ടാറ്റ സുമോയും സഫാരി ക്ലാസിക്കും; ഈമോഡലുകൾ തിരിച്ചെത്തുമോ, എന്താണ് വാസ്തവം?
ടാറ്റ സുമോ തിരിച്ചു വരുന്നു, ഒപ്പം പഴയ സഫാരി ക്ലാസിക് എന്ന പേരിലും. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ വാഹന ഗ്രൂപ്പുകളിൽ വൈറലായ ഒരു വാർത്തയായിരുന്നു ഇത്. ടാറ്റയുടെ ഐതിഹാസിക മോഡലുകളായ സുമോ തിരിച്ചെത്തുന്നു എന്നതായിരുന്നു പോസ്റ്റുകളിലെ പ്രതിപാദ്യം. കൂടെ പഴയ സഫാരിയുടെ മോഡലിലുള്ള വാഹനം സഫാരി ക്ലാസിക് എന്ന

ടാറ്റ സുമോ തിരിച്ചു വരുന്നു, ഒപ്പം പഴയ സഫാരി ക്ലാസിക് എന്ന പേരിലും. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ വാഹന ഗ്രൂപ്പുകളിൽ വൈറലായ ഒരു വാർത്തയായിരുന്നു ഇത്. ടാറ്റയുടെ ഐതിഹാസിക മോഡലുകളായ സുമോ തിരിച്ചെത്തുന്നു എന്നതായിരുന്നു പോസ്റ്റുകളിലെ പ്രതിപാദ്യം. കൂടെ പഴയ സഫാരിയുടെ മോഡലിലുള്ള വാഹനം സഫാരി ക്ലാസിക് എന്ന പേരിൽ തിരിച്ചെത്തും എന്നും പറയുന്നു. മേൽപറഞ്ഞതിൽ എത്രത്തോളം സത്യമുണ്ട്, പരിശോധിക്കാം.
ടാറ്റയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സുമോ. 1994 ൽ വിപണിയിലെത്തിയ ഈ വാഹനം ഏറെക്കാലം ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും വിൽപനയുള്ള മോഡലുകളിലൊന്നായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ മുൻ എംഡി സുമന്ത് മൂൽഗോക്കറിൽ നിന്നാണ് ടാറ്റയ്ക്ക് വാഹനത്തിന്റെ പേര് ലഭിച്ചത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ടാറ്റ സുമോയുടെ നിർമാണം അവസാനിപ്പിച്ചു. പുതിയ ബിഎസ് 4 മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവിൽ വന്നതും മറ്റ് പല കാരണങ്ങളും കൊണ്ടായിരുന്നു സുമോ നിർത്തിയത്.
വീണ്ടും സുമോ എത്തുന്നു എന്നവാർത്തകൾ വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല. സുമോ എന്ന ഐതിഹാസിക പേര് മറ്റൊരു വാഹനത്തിൽ ടാറ്റ ഉപയോഗിക്കുമോ എന്ന കാര്യവും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിൽ സുമോ വീണ്ടും വരുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. സുമോ എന്ന പേര് ടാറ്റ വീണ്ടും ഉപയോഗിക്കാം എന്ന് തീരുമാനിച്ചാലും ഉടനെ തന്നെ ആ വാഹനം വിപണിയിൽ എത്താനുള്ള സാധ്യതയും കുറവാണ്.
രണ്ടാമത്തെ ചിത്രം സഫാരി ക്ലാസിക് എന്ന പേരിലാണ് പ്രചരിക്കുന്നത്. സ്കോർപിയോ എൻ,സ്കോർപിയോ ക്ലാസിക് എന്നീ മോഡലുകളുടെ ഉദാഹരണങ്ങൾ കാണിച്ചാണ് സഫാരി ക്ലാസിക് എന്ന പേരിൽ ടാറ്റ വാഹനം പുറത്തിറക്കുമെന്ന് പറയുന്നത്. എന്നാൽ സഫാരി എന്ന പേര് ഹാരിയറിന്റെ ഏഴു സീറ്റ് മോഡലിൽ ഉപയോഗിച്ചു കഴിഞ്ഞു. കഴിയ ഡിസൈൻ ഭാഷ്യവുമായി സഫാരി ക്ലാസിക് എന്ന പേരിൽ മറ്റൊരു മോഡൽ പുറത്തിറക്കാനുള്ള സാധ്യത വളരെ കുറവ് മാത്രം.