ഹിറ്റിൽ നിന്ന് സൂപ്പർഹിറ്റിലേക്ക്; ഒരുലക്ഷം പിന്നിട്ട് ഇന്നോവ ഹൈക്രോസ്
ഇന്ത്യയില്‍ 2022 നവംബറില്‍ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ് ഏറെ വൈകാതെ ടൊയോട്ട കുടുംബത്തിലെ ജനപ്രിയ വാഹനങ്ങളിലൊന്നായി മാറിയിരുന്നു. പുറത്തിറങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ടൊയോട്ടക്ക് മറ്റൊരു സന്തോഷത്തിനു കൂടി ഇന്നോവ ഹൈക്രോസ് കാരണമാവുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇന്നോവ

ഇന്ത്യയില്‍ 2022 നവംബറില്‍ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ് ഏറെ വൈകാതെ ടൊയോട്ട കുടുംബത്തിലെ ജനപ്രിയ വാഹനങ്ങളിലൊന്നായി മാറിയിരുന്നു. പുറത്തിറങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ടൊയോട്ടക്ക് മറ്റൊരു സന്തോഷത്തിനു കൂടി ഇന്നോവ ഹൈക്രോസ് കാരണമാവുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇന്നോവ ഹൈക്രോസുകള്‍ വില്ക്കാന് ടൊയോട്ടക്ക് സാധിച്ചുവെന്നതാണ് ഈ സന്തോഷ നേട്ടം.
ഇന്നോവയും പഴയ മോഡലുകള്‍ ലാഡര്‍ ഓണ്‍ ഫ്രെയിം ചേസിസിലാണ് നിര്‍മിച്ചിരുന്നതെങ്കില്‍ ഇന്നോവ ഹൈക്രോസ് മോണോകോക്ക് ചേസിസിലാണ് പുറത്തിറങ്ങിയത്. വില്പനയില് ഒരുലക്ഷം പിന്നിട്ട സന്തോഷം ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ സെയില്‍സ് സര്‍വീസ് യൂസ്ഡ് കാര്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ തന്നെ പങ്കുവെക്കുകയും ചെയ്തു. 'ഇന്നോവ ഹൈക്രോസ് ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റുവെന്നറിഞ്ഞതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഉപഭോക്താക്കള്‍ നല്കിയ പിന്തുണക്കും വിശ്വാസ്യതക്കും ഹൃദയം നിറഞ്ഞ നന്ദി' എന്നായിരുന്നു ശബരി മനോഹറിന്റെ പ്രതികരണം.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.
ഹൈബ്രിഡ് സംവിധാനമില്ലാത്തെ 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍.
7 സീറ്റര്‍ 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേ, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലസ് ഫോണ്‍ ചാര്‍ജിങ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
സുരക്ഷയുടെ കാര്യത്തിലും ഹൈക്രോസ് ഒട്ടും പിന്നിലല്ല. 6 എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ഒപ്പം ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം(അഡാസ്) ഫീച്ചറുകളായി ലൈന്‍ കീപ്പ് ആന്റ് ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയും ഹൈക്രോസിലുണ്ട്.