പുതിയ ചേതക്ക് വിപണിയിൽ, 153 കി.മീ റേഞ്ച്
പുതു തലമുറ ചേതക്കിനെ അവതരിപ്പിച്ച് ബജാജ്. പുതിയ പ്ലാറ്റ്ഫോമും ഫ്ളോര്‍ മൗണ്ടഡ് ബാറ്ററിയും അധികം ഫീച്ചറുകളുമായാണ് ചേതക്കിന്റെ വരവ്. മൂന്നു മോഡലുകളാണ് ചേതക്കിനുള്ളതെങ്കിലും മിഡ് മോഡലും (1.20 ലക്ഷം) ഏറ്റവും ഉയര്‍ന്ന മോഡലും(1.27 ലക്ഷം) മാത്രമാണ് ഇപ്പോള്‍ ബജാജ് അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന

പുതു തലമുറ ചേതക്കിനെ അവതരിപ്പിച്ച് ബജാജ്. പുതിയ പ്ലാറ്റ്ഫോമും ഫ്ളോര്‍ മൗണ്ടഡ് ബാറ്ററിയും അധികം ഫീച്ചറുകളുമായാണ് ചേതക്കിന്റെ വരവ്. മൂന്നു മോഡലുകളാണ് ചേതക്കിനുള്ളതെങ്കിലും മിഡ് മോഡലും (1.20 ലക്ഷം) ഏറ്റവും ഉയര്‍ന്ന മോഡലും(1.27 ലക്ഷം) മാത്രമാണ് ഇപ്പോള്‍ ബജാജ് അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന വേരിയന്റ് ബജാജ് അവതരിപ്പിച്ചിട്ടില്ല.
പുതു തലമുറ ചേതകിന് പുതിയ ഫ്രെയിമും 3.5kWh ബാറ്ററിയുമാണ് ബജാജ് നല്‍കിയിരിക്കുന്നത്. ബാറ്ററിയുടെ സ്ഥാനം ഫ്ളോര്ബോര്ഡിലാണെന്നതും നിര്‍ണായകമാറ്റമാണ്. ഇതോടെ കൂടുതല്‍ ബൂട്ട് സ്പേസ് ഉറപ്പിക്കാന്‍ ബജാജിന് സാധിച്ചു. പഴയ ചേതക്കിന്റെ സൗകര്യങ്ങളിലുള്ള പ്രധാന പരാതികളിലൊന്നായിരുന്നു ബൂട്ട്സ്പേസിന്റെ കുറവ്. പുതിയ ചേതക്കില്‍ 35 ലീറ്റര്‍ ബൂട്ട്സ്പേസ് ലഭ്യമാക്കിയതോടെ ഈ പരാതിക്ക് പരിഹാരം കാണാനും ബജാജിന് സാധിച്ചു.
വീല്‍ബേസ് 25 എംഎം വര്‍ധിച്ച് 1,350 എംഎം ആയിട്ടുണ്ട്. പിന്നിലെ സീറ്റിന്റെ വലിപ്പം 80എംഎം കൂടി. പുതിയ ബജാജ് ചേതക്കിലെ ബാറ്ററിക്ക് പഴയതിനെ അപേക്ഷിച്ച് മൂന്നു കിലോഗ്രാം ഭാരക്കുറവുണ്ട്. എന്നാല്‍ 153 കിലോമീറ്ററെന്ന കൂടിയ റേഞ്ചും ബജാജ് ചേതക് നല്കുന്നു. 950 വോള്ട്ടിന്റെയാണ് ചാര്‍ജര്‍. മൂന്നു മണിക്കൂറുകൊണ്ട് ചാര്‍ജ് 0-80 ശതമാനത്തിലെത്തും.
ഏറ്റവും ഉയര്‍ന്ന വകഭേദമായ 3501ല്‍ പല പുതിയ ഫീച്ചറുകളും ബജാജ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഭൂപടങ്ങളുള്ള ടിഎഫ്ടി ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റി, സ്ക്രീന്‍ മിററിങ്, ഡോക്യുമെന്റ് സ്റ്റോറേജ്, ജിയോ ഫെന്‍സിങ്, തെഫ്റ്റ് അലര്‍ട്ട്, അമിത വേഗ മുന്നറിയിപ്പ് എന്നിവയെല്ലാം പുതിയ ബജാജ് ചേതകിലുണ്ട്. 4 കിലോവാട്ട് മോട്ടോര്‍ തന്നെയാണ് പുതു തലമുറ ബജാജ് ചേതകിലും നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന രണ്ടു മോഡലുകളില്‍ പരമാവധി വേഗം മണിക്കൂറില്‍ 73 കിലോമീറ്റര്‍. അടിസ്ഥാന മോഡലിന് പരമാവധി വേഗം മണിക്കൂറില്‍ 63 കിലോമീറ്റര്‍.
മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്ററാണ് ചേതകിന് ബജാജ് നല്കുന്ന വാറണ്ടി. ഉയര്‍ന്ന രണ്ടു വകഭേദങ്ങളുടേയും വിലയാണ് ബജാജ് പുറത്തുവിട്ടിരിക്കുന്നത്. അടിസ്ഥാന വകഭേദത്തിന്റെ(3503) വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടിവിഎസ് ഐക്യൂബ്, ഏഥര്‍ റിസ്ത, ആമ്പിയര്‍ നെക്സസ്, ഒല എസ്1 എന്നീ വൈദ്യുത സ്കൂട്ടറുകളുമായാണ് ബജാജ് ചേതകിന്റെ പ്രധാന മത്സരം.