ഡിഫെന്‍ഡര്‍ യാത്ര 2024 ആരംഭിച്ചു; രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം
ഡിഫെന്‍ഡര്‍ എസ്‌യുവികളില്‍ രാജ്യം സന്ദര്‍ശിക്കുന്ന ഡിഫെന്‍ഡര്‍ യാത്ര മൂന്നാമത് എഡിഷന്‍ ആരംഭിച്ചു. താര്‍ മരുഭൂമി, സാന്‍സ്‌കര്‍ വാലി, ഉംലിംഗ് ലാ പാസ്, ലഡാക്ക് മേഖല, സ്പിതി വാലി, കൊങ്കണ്‍ മേഖല എന്നിവയുള്‍പ്പെടെ രാജ്യത്തെ ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലായി 21 ക്യൂറേറ്റ് ചെയ്ത യാത്രകളാണ് ഡിഫെന്‍ഡര്‍ യാത്രയുടെ

ഡിഫെന്‍ഡര്‍ എസ്‌യുവികളില്‍ രാജ്യം സന്ദര്‍ശിക്കുന്ന ഡിഫെന്‍ഡര്‍ യാത്ര മൂന്നാമത് എഡിഷന്‍ ആരംഭിച്ചു. താര്‍ മരുഭൂമി, സാന്‍സ്‌കര്‍ വാലി, ഉംലിംഗ് ലാ പാസ്, ലഡാക്ക് മേഖല, സ്പിതി വാലി, കൊങ്കണ്‍ മേഖല എന്നിവയുള്‍പ്പെടെ രാജ്യത്തെ ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലായി 21 ക്യൂറേറ്റ് ചെയ്ത യാത്രകളാണ് ഡിഫെന്‍ഡര്‍ യാത്രയുടെ മൂന്നാം പതിപ്പില്‍ ഉണ്ടാകുക.. ആഡംബര താമസ സൗകര്യം, മികച്ച അതിഥിസേവനങ്ങള്‍, അതുല്യമായ സാംസ്‌കാരിക അനുഭവങ്ങള്‍, ഓഫ്-റോഡ് ഡ്രൈവിങ് തുടങ്ങിയവ യാത്രയുടെ ഭാഗമായി ഉണ്ടാകും.
ഓഫ്-റോഡ് സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച സ്യൂട്ട്, കരുത്തുറ്റതും ആകര്‍ഷകവുമായ ഇന്റീരിയര്‍ ഡിസൈന്‍, നൂതന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, അത്യാധുനിക സുരക്ഷാ കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയ മറ്റ് സുഖസൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഏറ്റവും മികച്ച എസ് യുവിയാണ് ഡിഫെന്‍ഡര്‍ 110. യാത്രയിലുടനീളം, ആവശ്യമായ സഹായമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ നല്‍കുന്നതിന് കൂഗര്‍ മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്നുള്ള പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാരുടെ സേവനമുണ്ടാകും.
ഡിഫെന്‍ഡര്‍ യാത്രകള്‍ അസാധാരണമായ സാഹസികതയ്ക്കും അവിസ്മരണീയമായ യാത്രാനുഭവങ്ങള്‍ക്കും തുടക്കമിട്ടതായും സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്ന സമാന ചിന്താഗതിക്കാരെ ഒരുമിച്ചുചേര്‍ക്കാന്‍ കഴിഞ്ഞതായും ജെഎല്‍ആര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു. യാത്രകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ കൗഗര്‍ മോട്ടോര്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക