ഇലക്ട്രിക്, ഏഴ് സീറ്റർ, ഹാച്ച്ബാക്ക്; ഉടനെത്തുന്ന മൂന്ന് മാരുതി കാറുകൾ
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും റീസെയില്‍ വാല്യു നല്കുന്ന ഉറപ്പുമെല്ലാം മാരുതി സുസുക്കിയെ ഇപ്പോഴും ജനകീയ ബ്രാന്ഡാക്കുന്നുണ്ട്. 2025ല്‍ കുറഞ്ഞത് മൂന്ന് പുതിയ മോഡലുകളെങ്കിലും മാരുതി സുസുക്കി പുറത്തിറക്കും. മാരുതിയുടെ ആദ്യ ഇവിയായ ഇ വിറ്റാരക്കൊപ്പം 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരയും മുഖം മിനുക്കിയെത്തുന്ന ഫ്രോങ്സുമായിരിക്കും 2025ലെ പുത്തന്‍ മോഡലുകള്‍.
മാരുതി ഇ വിറ്റാര
കാത്തുകാത്തിരുന്ന മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് വാഹനമാണ് ഇ വിറ്റാര. കഴിഞ്ഞ മാസം ഇറ്റലിയില്‍ ഇ വിറ്റാരയെ ആദ്യമായി മാരുതി സുസുക്കി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇ വിറ്റാര ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചേക്കും. ഹാര്ട്ടെക്ക് ഇ സ്കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് മാരുതി സുസുക്കി ഇ വിറ്റാരയെ നിര്‍മിച്ചിരിക്കുന്നത്.
ഐസിഇ ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ വലിയ വാഹനമായിരിക്കും ഇ വിറ്റാര. 180 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്ന് ഡ്രൈവ്ട്രെയിനുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 49kWh ബാറ്ററിയും ഡ്യുവല്‍ മോട്ടോര്‍ ഓള് വീല്‍ ഡ്രൈവില്‍ 61kWh ബാറ്ററിയും. ആദ്യ മോഡല്‍ 144ബിഎച്ച്പി കരുത്തും പരമാവധി 189എന്‍എം ടോര്‍ക്കും പുറത്തെടുക്കും. രണ്ടാമത്തേതില്‍ 174ബിഎച്ചപി കരുത്തും 189 എന്‍എം ടോര്‍ക്കും ലഭിക്കും. ഓള്‍വീല്‍ ഡ്രൈവായ മൂന്നാമത്തെ ഓപ്ഷനില്‍ 184ബിഎച്ചപി കരുത്തും 300 എന്‍എം ടോര്ക്കുമാണുണ്ടാവുക. റേഞ്ച് 500 കിലോമീറ്ററിനടുത്ത് പ്രതീക്ഷിക്കാം.
പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്, Y രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, ക്ലോസ്ഡ് ഓഫ് ഗ്രില്‍, എല്‍ഇഡി ഫോഗ് ലൈറ്റ്, ഹെക്സാഗണല് വീല്‍ ആര്‍ക്കും കട്ടിയേറിയ ക്ലാഡിങും, കണക്ടഡ് എല്‍ഇഡി ലാംപുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയല്‍ ഫീച്ചറുകള്‍. ഡ്യുവല്‍ കണക്ടഡ് സ്ക്രീന്‍ ലേഔട്ട്, സിംഗിള്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഫ്ളാറ്റ് ടോപ് ആന്‍ഡ് ബോട്ടം സ്റ്റീറിങ് വീല്‍, സിംഗിള്‍ പെയ്ന് ഇലക്ട്രിക് സണ്‍ റൂഫ്, റോട്ടറി നോബ് ഫോര്‍ ഗിയര്‍ സെലക്ഷന്, ഫ്ളോട്ടിങ് സെന്റര്‍ കണ്‍സോളും ചാര്‍ജിങ് പോട്ടുകളും, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് ഉള്ളിലെ പ്രധാന ഫീച്ചറുകള്‍.
7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര
വിറ്റാരയുടെ 7 സീറ്റര്‍ വകഭേദവും മാരുതി സുസുക്കി 2025ലേക്കായി കരുതി വച്ചിട്ടുണ്ട്. മൂന്നു നിരകളിലായി ഏഴ് പേര്‍ക്കു സഞ്ചരിക്കാവുന്ന ഈ മോഡല്‍ എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്സ് യു വി 700, ടാറ്റ സഫാരി എന്നിവയോടാണ് മത്സരിക്കുക. ഖാര്കോഡയിലെ മാരുതിയുടെ പുതിയ നിര്‍മാണ ഫാക്ടറിയിലാവും ഈ വാഹനം നിര്‍മിക്കുക. 1.5ലീറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.5 ലീറ്റര്‍ അറ്റ്കിന്സണ് സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. മൈല്‍ഡ് ഹൈബ്രിഡില്‍ 103ബിഎച്ച്പിയും സ്ട്രോങ് ഹൈബ്രിഡില്‍ 115ബിഎച്ച്പിയുമാവും കരുത്ത്. ഇന്ധനക്ഷമത ലിറ്ററിന് 27.97 കിലോമീറ്റര്‍. വില 15-25 ലക്ഷം രൂപ.
മാരുതി ഫ്രോങ്സ് ഫേസ്ലിഫ്റ്റ്
മുഖം മിനുക്കിയെത്തുന്ന ഫ്രോങ്സാണ് അടുത്തവര്‍ഷത്തിലെ മാരുതി സുസുക്കിയുടെ മറ്റൊരു പ്രധാന മോഡല്‍. ഡിസൈനിലും ഇന്റീരിയറിലും ഫീച്ചറുകളിലുമെല്ലാം മാറ്റങ്ങളുമായാണ് പുതിയ ഫ്രോങ്സ് എത്തുക. അഡാസ് സുരക്ഷാ ഫീച്ചറുകളും പുതിയ ഫ്രോങ്സില്‍ പ്രതീക്ഷിക്കാം. ഫേസ് ലിഫ്റ്റ് ഫ്രോങ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല. സാധ്യതയുണ്ടെങ്കിലും ഹൈബ്രിഡ് പവര്ട്രെയിനാവുമോ എന്നത് ഉറപ്പിച്ചിട്ടില്ല. 1.2ലീറ്റര്‍ 3 സിലിണ്ടര്‍ Z12ഇ പെട്രോള്‍ എന്‍ജിനാവും പുതു തലമുറ ഫ്രോങ്സിന്റെ കരുത്ത്.