ഇത് എന്റെ ആദ്യ കാർ; സ്വപ്ന സാക്ഷാത്കാരത്തിൽ അഞ്ജു കുര്യൻ
ആദ്യ കാർ സ്വന്തമാക്കിയ സന്തോഷത്തിൽ നടി അഞ്ജു കുര്യൻ. മെഴ്സിഡീസ് ബെൻസിന്റെ സി–ക്ലാസ് സെഡാനാണ് നടി സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇന്ന് എന്റെ ആദ്യ കാറിന്റെ, മെഴ്സിഡീസ് ബെൻസിന്റെ ഡ്രൈവിങ് സീറ്റിലാണ് ഞാൻ, ഈ നേട്ടം എനിക്ക് എത്രമാത്രം വലുതാണെന്ന്

ആദ്യ കാർ സ്വന്തമാക്കിയ സന്തോഷത്തിൽ നടി അഞ്ജു കുര്യൻ. മെഴ്സിഡീസ് ബെൻസിന്റെ സി–ക്ലാസ് സെഡാനാണ് നടി സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
‘ഇന്ന് എന്റെ ആദ്യ കാറിന്റെ, മെഴ്സിഡീസ് ബെൻസിന്റെ ഡ്രൈവിങ് സീറ്റിലാണ് ഞാൻ, ഈ നേട്ടം എനിക്ക് എത്രമാത്രം വലുതാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു സ്വപ്നം സാക്ഷാത്കാരിച്ച നിമിഷമാണ് ഇത്, ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടേയും ത്യാഗങ്ങളുടേയും ഫലമാണ് ഈ വാഹനം. ഈ ദിവസം ഏറെ നാളുകളായി സ്വപ്നം കാണുന്നു, ഇപ്പോൾ അത് യാഥാർത്ഥ്യമായി, ഇത് ഒരു കാർ മാത്രമല്ല എനിക്ക്... എന്റെ യാത്രയുടെ എന്റെ വളർച്ചയുടെ എന്റെ കഠിനാധ്വാനത്തിന്റെ പ്രതീകമാണ്’ പുതിയ കാറിന്റെ ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചു.
ബെൻസിന്റെ നിലവിലെ സി–ക്ലാസിന്റെ മുൻഗാമിയായ ഡബ്ല്യു 205 എന്ന മോഡലാണ് അഞ്ജുവിന്റെ പുതിയ കാർ. 2014 മുതല് 2020 വരെ ഈ സി–ക്ലാസ് പുറത്തിറങ്ങി. രണ്ടു ലീറ്റർ പെട്രോൾ, രണ്ടു ലീറ്റർ ഡീസൽ എൻജിനുകളാണ് ഡബ്ല്യു 205 എന്ന മോഡലിൽ ഉപയോഗിക്കുന്നത്. ഇതിൽ ഏതു മോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 62.85 ലക്ഷം രൂപയാണ് സി–ക്ലാസിന്റെ പുതിയ മോഡലിന്റെ വില.