ശാലിനിക്ക് അജിത്തിന്റെ സമ്മാനം, ലെക്സസിന്റെ ആഡംബര എസ്യുവി
ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം

ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം നിരത്തിലെത്തുമ്പോൾ ഒരു കോടി രൂപയ്ക്ക് മുകളിൽ വില ഉയരും. ജന്മദിനത്തിൽ ഭർത്താവ് സമ്മാനിച്ച വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചതിനു ശേഷമുള്ള ശാലിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
ആഡംബരവും സുരക്ഷയും ഒരുമിക്കുന്ന ലെക്സസിന്റെ ആർ എക്സ് 350 ഫീച്ചറുകളാലും സമ്പന്നമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, 7 എയർ ബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. യൂറോ എൻ സി എ പി ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലെക്സസ് ആർ എക്സ് 350.
2.5 ലീറ്റർ ഇൻ ലൈൻ ഫോർ സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 190 ബി എച്ച് പി യാണ് പവർ 242 എൻ എം ആണ് ടോർക്ക്. ഓട്ടോമാറ്റിക് ഇ-സിവിടി ഗിയർബോക്‌സാണ്. 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. നോർമൽ, ഇക്കോ, സ്‌പോർട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.