കർഷകനായ അച്ഛന് സമ്മാനിച്ചത് മൂന്ന് കോടിയുടെ എസ്യുവി; സൂപ്പർ സ്റ്റാറായി മകൻ
ജീവിതത്തിൽ വിജയിക്കുമ്പോൾ ആ വിജയത്തിന്റെ സന്തോഷം മാതാപിതാക്കൾക്കും പകർന്നു നൽകുന്ന മക്കളുടെ പല കഥകളും സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ചർച്ചയായത്. കർഷകനായ പിതാവിന് മകൻ സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന വാഹനമാണ്. മാതാപിതാക്കൾ

ജീവിതത്തിൽ വിജയിക്കുമ്പോൾ ആ വിജയത്തിന്റെ സന്തോഷം മാതാപിതാക്കൾക്കും പകർന്നു നൽകുന്ന മക്കളുടെ പല കഥകളും സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ചർച്ചയായത്. കർഷകനായ പിതാവിന് മകൻ സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന വാഹനമാണ്. മാതാപിതാക്കൾ ഒരുമിച്ചെത്തി ആരതിയുഴിഞ്ഞു വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണാണ് പിതാവിന് മകന്റെ സമ്മാനം. കൃഷ് ഗുജ്ജർ എന്ന വ്യക്തിയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനം സ്വീകരിച്ചതിനു ശേഷം ഭാര്യക്കൊപ്പം ഏറെ സന്തോഷത്തോടെ ഡ്രൈവ് ചെയ്തു പോകുന്നതും ദൃശ്യങ്ങളിൽ കാണുവാൻ കഴിയും. ഏകദേശം മൂന്നു കോടി രൂപയ്ക്ക് മുകളിൽ വില വരുന്ന ജി വാഗണിനായി മാതാപിതാക്കൾ ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നതു ബ്ലാക്ക് ഷെയ്ഡാണ്.
മെഴ്‌സിഡീസ് ബെൻസിന്റെ നിരയിലെ ഏറ്റവും കരുത്തനായ എസ് യു വി കളിൽ ഒന്നാണ് ജി വാഗൺ. നാലു ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതി. ഉയർന്ന വേഗം 220 കിലോമീറ്ററാണ്.