ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിരവധി സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന ആറ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില്‍ മാരുതി

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിരവധി സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന ആറ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില്‍ മാരുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിരവധി സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന ആറ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില്‍ മാരുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിരവധി സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന ആറ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില്‍ മാരുതി സുസുക്കിയും മറ്റു കമ്പനികളും വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സംവിധാനങ്ങളുണ്ട്. മാരുതി സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്ന പ്രധാന ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം. 

Representative Image, Grand Vitara

1 ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ്

ADVERTISEMENT

മിഡ് സൈസ് എസ് യു വി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ വകഭേദത്തിനാണ് മാരുതി സുസുക്കി ഹൈബ്രിഡ് കരുത്തു കൂടി നല്‍കുന്നത്. Y17 എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് അടുത്ത വര്‍ഷം വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ മൈല്‍ഡ് ഹൈബ്രിഡും പിന്നീട് സ്‌ട്രോങ് ഹൈബ്രിഡുമായിരിക്കും എത്തുകയെന്നാണ് സൂചന. 

മൈല്‍ഡ് ഹൈബ്രിഡില്‍ 1.5ലീറ്റര്‍ 4 സിലിണ്ടര്‍ കെ15സി സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിനും സ്‌ട്രോങ് ഹൈബ്രിഡ് മോഡലില്‍ 1.5 ലീറ്റര്‍ 3 സിലിണ്ടര്‍ മോട്ടോറുമായിരിക്കും ഉണ്ടാവുക. ടൊയോട്ട വികസിപ്പിച്ചെടുത്ത  ഹൈബ്രിഡ് സിസ്റ്റമാണ് ഗ്രാന്‍ഡ് വിറ്റാരയില്‍ ഉപയോഗിക്കുക. 45,000 ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. ടാറ്റ സഫാരിയും മഹീന്ദ്ര എക്‌സ് യു വി 700ഉമായിരിക്കും ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന്റെ ഇന്ത്യയിലെ എതിരാളികള്‍. 

Representative Image, Fronx

2 ഫ്രോങ്‌സ് ഹൈബ്രിഡ് 

2025ല്‍ പുറത്തിറങ്ങുന്ന ഫേസ്‌ലിഫ്റ്റ് ഫ്രോങ്‌സിലാണ് മാരുതി ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൂടി ഉള്‍പ്പെടുത്തുന്നത്. മാരുതി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സിസ്റ്റവുമായി പുറത്തിറങ്ങുന്ന ആദ്യ മോഡലായിരിക്കും ഫ്രോങ്‌സ്. ഇന്‍വിക്‌റ്റോയിലും ഗ്രാന്‍ഡ് വിറ്റാരയിലുമെല്ലാം ടൊയൊട്ട വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സംവിധാനമാണ് മാരുതി സുസുക്കി ഉപയോഗിക്കുക. മാരുതി ഫ്രോങ്ക്‌സ് ഫേസ്‌ലിഫ്റ്റില്‍ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ Z12E എന്‍ജിനില്‍ സ്‌ട്രോങ് ഹൈബ്രിഡ് സിസ്റ്റമാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമതയില്‍ ഹൈക്രോസിനേയും ഹൈറൈഡറേയും ഫ്രോങ്ക്‌സ് ഹൈബ്രിഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 40,000 യൂണിറ്റ് വില്‍പനയാണ് ലക്ഷ്യം. 

Representative Image, Baleno
ADVERTISEMENT

3 പുതു തലമുറ ബലേനോ

ഫ്രോങ്ക്‌സിന് സമാനമായ ഹൈബ്രിഡ് സെറ്റ്അപ്പുമായാണ് പുതുതലമുറ ബലേനോയും എത്തുക. YTA എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ബലേനോ ഫേസ് ലിഫ്റ്റ് 2026ലായിരിക്കും പുറത്തിറങ്ങുക. ബലേനോ ഹൈബ്രിഡിന്റെ 60,000 യൂണിറ്റ് വില്‍പനയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. അകത്തും പുറത്തും മാറ്റങ്ങളോടെയാവും ഫേസ് ലിഫ്റ്റ് ബലേനോ ഹൈബ്രിഡ് എത്തുക. 

Representative Image, Swift

4 സ്വിഫ്റ്റ് സ്‌ട്രോങ് ഹൈബ്രിഡ് 

നിലവില്‍ വിപണിയിലുള്ള നാലാം തലമുറ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് വകഭേദം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എപ്പോഴാണ് ഇന്ത്യയില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് പുറത്തിറക്കുകയെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടില്ല. 2027നു മുമ്പു തന്നെ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീരീസ് ഹൈബ്രിഡ് പവര്‍ട്രെയിനുമായെത്തുന്ന സ്വിഫ്റ്റ് ഹൈബ്രിഡിന്റെ 60,000 യൂണിറ്റുകള്‍ വില്‍ക്കാനാണ് ശ്രമം. 

Representative Image, Spacia
ADVERTISEMENT

5 സ്പാസിയ സ്‌ട്രോങ് ഹൈബ്രിഡ് എംപിവി

സുസുക്കിയുടെ രാജ്യാന്തര വിപണിയിലെ എംപിവിയാണ് സ്പാസിയ. എര്‍ട്ടിഗയേക്കാള്‍ വലിപ്പം കുറഞ്ഞ ബോക്‌സി ഡിസൈനിലുള്ള സ്പാസിയയെ അടിസ്ഥാനമാക്കി ഒരു സ്‌ട്രോങ് ഹൈബ്രിഡ് വാഹനം ഇന്ത്യയില്‍ എത്താനും സാധ്യതയുണ്ട്. സീരീസ് ഹൈബ്രിഡ് പവര്‍ട്രെയിനായിരിക്കും YDB  എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഈ എംപിവിക്ക് നല്‍കുക. 2026ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ എംപിവിയുടെ 30,000 യൂണിറ്റുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

6 വാഗണ്‍ ആര്‍ ഹൈബ്രിഡ്

അടുത്ത തലമുറ വാഗണ്‍ ആറില്‍ ഹൈബ്രിഡും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 666 സിസി 3 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമായിരിക്കും ഹൈബ്രിഡ് വാഗണ്‍ ആറിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും പരമാവധി 58എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ മോട്ടോര്‍ 10ബിഎച്ച്പി കരുത്തും പരമാവധി 29.5എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇസിവിടി ഗിയര്‍ബോക്‌സാണ് പവര്‍ട്രെയിനുമായി ബന്ധിപ്പിക്കുക. മിഡ് സ്‌പെക് വാഗണ്‍ ആറിന്റെ വിലയില്‍ ഹൈബ്രിഡ് ലഭ്യമാവുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Get an exclusive look at the upcoming hybrid car revolution from Maruti Suzuki! Discover at least six new strong hybrid models set to launch in India within two years, promising exceptional fuel efficiency and cutting-edge technology