവനുകൾ തിരിച്ചു പിടിക്കാൻ സാധിക്കുകയും ചെയ്തു. കണ്ടക്ടറുടെ ആ പ്രവർത്തിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യൽ ലോകം.
ബെംഗളൂരുവിലാണ് മേൽപറഞ്ഞ സംഭവം നടന്നത്. സി സി ടി വി ഫൂട്ടേജിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്സിലാണ് പങ്കുവെയ്ക്കപ്പെട്ടത്. യാത്രയാരംഭിക്കുമ്പോൾ ഡ്രൈവർക്കു അസ്വാസ്ഥ്യങ്ങൾ ഒന്നും തന്നെയില്ലെങ്കിലും പെട്ടെന്നാണ് ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലാകുന്നത്. ഇടതു ഭാഗത്തേയ്ക്ക് ഡ്രൈവർ വീണു പോകുന്നത് വിഡിയോയിൽ കാണുവാൻ കഴിയും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, മറ്റൊരു ബസിലേക്ക് ഇടിക്കാനായി നീങ്ങുമ്പോഴാണ് കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ. ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു, പെട്ടെന്ന് തന്നെ വാഹനം ബ്രേക്ക് ചെയ്തു നിർത്തുന്നു. വലിയൊരു അപകടത്തിൽ നിന്നും ഒരുപാട് ജീവനുകളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബെംഗളൂരുവിലെ നെലമംഗലയിൽ നിന്നും ദസാനപുര റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ കിരൺ കുമാറിനാണ് വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. യാത്രക്കാരുടെ ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെങ്കിലും ബസ് ഡ്രൈവറുടെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ പുറത്തിറക്കിയ കുറിപ്പിൽ നിന്നും അറിയുവാൻ കഴിയുന്നത്.