ഇത് പ്രീമിയം ഇലക്ട്രിക് എസ്യുവി; മഹീന്ദ്ര എക്സ്ഇവി 9ഇ വിപണിയിൽ, വില 21.90 ലക്ഷം
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്‍(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ XEV 9eയുടെ വിതരണം ആരംഭിക്കും.
എക്സ്റ്റീരിയര്‍
4,790എംഎം നീളവും 1,905എംഎം വീതിയും 1,650 എംഎം ഉയരവുമുള്ള വാഹനമാണ് XEV 9e. വീല്‍ ബേസ് 4,695എംഎം. 207 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന്റെ ടേണിങ് ഡയാമീറ്റര്‍ പത്തു മീറ്ററില്‍ താഴെയാണ്. കാറിന്റെ വീതിയിലാണ് മുന്നിലെ എല്‍ഇഡി ലൈറ്റ്ബാര്‍ നല്‍കിയിരിക്കുന്നത്. ബൂട്ട് സ്പോയ്ലറിന് താഴെയായാണ് കണക്ടഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളുള്ളത്. ബ്ലാങ്ക്ഡ് ഔട്ട് ഗ്രില്ലുകളുള്ള വാഹനത്തിലെ പിയാനോ ബ്ലാക്ക് ക്ലാഡിങുകള്‍ പ്രീമിയം ലുക്ക് നല്കുന്നു. ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, മസില് ഷോള്‍ഡര്‍ ലൈന്‍, 19 ഇഞ്ച് അലോയ് വീലുകള്‍(ഓപ്ഷണലായി 20 ഇഞ്ചും ഉണ്ട്) എന്നിവയും എക്സ്റ്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഇന്റീരിയര്‍
5 സീറ്റര്‍ XEV 9eയില്‍ 12.3 ഇഞ്ച് വലിപ്പമുള്ള മൂന്നു സ്ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. മഹീന്ദ്രയുടെ അഡ്രനോക്സ് സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള 1920×720 റെസല്യൂഷന്‍ സ്ക്രീനുകള്‍. ടു സ്പോക്ക് ഫ്ളാറ്റ് ബോട്ടം സ്റ്റീറിങ് വീലുകള്‍. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ബ്രേക്ക് ബൈ വയര്‍ സാങ്കേതികവിദ്യയും ഡ്രൈവ് മോഡുകളുമുള്ള XEV 9eയില്‍ 665 ലീറ്റര്‍ ബൂട്ട്സ്പേസും 150 ലീറ്റര്‍ ഫ്രങ്ക് സ്പേസുമുണ്ട്.
ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പനോരമിക് സണ്‍റൂഫ്, 16 സ്പീക്കര്‍ ഹര്മന് കാര്‍ഡണ്‍ സിസ്റ്റം വിത്ത് ഡോള്‍ബി അറ്റ്മോസ്, എച്ച് യു ഡി, സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ് സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ് എന്നിവയുമുണ്ട്. പാര്‍ക്കിങ് എളുപ്പമാക്കാന്‍ പാര്‍ക്ക് അസിസ്റ്റ് ഫീച്ചറും നല്കിയിരിക്കുന്നു. അതേസമയം എന്‍ട്രി ലെവല്‍ വകഭേദമായ പാക്ക് വണ്ണില്‍ 6 എയര്‍ബാഗുകളാണുള്ളത്, റിവേഴ്സ് ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയുമുണ്ട്. 3 സ്ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ, കണക്ടഡ് കാര്‍ ടെക്, 4 സ്പീക്കറുകളും 2 ട്വീക്കറുകളും, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ഹൈലൈറ്റും വൈപ്പറും, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോള്, പിന്നില്‍ എസി വെന്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റ്, ടില്‍റ്റ് ആന്റ് ടെലസ്കോപിക് സ്റ്റീറിങ്, ടൈപ് സി ചാര്‍ജിങ് പോട്ടുകള്‍, 60:40 സ്പ്ലിറ്റ് ഫോള്‍ഡിങ് പിന് സീറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ബാറ്ററിയും പവര്‍ട്രെയിനും
ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലാണ് XEV 9eയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എല്എഫ്പി ബാറ്ററി ഓപ്ഷനുകള്‍. ബാറ്ററി പാക്കിന് ലൈഫ്ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനുറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയു െറേഞ്ച് 656 കീലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കീലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.
മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം കൂടുതല്‍ എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.