2.5 ലക്ഷം രൂപ വില, അമ്പരപ്പിക്കുന്ന മൈലേജ്! ഇലക്ട്രിക് നാനോ തിരിച്ചെത്തുമോ?
അമ്പരപ്പിക്കുന്ന മൈലേജ്, 2.5 ലക്ഷം രൂപ വില ടാറ്റ നാനോ തിരിച്ചെത്തുന്നു... കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങിലെ വാഹനഗ്രൂപ്പുകളിൽ ടാറ്റ നാനോയുടെ തിരിച്ചുവരവിന്റെ വാർത്തകളാണ്. മികച്ച റേഞ്ചുമായി നാനോയുടെ ഇലക്ട്രിക്ക് പതിപ്പാണ് എത്തുക എന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ സാരാംശം. എന്നാൽ നാനോ ഇലക്ട്രിക്കായി

അമ്പരപ്പിക്കുന്ന മൈലേജ്, 2.5 ലക്ഷം രൂപ വില ടാറ്റ നാനോ തിരിച്ചെത്തുന്നു... കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങിലെ വാഹനഗ്രൂപ്പുകളിൽ ടാറ്റ നാനോയുടെ തിരിച്ചുവരവിന്റെ വാർത്തകളാണ്. മികച്ച റേഞ്ചുമായി നാനോയുടെ ഇലക്ട്രിക്ക് പതിപ്പാണ് എത്തുക എന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ സാരാംശം.
എന്നാൽ നാനോ ഇലക്ട്രിക്കായി തിരിച്ചെത്തുമോ? പരിശോധിക്കാം. 2008 ലാണ് രത്തൻ ടാറ്റയുടെ സ്വപ്ന കാറായ നാനോയെ ടാറ്റ പുറത്തിറക്കുന്നത്. ഒരു ലക്ഷം രൂപയുടെ കാർ എന്ന പേരിൽ പുറത്തിറങ്ങിയ നാനോ തുടക്കത്തിൽ ഏറെ ജനശ്രദ്ധനേടിയെങ്കിലും വിൽപനയുടെ കാര്യത്തിൽ പിന്നോട്ട് പോയി. 2018 ൽ നാനോയുടെ ഉത്പാദനം ടാറ്റ നിർത്തി. നാനോയുടെ ഇലക്ട്രിക് പതിപ്പിനെപ്പറ്റി ധാരാളം വാർത്തകൾ വരുന്നുണ്ടെങ്കിലും അങ്ങനെയൊരു പദ്ധതി നിലവിൽ ടാറ്റയ്ക്കില്ല.
അഞ്ചു ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വലിയ സാധ്യതയുണ്ട്. എന്നാൽ നാനോയുടെ ഇലക്ട്രിക് മോഡലിനെ വികസിപ്പിക്കുന്നതിനായി ധാരാളം പണം നിക്ഷേപിക്കേണ്ടതുണ്ട്. 2008 ൽ ഈ ചെറു കാർ വിപണിയിലെത്തുമ്പോൾ നാനോ പ്രൊജക്റ്റ് ഫെയ്സ് വണ്ണിന്റെ ഭാഗമായി ഫാക്ടറി, പ്രൊഡക്റ്റ് ഡവലപ്മെന്റ്, മെഷിനറി എന്നിവ അടക്കം ഏകദേശം 2250 കോടി രൂപയുടെ നിക്ഷേപം ടാറ്റ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ നാനോ ഇലക്ട്രിക് വിപണിയിലെത്തിക്കാൻ അതിൽ അധികം പണം നിക്ഷേപിക്കേണ്ടതുണ്ട്. ഇനി വാഹനം ലാഭത്തിലാകണമെങ്കിൽ വർഷം ഒരുലക്ഷം യൂണിറ്റ് വരെയെങ്കിലും വിറ്റുപോകണം. അതുകൊണ്ട് തന്നെ നാനോയുടെ ചെറു രൂപത്തിൽ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ടാറ്റയ്ക്ക് പദ്ധതിയില്ല. നിലവിൽ നാനോ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ കാണുന്ന ഒരു ചിത്രം എഐ വച്ച് വികസിപ്പിച്ചതാകാം. മറ്റൊരു ചിത്രം ടൊയോട്ടയുടെ ഇലക്ട്രിക് വാഹനമായ അയ്ഗോ എക്സിന്റെ പിൻരൂപമാണ്.
ജെഎം നിയോ ഇവി, എന്ന നാനോ ഇവി
നാനോയുടെ ഇലക്ട്രിക് മോഡൽ 2018 ൽ പുറത്തിറങ്ങിയിട്ടുണ്ട്. ടാറ്റയും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജെഎം ഓട്ടമൊബീൽസും ചേർന്നുള്ള സംയുക്ത സംരഭമായിരുന്നു അത്. രത്തൻ ടാറ്റയുടെ പ്രധാന മേൽനോട്ടത്തിലായിരുന്നു ആ പ്രൊജക്റ്റ്. ഒല ക്യാബ്സിന് വേണ്ടിയാണ് 400 ഇലക്ട്രിക് നാനോകൾ അന്ന് വികസിപ്പിച്ചത്. എന്നാൽ അതിന്റെ പേര് നിയോ ഇവി എന്നായിരുന്നു. നാനോ പെട്രോൾ മോഡലിൽ ഇലക്ട്രിക് കിറ്റ് ഘടിപ്പിച്ചാണ് അന്ന് പുറത്തിറങ്ങിയത്. 17 കിലോവാട്ട് ബാറ്ററി ഉപയോഗിച്ചിരുന്ന കാറിന് 130 കിലോമീറ്റർ റേഞ്ചുണ്ട്.
പിന്നീട് കോവിഡിന്റെ വരവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മൂലം ആ പ്രൊഡക്റ്റ് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഏറെക്കാലം ഉപയോഗിക്കാതെ കിടന്നിരുന്ന നിയോ ഇവി സെക്കൻഡ് ഹാൻഡ് കാറായി വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോഴും നിരത്തിലുണ്ട്. എന്നാൽ മുമ്പ് പറഞ്ഞതു പോലെ നാനോ എന്ന പേരിൽ അതേ രൂപത്തിൽ ഒരു കാർ ടാറ്റ വിപണിയിലെത്തിക്കില്ല. എന്നാൽ വരും കാലങ്ങൾ നാനോ എന്ന പേര് പുതിയൊരു വാഹനത്തിന് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.