വിജയികളെ കാത്ത് 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ, ഇന്ത്യ ബൈക്ക് വീക്ക് ഗോവയിൽ
ഗള്‍ഫ് സിന്ട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗേറ്ററില്‍. 'എല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തില്‍ നടക്കുന്ന ബൈക്ക് വീക്കില്‍ ആഗോളതലത്തിലെ പ്രശസ്ത റൈഡര്‍മാര്‍ പങ്കെടുക്കും. ഇതുകൂടാതെ ഈ സീസണില്‍, നെക്സ്റ്റ് ചാപ്റ്ററിന്റെ, റെയ്സ് മോട്ടോ

ഗള്‍ഫ് സിന്ട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗേറ്ററില്‍. 'എല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തില്‍ നടക്കുന്ന ബൈക്ക് വീക്കില്‍ ആഗോളതലത്തിലെ പ്രശസ്ത റൈഡര്‍മാര്‍ പങ്കെടുക്കും. ഇതുകൂടാതെ ഈ സീസണില്‍, നെക്സ്റ്റ് ചാപ്റ്ററിന്റെ, റെയ്സ് മോട്ടോ അവതരിപ്പിക്കുന്ന ഐബിഡബ്ല്യു ഹില്‍ ക്ലൈമ്പ്, ഹാര്‍ലി-ഡേവിഡ്സണുമായി സഹകരിച്ച് ഫ്ലാറ്റ് ട്രാക്ക് റേസ് തുടങ്ങിയ ഇവന്റുകളുണ്ടാകും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇവന്റിന്റെ ഭാഗമായി സംഗീത പ്രകടനങ്ങളും പുതിയ ബൈക്ക്-ആക്സസറി അനാച്ഛാദനങ്ങളും ഉണ്ടാകും. ഗള്‍ഫ് സിന്ട്രാക് ടിവ്ര ആക്ഷന്‍ ഗെയിംസ്, റെയ്സ് മോട്ടോ അവതരിപ്പിക്കുന്ന ഐബിഡബ്ല്യു ഡര്‍ട്ട് ഡാഷ്. കെ വി ടി റൈഡറും എക്സ് മോട്ടോ ജിപി / ലെ മാന്‍സ് റൈഡറുമായ സേവ്യര്‍ സിമിയോണ്‍ തന്റെ റേസിംഗ് കരിയര്‍ ഹൈലൈറ്റുകളും മീറ്റ് & ഗ്രീറ്റും രണ്ട് ദിവസങ്ങളിലും ആരാധകരുമായി പങ്കിടും. പ്രശസ്ത റാപ്പര്‍ ഡിവൈന്‍, ഹിപ്-ഹോപ്പ് ആര്‍ട്ടിസ്റ്റ് ബ്രോഡ വി, ഇന്‍ഡി മ്യൂസിക് ആര്‍ട്ടിസ്റ്റ് ഒഎഎഫ്എഫ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എന്‍എക്സ്എസ് സ്റ്റേജില്‍ നടക്കും. ഗള്‍ഫ് സിന്ട്രാക് മോട്ടോ മെയ്ഹെം എഫ്എംഎക്സ് ഷോയില്‍ അന്താരാഷ്ട്ര എഫ്എംഎക്സ് അത്ലറ്റുകള് ഡബിള്‍ ജമ്പ് പ്രദര്‍ശനത്തിനായി ഇവിടെ ആദ്യമായി പങ്കെടുക്കുന്നു.
മോട്ടോ ആര്‍ട്ടിസ്റ്റുകളായ എഎന്‍ജി വീല്‍സ്, ഇര്‍ഷാദ് ഷെയ്ഖ് എന്നിവര്‍ക്ക് മേളയില്‍ തങ്ങളുടെ മികവ് പ്രകടിപ്പിക്കും. വിശാല്‍ അഗര്‍വാള്‍, കോലാപ്പൂര്‍ വിന്റേജ് ബൈക്ക്സ്, പൂനെ വിന്റേജ് സ്കൂട്ടേഴ്സ് ക്ലബ് തുടങ്ങിയ ജോയി പോസ്റ്റലിന്റെ അപൂര്‍വ ശേഖരം ഈ വര്‍ഷം കളക്ടേഴ്സ് കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 23 മുതല്‍ വാരാന്ത്യ പാസിന് 3,499 രൂപയും ഒറ്റ ദിവസത്തെ പ്രവേശനത്തിന് 2,699 രൂപയുമാണ് നിരക്ക്. രജിസ്റ്റര്‍ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സന്ദര്‍ശിക്കുക: www.indiabikeweek.in