ആദ്യം റെയ്‌ത്ത്, ഇപ്പോ കള്ളിനാൻ; രണ്ട് റോൾസ് റോയ്സുകളുടെ ഉടമ ഈ മലയാളി
ലോകത്തിലെ അതിസമ്പന്നരുടെ ഗാരിജുകൾ അലങ്കരിക്കുന്ന റോൾസ് റോയ്‌സ് കാറുകൾ ഒന്നല്ല, രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര എന്ന യുവ വ്യവസായി. റോൾസ് റോയ്സിന്റെ ഏക എസ് യു വി യായ കള്ളിനാനാണ് ഏറ്റവുമൊടുവിൽ അംജദിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ റോൾസ് റോയ്‌സ് വാഹനങ്ങളുള്ള ഗാരിജ്

ലോകത്തിലെ അതിസമ്പന്നരുടെ ഗാരിജുകൾ അലങ്കരിക്കുന്ന റോൾസ് റോയ്‌സ് കാറുകൾ ഒന്നല്ല, രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര എന്ന യുവ വ്യവസായി. റോൾസ് റോയ്സിന്റെ ഏക എസ് യു വി യായ കള്ളിനാനാണ് ഏറ്റവുമൊടുവിൽ അംജദിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ റോൾസ് റോയ്‌സ് വാഹനങ്ങളുള്ള ഗാരിജ് മുകേഷ് അംബാനിയുടേതാണ്. അതുപോലെ തന്റെ ഗാരിജിനും അത്തരമൊരു അത്യാഡംബരത്തിന്റെ മുഖം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിൽ നിന്നുമുള്ള ഈ വ്യവസായി. ആദ്യം സ്വന്തമാക്കിയ റോൾസ് റോയ്‌സ് റെയ്‌ത്തിന് ശേഷം ഇപ്പോൾ കള്ളിനാൻ എസ് യു വി യാണ് അംജദ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിസിനസുകാരിൽ ഒരാൾ കൂടിയാണ് ബി സി സി ഗ്രൂപ്പ് ഇന്റർനാഷണൽ, ബി സി സി പ്രോപ്പർടീസ് എന്നീ ബ്രാൻഡുകളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അംജദ് സിതാര.
മാസങ്ങൾക്കു മുൻപ് റോൾസ് റോയ്‌സ് അവതരിപ്പിച്ച കള്ളിനാൻ 2 ബ്ലാക്ക് ബാഡ്ജ് ആണ് അംജദ് സ്വന്തമാക്കിയത്. റോൾസ് റോയ്സിന്റെ കള്ളിനാൻ 2 എന്ന പേരിലെത്തിയിരിക്കുന്ന പുതിയ സ്റ്റാൻഡേർഡ് മോഡലിന് വില വരുന്നത് 10.50 കോടി രൂപയും ബ്ലാക്ക് ബാഡ്ജിനു 12.25 കോടി രൂപയുമാണ് എക്സ് ഷോറൂം വില. ഇതിൽ ബ്ലാക്ക് ബാഡ്ജ് തൽപര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഓറഞ്ച് - ബ്ലാക്ക് നിറങ്ങളിലാണ് അംജദ് തന്റെ കള്ളിനാന്റെ ഇന്റീരിയർ കസ്റ്റമൈസ് ചെയ്തിട്ടുള്ളത്.
കള്ളിനാന്റെ ആദ്യ മോഡലിൽ ഉണ്ടായിരുന്ന 6.75 ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിൻ തന്നെയാണ് ഈ മോഡലിന്റെയും കരുത്ത്. 571 ബി എച്ച് പി പവറും 850 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് സ്റ്റാൻഡേർഡ് മോഡൽ. ബ്ലാക്ക് ബാഡ്ജിലേക്കു വരുമ്പോൾ 600 ബി എച്ച് പി യാണ് പവർ, 900 എൻ എം ആണ് ടോർക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.
റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് കൂടാതെ, റെയ്‌ത്ത് എന്ന സെഡാനും മെഴ്‌സിഡീസ് മെയ്ബ, ബി എം ഡബ്ള്യു, റേഞ്ച് റോവർ, ബെന്റ്ലി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ അംജദ് സിതാരയുടെ വാഹനശേഖരത്തിലുണ്ട്.