ട്രാക്കിൽ കാർ പായിക്കാൻ അജിത്, മത്സരത്തിനായി കാത്തിരിക്കുന്നുവെന്ന് മാധവൻ
റേസിങ് ട്രാക്കിൽ മിന്നൽ പിണരാകാൻ തമിഴ് സൂപ്പർ താരം അജിത്തും സംഘവും തയാറായി കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് കുറിച്ച് കൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും തമിഴകത്തിന്റെ പ്രിയ താരവുമായ മാധവൻ. അജിത് കുമാർ റേസിങ് എന്നാണ് ടീമിന് പേര്. സെക്കൻഡുകൾ മാത്രമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് തല

റേസിങ് ട്രാക്കിൽ മിന്നൽ പിണരാകാൻ തമിഴ് സൂപ്പർ താരം അജിത്തും സംഘവും തയാറായി കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് കുറിച്ച് കൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും തമിഴകത്തിന്റെ പ്രിയ താരവുമായ മാധവൻ. അജിത് കുമാർ റേസിങ് എന്നാണ് ടീമിന് പേര്. സെക്കൻഡുകൾ മാത്രമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് തല ആരാധകരെ പോലെ മാധവനും കുറിച്ചത് ട്രാക്കിലെ അജിത്തിന്റെ കുതിപ്പിനായി കാത്തിരിക്കുന്നു എന്നാണ്.
നാലു പേരടങ്ങുന്നതാണ് അജിത് കുമാർ റേസിങ് ടീം. നിമിഷങ്ങൾ മാത്രമുള്ള പ്രമോ വിഡിയോയിൽ അജിത്തിനൊപ്പം ട്രാക്കിലിറങ്ങുന്ന മറ്റു സംഘാംഗങ്ങളെയും കാണുവാൻ കഴിയും. അജിത്തിന്റെയും സംഘത്തിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് കൊണ്ട് താരത്തെ അഭിനന്ദിക്കാനും മാധവൻ മറന്നിട്ടില്ല. ഇതാണ് ടീമെന്നും ഇവർ ട്രാക്കിലിറങ്ങുന്നതിനായുള്ള കാത്തിരിപ്പിൽ താൻ അക്ഷമനാണെന്നും മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്ന ഈ മനുഷ്യൻ അവിശ്വസനീയനും അദ്ഭുതവുമാണെന്നാണ് അജിത്തിനെ പ്രശംസിച്ച് കൊണ്ട് മാധവൻ എഴുതിയത്.
ഈയടുത്തിടെയാണ് റേസിങ് ട്രാക്കിലേക്ക് മടങ്ങിയെത്തുമെന്നു അജിത് പ്രഖ്യാപിച്ചത്. 2025 ൽ നടക്കുന്ന യൂറോപ്യൻ ജി ടി 4 ചാമ്പ്യൻഷിപ്പിലാണ് അജിത് മത്സരിക്കാനിറങ്ങുന്നന്നു നേരത്തെ ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ചെന്നൈ, ഡൽഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സർക്യൂട്ടുകളിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അജിത്. വളരെ കുറച്ച് ഇന്ത്യക്കാർ മാത്രം പങ്കെടുത്തിട്ടുള്ള രാജ്യാന്തര വേദികളിലും എഫ് ഐ എ ചാംപ്യൻഷിപ്പിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരം 2003 ഫോർമുല ഏഷ്യ ബി എം ഡബ്ള്യു ചാംപ്യൻഷിപ്, 2010 ഫോർമുല 2 ചാമ്പ്യൻഷിപ് എന്നിവയിലും ഭാഗമായിരുന്നു. 2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.