ഫീച്ചറുകൾ നിറച്ച്, സ്റ്റൈലൻ ലുക്കിൽ കിയ സിറോസ് എസ്‍യുവി; ഡീസൽ എൻജിനും
സിറോസിനെ പ്രദർശിപ്പിച്ച് കിയ. സബ് 4 മീറ്റർ എസ്‍യുവി വിഭാഗത്തിൽ സോണറ്റിന് താഴെയുള്ള എസ്‍യുവിയിൽ ഏറെ ഫീച്ചറുകളുമായിട്ട് എത്തുന്ന സിറോസിന്റെ വില അടുത്ത മാസം നടക്കുന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം ലഭിക്കും. ഇലക്ട്രിക്

സിറോസിനെ പ്രദർശിപ്പിച്ച് കിയ. സബ് 4 മീറ്റർ എസ്‍യുവി വിഭാഗത്തിൽ സോണറ്റിന് താഴെയുള്ള എസ്‍യുവിയിൽ ഏറെ ഫീച്ചറുകളുമായിട്ട് എത്തുന്ന സിറോസിന്റെ വില അടുത്ത മാസം നടക്കുന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം ലഭിക്കും. ഇലക്ട്രിക് മോഡലും പിന്നീട് വിപണിയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്. ജനുവരി 3 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.
ഡിസൈൻ
കിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി9, ഇവി3 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ. റിഇൻഫോഴ്സിഡ് കെ1 പ്ലാറ്റ്ഫോമിലാണ് നിർമാണം. എസ്‍യുവികൾക്ക് ചേർന്ന ബോക്സി ഡിസൈൻ. വെർട്ടിക്കൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‍ലാംപുമാണ് വാഹനത്തിന്. ടോൾ ബോയ് ഡിസൈനിലുള്ള വാഹനത്തിന് കറുത്ത എ,സി,ഡി പില്ലറുകളും നൽകിയിട്ടുണ്ട്. വ്യത്യസ്ത രൂപത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. വീൽ ആർച്ചുകളിൽ പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയിരിക്കുന്നു. എൽ ആകൃതിയിലുള്ള ടെയിൽ ലാംപും മനോഹര പിൻഭാഗവുമുണ്ട്. പനോരമിങ് സൺറൂഫുമുണ്ട് വാഹനത്തിന്.
നീളം, വീതി
3995 എംഎം ആണ് സിറോസിന്റെ നീളം, വീതി 1800 എംഎം, ഉയരം 1655 എംഎം, വീൽബേസ് 2550 എംഎം എന്നിങ്ങനെയാണ്. സോണറ്റിനെക്കാൾ 55 എംഎം ഉയരവും 10 എംഎം വീതിയും 50 എംഎം വീൽബേസും കൂടുതലുണ്ട്. 465 ലീറ്ററാണ് ബൂട്ട് സ്പെയ്സ്.
ഇന്റീരിയർ, ഫീച്ചറുകൾ
ധാരാളം ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തിയിരിക്കുന്നത്. ഡാഷ്ബോർഡിൽ 30 ഇഞ്ച് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത് എന്നാണ് കിയ പറയുന്നത്. പിന്നിലു എസി വെന്റുകൾ, റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ. ഇന്റരീയറിൽ അംബിയന്റ് ലൈറ്റിങ് നൽകിയിരിക്കുന്നു. ഡൈനാമിക്ക് ഡോർ പാഡുകളാണ്. വ്യത്യസ്ത രൂപമുള്ള സ്റ്റൈലൻ ഗിയർനോബ്. വയര്‍ലെസ് ചാര്‍ജര്‍, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പുതിയ സ്റ്റിയറിങ് വീലും മികച്ച സെന്റര്‍ കണ്‍സോളും റിയര്‍ എസി വെന്റുകളും റിക്ലൈനിങ് പിന്‍ സീറ്റുകളുമെല്ലാം സിറോസിന്റെ അധിക ഫീച്ചറുകളായി മാറുന്നു ലൈവൽ 2 എഡിഎഎസാണ് വാഹനത്തിൽ. 20 സുരക്ഷ ഫീച്ചറുകള്‍ അടിസ്ഥാന മോഡൽ മുതലുണ്ട്. ഹർമൻ കാർഡൻ പ്രീമിയം സൗണ്ട് സിസ്റ്റം, റിമോട്ട് വിന്റോ ഡൗൺ എന്നിവയുമുണ്ട്.
എൻജിൻ
പെട്രോൾ, ഡീസൽ മോഡലുകൾ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എൻഎം ടോർക്കുമുണ്ട് പെട്രോൾ എൻജിൻ. 115 എച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഡീസൽ എൻജിന്. പെട്രോൾ എൻജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. ഡീസൽ എൻജിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ നൽകിയിരിക്കുന്നു.