കണ്ണുംപൂട്ടി വിശ്വസിക്കാം, സുരക്ഷ വെറും വാക്കല്ല! ഡിസയറിന് ‘ഇടിപരീക്ഷ’യിൽ ഫുൾ മാർക്ക്
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്‌സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്‌സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്.
മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 48 ൽ 39.20 മാർക്കും ഡിസയറിന് ലഭിച്ചു. പുതിയ ഡിസയറിനെ നവംബർ 11 നാണ് മാരുതി വിപണിയിൽ അവതരിപ്പിക്കുന്നത്. പഴയ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിൽ പുതിയ എൻജിനുമാണ് വാഹനം വിപണിയിൽ എത്തുന്നത്.
സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റർ മൂന്ന് സിലിണ്ടർ കെ12എൻ എൻജിനാണ് വാഹനത്തിൽ. 82 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 5 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ. മാനുവൽ മോഡലിന് 24.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 25.7 കിലോമീറ്ററും സിഎൻജി മോഡലിന് 33.73 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.