മാരുതി എസ് പ്രെസോയ്ക്ക് ഒരു ‘വിവിഐപി’ മോഡിഫിക്കേഷൻ; വൈറലായി പുതിയ രൂപം
ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ എസ് പ്രെസോ. മൈക്രോ എസ് യു വി വിഭാഗത്തിലുൾപ്പെടുന്ന ഈ വാഹനം തിരഞ്ഞെടുക്കുന്നതിലേറെയും കുടുംബങ്ങളാണ്. മോഡിഫിക്കേഷന് സാധ്യതകൾ ഒന്നും തന്നെയില്ലാത്ത ഈ വാഹനത്തിനു അതിശയകരമായ ഒരു മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുമുള്ള

ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ എസ് പ്രെസോ. മൈക്രോ എസ് യു വി വിഭാഗത്തിലുൾപ്പെടുന്ന ഈ വാഹനം തിരഞ്ഞെടുക്കുന്നതിലേറെയും കുടുംബങ്ങളാണ്. മോഡിഫിക്കേഷന് സാധ്യതകൾ ഒന്നും തന്നെയില്ലാത്ത ഈ വാഹനത്തിനു അതിശയകരമായ ഒരു മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ഇന്തോനീഷ്യയിലെ ബാലിയിൽ നിന്നുമുള്ള ഒരു ഹോട്ടൽ ഗ്രൂപ്. ബഗ്ഗി കാറായി മാറിയ എസ് പ്രെസോ സോഷ്യൽ ലോകത്തും ഇപ്പോൾ വൈറൽ കാഴ്ചയാണ്.
ഹോട്ടലിലെത്തുന്ന അതിഥികളുടെ ചെറുയാത്രകൾക്കാണ് എസ് പ്രെസോയുടെ ഈ ബഗ്ഗി കാർ ഉപയോഗിക്കുന്നത്. ഡിസൈൻ മികവ് എന്നതിനുപരിയായി വാഹനം കൂടുതൽ ഉപയോഗപ്രദമായെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ കണ്ട ഭൂരിപക്ഷം പേരുടെയും അഭിപ്രായം. വാഹനത്തിൽ വരുത്തിയ ചെറുമാറ്റങ്ങൾ ബഗ്ഗി കാറിനെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. പില്ലറുകൾ, റൂഫ് എന്നിവ നീക്കം ചെയ്തു. തുടർന്ന് വിൻഡ് ഫീൽഡും ഫ്രയിമും മാറ്റി ബഗ്ഗിയ്ക്ക് ഉചിതമായതു ഉറപ്പിച്ചു. മുൻ, പിൻ ഭാഗത്തേയ്ക്ക് നീണ്ടുനിൽക്കുന്ന തരത്തിലുള്ള എക്സ്റ്റന്റഡ് റൂഫും നൽകി. ബൂട്ടിലെ ഉൾപ്പെടെയുള്ള ഡോറുകൾ മാറ്റി പകരമായി സപ്പോർട്ട് ബാറുകളും കൊടുത്തിട്ടുണ്ട്.
കാറുകളിലെ സീറ്റുകൾക്കു മാറ്റമൊന്നുമില്ലെങ്കിലും ഡോറുകളുടെയും വിൻഡോ ഗ്ലാസ്സുകളുടെയും സ്ഥാനത്ത് പടുതയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോണറ്റ്, ഹെഡ് ലാമ്പ്, ഗ്രിൽ, ബമ്പർ എന്നിവയിൽ മാറ്റങ്ങളൊന്നും തന്നെയില്ല. സാധാരണ കാണുന്ന ബഗ്ഗിയിൽ നിന്നും ഉയരക്കൂടുതൽ ഉള്ളതു കൊണ്ട് യാത്രക്കാർക്ക് കയറുന്നതിനായി ഫൂട്ട് സ്റ്റെപ്പുകളുണ്ട്. എസ് പ്രെസോയുടെ അലോയ് വീലുകൾ തന്നെയാണ് ബഗ്ഗിയിലും ഉപയോഗിച്ചിരിക്കുന്നത്.
പെട്രോൾ, മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന എസ് പ്രെസോയ്ക്ക് എക്സ് ഷോറൂം വില വരുന്നത് 4.25 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ്. മാരുതിയുടെ സെലേറിയോയിലെ കെ10 സി എൻജിനാണ് വാഹനത്തിൽ. ഡ്യുവൽ ജെറ്റ് സാങ്കേതിക വിദ്യയുമായി എത്തിയ എൻജിന് 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കുമുണ്ട്. ഓട്ടമാറ്റിക്ക് വേരിയന്റിന് 25.30 കിലോമീറ്ററും മാനുവലിൽ 24.76 കിലോമീറ്ററുമാണ് ഇന്ധനക്ഷത.