ADVERTISEMENT

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്‌സിയും പെ‍ഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. 

മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 48 ൽ 39.20 മാർക്കും ഡിസയറിന് ലഭിച്ചു. പുതിയ ഡിസയറിനെ നവംബർ 11 നാണ് മാരുതി വിപണിയിൽ അവതരിപ്പിക്കുന്നത്. പഴയ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിൽ പുതിയ എൻജിനുമാണ് വാഹനം വിപണിയിൽ എത്തുന്നത്. 

സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റർ മൂന്ന് സിലിണ്ടർ കെ12എൻ എൻജിനാണ് വാഹനത്തിൽ. 82 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 5 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ. മാനുവൽ മോഡലിന് 24.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 25.7 കിലോമീറ്ററും സിഎൻജി മോഡലിന് 33.73 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

English Summary:

he Maruti Suzuki Dzire achieves a 5-star Global NCAP safety rating! Learn about its impressive safety features, new engine, improved fuel efficiency, and launch date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com