കൊച്ചിയുടെ സ്വന്തം സ്കൂട്ടറമ്മ ഇവിടെയുണ്ട്; കേരളത്തിൽ ലൈസൻസ് എടുത്ത, സ്വന്തമായി സ്കൂട്ടർ ഓടിച്ച ആദ്യ വനിത
കാലം അതിവേഗം പാഞ്ഞുപോകുകയാണ്. ഇന്നു സ്ത്രീകൾ വാഹനം ഓടിക്കുന്നത് പുതുമയല്ല. സ്കൂട്ടർ, കാർ, ട്രെയിൻ, വിമാനം ഒക്കെ കടന്ന് അത് ബഹിരാകാശവാഹനങ്ങൾ വരെ എത്തിനിൽക്കുന്നു. എന്നാൽ അരനൂറ്റാണ്ടു മുൻപ് ഒരു വനിത കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയപ്പോൾ നാട്ടുകാർ മൂക്കത്തു വിരൽവച്ചു. പൊലീസുകാർ അതിശയിച്ചുനിന്നു.

കാലം അതിവേഗം പാഞ്ഞുപോകുകയാണ്. ഇന്നു സ്ത്രീകൾ വാഹനം ഓടിക്കുന്നത് പുതുമയല്ല. സ്കൂട്ടർ, കാർ, ട്രെയിൻ, വിമാനം ഒക്കെ കടന്ന് അത് ബഹിരാകാശവാഹനങ്ങൾ വരെ എത്തിനിൽക്കുന്നു. എന്നാൽ അരനൂറ്റാണ്ടു മുൻപ് ഒരു വനിത കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയപ്പോൾ നാട്ടുകാർ മൂക്കത്തു വിരൽവച്ചു. പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചു. എല്ലാവരും അവരെ അദ്ഭുതജീവിയെപ്പോലെ നോക്കിനിന്നു. പക്ഷേ ആളുകളുടെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ അവർ കുതിച്ചു. ആ കുച്ചുപായൽ ഇന്ന് ചരിത്രമാണ്. 1970 ൽ ഇരുചക്രവാഹനമോടിക്കാൻ ലൈസൻസ് എടുക്കുമ്പോൾ, അതൊരു ചരിത്രസംഭവമാകുമെന്ന് പുഷ്പലത പൈ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിതയാണ് പുഷ്പലത. 76–ാം വയസ്സിലും യൗവനത്തിലെ ചുറുചുറുക്ക്.
ഫസ്റ്റ് സ്കൂട്ടർ ലേഡി
കേരളത്തിൽ ആദ്യമായി സ്കൂട്ടർ സ്വന്തമാക്കിയതും പുഷ്പലത തന്നെ. മംഗലാപുരമാണ് സ്വദേശം. ‘‘ഞങ്ങൾ 11 മക്കളാണ്. വീട്ടിലെ ഏറ്റവും വികൃതിയായിരുന്നു ഞാൻ. അന്നൊന്നും സ്ത്രീകൾക്കു യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ സ്കൂട്ടറും കാറും ഓടിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിലക്കായിരുന്നു. പെൺകുട്ടിയല്ലേ, അടക്കവും ഒതുക്കവും വേണ്ടേ എന്ന മട്ടായിരുന്നു വീട്ടുകാർക്ക്.’’ പതിനെട്ടാം വയസ്സിൽ വിവാഹിതയായി കൊച്ചിയിലെത്തി. അതിനു ശേഷമാണ് വാഹനങ്ങളുമായി ചങ്ങാത്തത്തിലാകുന്നത്. ഭർത്താവ് ശാന്താറാം പൈയുടെ ലാംബ്രട്ടയിലാണ് തുടക്കം. പഠിപ്പിച്ചതും അദ്ദേഹം തന്നെ. നല്ല പ്രോത്സാഹനമായിരുന്നു. സിൻഡിക്കറ്റ് ബാങ്കിന്റെ പ്രഫഷനൽ ടേബിൾ ടെന്നിസ് കളിക്കാരനായിരുന്നു ശാന്താറാം. ‘‘കുട്ടികളെ സ്കൂളിൽ വിടാനും മറ്റും ഞാൻ സ്കൂട്ടർ എടുക്കുമ്പോൾ ഭർത്താവിനു ബുദ്ധിമുട്ടായി. അതോടെ എനിക്കു പുതിയ സ്കൂട്ടർ വാങ്ങിത്തന്നു. 1969 മോഡൽ വെസ്പ. പിന്നെ വെസ്പയിലായി കറക്കം’’. പുഷ്പലത പറയുന്നു. അന്നുതൊട്ട് ഇറങ്ങിയിട്ടുള്ള ഒരുവിധം എല്ലാ സ്കൂട്ടറുകളും ഓടിച്ചിട്ടുണ്ട്. ഫന്റാബുലസ്, കൈനറ്റിക് ഹോണ്ട, ആക്ടീവ, ഡിയോ അങ്ങനെ ഒട്ടേറെ മോഡലുകൾ. മൂന്നു വർഷം കൂടുമ്പോൾ സ്കൂട്ടർ മാറ്റുന്നതാണ് പതിവ്.
സ്കൂട്ടറമ്മ
പുഷ്പലതയുടെ സഹോദരന് മംഗലാപുരത്ത് ഡ്രൈവിങ് സ്കൂൾ ഉണ്ടായിരുന്നു. അതിന്റെ ഒരു ബ്രാഞ്ച് കൊച്ചിയിലും തുടങ്ങി. വനിതകൾക്കായി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചതോടെ പുഷ്പലത ഡ്രൈവിങ് ഇൻസ്ട്രക്ടറായി. ആറു വർഷം മുൻപു വരെ കൊച്ചിയിൽ ക്രൗൺ മോട്ടോഴ്സ് എന്ന പേരിൽ ഡ്രൈവിങ് സ്കൂൾ നടത്തിയിരുന്നു. കൊച്ചിയിൽ ചീറിപ്പാഞ്ഞു പറക്കുന്ന പലരെയും ഡ്രൈവിങ് പഠിപ്പിച്ചതും ഇവരാണ്. കൂടെ ‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേരും. അന്നെല്ലാം ഡ്രൈവിങ് പഠിക്കുമ്പോൾ ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനുമെല്ലാം പഠിപ്പിക്കുമായിരുന്നു. വനിത മാസികയുടെ മുഖചിത്രമായും പുഷ്പലത വന്നിട്ടുണ്ട്.
മകൻ സതീഷ് ചന്ദ്ര പൈയും മകൾ ഐശ്വര്യ പൈയും യുഎസിലാണ്. ഇടയ്ക്കിടെ അവിടെ പോകാറുണ്ട്. അടുത്തകാലം വരെ കാർ ഓടിക്കുമായിരുന്നു. മക്കളുടെ ടെൻഷൻ കാരണം വാഹനമോടിക്കുന്നത് നിർത്തി. കൊച്ചി ചിറ്റൂർ റോഡിലെ വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ.