ക്രേറ്റയുടെ ഇലക്ട്രിക് മോഡലുമായി ഹ്യുണ്ടേയ് എത്തുന്നു, ജനുവരി 17ന് വിപണിയിൽ
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ് എത്തുന്നു. ജനുവരി ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിക്കും. മഹീന്ദ്ര ബിഇ6, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, മാരുതി ഇ വിറ്റാര തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും ക്രേറ്റയുടെ മത്സരം. നിലവിലെ

ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ് എത്തുന്നു. ജനുവരി ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിക്കും. മഹീന്ദ്ര ബിഇ6, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, മാരുതി ഇ വിറ്റാര തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും ക്രേറ്റയുടെ മത്സരം. നിലവിലെ ഇന്റേണൽ കംപസ്റ്റ്യൻ എൻജിൻ ക്രേറ്റയുമായി ഏറെ സാമ്യം ഇലക്ട്രിക് മോഡലിനുണ്ടാകും.
പുതിയ ഗ്രില്ലും ബംബറും വ്യത്യസ്ത ലുക്കുള്ള അലോയ് വീലുകളും വാഹനത്തിനുണ്ട്. ഉള്ളിൽ ഹ്യുണ്ടേയ്‌യുടെ എസ്‍യുവി അൽക്കസാറുമായിട്ടായിരിക്കും സാമ്യം. മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീൽ, റീ ഡിസൈൻ ചെയ്ത സെന്റർ കൺസോൾ, രണ്ട് കപ്പ്ഹോൾഡർ, ഇലക്ട്രോണിക് പാർക് ബ്രേക്, ശീതികരിക്കാവുന്ന സീറ്റുകൾ, 360 ഡിഗ്രി കാമറ എന്നിവ വാഹനത്തിലുണ്ടാകും.
ബാറ്ററിയുടേയും റേഞ്ചിന്റേയും വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ലെങ്കിലും 45 കിലോവാട്ട് ബാറ്ററി പാക്കായിരിക്കും ക്രേറ്റയിൽ. 138 എച്ച്പി കരുത്തും പരമാവധി 255 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. സെഗ്‌മെന്റിലെ മറ്റു മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കരുത്തു കുറഞ്ഞ മോഡലായിരിക്കും ക്രേറ്റ ഇവി എന്നാണ് കരുതുന്നത്.
അഡാസ് സുരക്ഷ, ആറ് എയര്‍ബാഗ്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളെല്ലാം ഹ്യുണ്ടേയ് ക്രേറ്റയിലുണ്ട്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റവും ക്രേറ്റയ്ക്ക് പ്രതീക്ഷിക്കാം.