ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാറുകള്‍ ഉയര്‍ന്ന സുരക്ഷയും, കൂടുതല്‍ കാര്യക്ഷമതയും, സര്‍വ്വോപരി ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവുമൊരുക്കുന്നു. കണക്ടഡ് കാര്‍ പരിസ്ഥിതി ഒരുക്കിയാല്‍, അതുവഴി റോഡപകടകങ്ങളും, വാഹനക്കുരുക്കുകളും കുറയ്ക്കാനായേക്കും. അങ്ങനെ റോഡ് ഗതാഗതം

ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാറുകള്‍ ഉയര്‍ന്ന സുരക്ഷയും, കൂടുതല്‍ കാര്യക്ഷമതയും, സര്‍വ്വോപരി ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവുമൊരുക്കുന്നു. കണക്ടഡ് കാര്‍ പരിസ്ഥിതി ഒരുക്കിയാല്‍, അതുവഴി റോഡപകടകങ്ങളും, വാഹനക്കുരുക്കുകളും കുറയ്ക്കാനായേക്കും. അങ്ങനെ റോഡ് ഗതാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാറുകള്‍ ഉയര്‍ന്ന സുരക്ഷയും, കൂടുതല്‍ കാര്യക്ഷമതയും, സര്‍വ്വോപരി ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവുമൊരുക്കുന്നു. കണക്ടഡ് കാര്‍ പരിസ്ഥിതി ഒരുക്കിയാല്‍, അതുവഴി റോഡപകടകങ്ങളും, വാഹനക്കുരുക്കുകളും കുറയ്ക്കാനായേക്കും. അങ്ങനെ റോഡ് ഗതാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാറുകള്‍ ഉയര്‍ന്ന സുരക്ഷയും, കൂടുതല്‍ കാര്യക്ഷമതയും, സര്‍വ്വോപരി ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവുമൊരുക്കുന്നു. കണക്ടഡ് കാര്‍ പരിസ്ഥിതി ഒരുക്കിയാല്‍, അതുവഴി റോഡപകടകങ്ങളും, വാഹനക്കുരുക്കുകളും കുറയ്ക്കാനായേക്കും. അങ്ങനെ റോഡ് ഗതാഗതം മൊത്തത്തില്‍ സുഗമാക്കാനും സാധിച്ചേക്കും. 

മൊബൈല്‍ ഉപകരണങ്ങള്‍ വഴി ഉപയോക്താക്കള്‍ വേഗമേറിയ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ആരാധകരായി മാറിക്കഴിഞ്ഞതാണ് കണക്ടഡ് കാറുകളും വരണമെന്ന ആവശ്യം സുശക്തമാകാനുളള മറ്റൊരു കാരണം. ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍സ് അസോസിയേഷന്‍സ് (ജിഎസ്എംഎ) പ്രസിദ്ധീകരിച്ച 'ദി സ്റ്റേറ്റ് ഓഫ് മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി റിപ്പോര്‍ട്ട് 2024'ല്‍ പറയുന്നത്, ആഗോള തലത്തില്‍ മൊബൈല്‍ കവറേജ് അന്തരം 2015ല്‍ 18 ശതമാനമായിരുന്നത്, 2022ല്‍ 5 ശതമാനമായി കുറക്കാനായി എന്നും, ഇതേകാലത്ത് കണക്ടഡ് വ്യക്തികളുടെ എണ്ണം 35 ശതമാനത്തില്‍ നിന്ന് 57ശതമാനമായി ഉയര്‍ന്നു എന്നുമാണ്. 

ADVERTISEMENT

കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാകുമ്പോള്‍, അവരെല്ലാം കണക്ടഡ് ഉല്‍പ്പന്നങ്ങളും, സേവനങ്ങളും വേണമെന്ന് ആവശ്യപ്പെടുന്നവരും ആകുകയാണ്. ഇത് വാഹന വ്യവസായത്തെ സംബന്ധിച്ച് ഒരു നല്ല കാര്യമാണ്. കണക്ടഡ് വാഹനങ്ങളുടെ വളര്‍ച്ച വര്‍ദ്ധിച്ചുവരികയുമാണ്. ലളിതമായി പറഞ്ഞാല്‍ കണക്ടഡ് വാഹനങ്ങള്‍ എന്ന നിര്‍വ്വചനത്തില്‍ പെടുന്നത് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള വണ്ടികളെയാണ്. ഇവയ്ക്ക് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട മറ്റ് ഉപകരണങ്ങളുമായോ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സുമായോ (ഐഓടി) കണക്ട് ചെയ്യാന്‍ സാധിക്കും. ഇത്തരം വാഹനങ്ങളില്‍ റിമോട്ടായി പല കാര്യങ്ങളും ചെയ്യാനാകും, സുരക്ഷാ പരമായും അത് ഗുണകരമാണ്.

കണക്ഷന്‍ നല്‍കുന്ന വാഗ്ദാനം

വിപണിയിലെ കണക്ടഡ് വാഹനങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ച 3ജി, 4ജി, 5ജി തുടങ്ങിയ മൊബൈല്‍ ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ഇവയില്‍ പഴയ ടെക്‌നോളജികളെ പിന്തളളി, 5ജി കളംപിടിക്കുമ്പോള്‍ ആഗോള കണക്ടഡ വാഹന വിപണി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായേക്കാം. ഇതിന് 2022 നും 2032നും ഇടയില്‍ കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 18.6 ശതമാനം ആയി തീരുമെന്നും, വിപണിയുടെ മൂല്ല്യം 2032ല്‍ 331.9 ബില്ല്യന്‍ ഡോളര്‍ ആയേക്കുമെന്നും പ്രതീക്ഷിക്കുന്നു. 

സ്വെന്‍ പടുസ്ച്ക, ചീഫ് ടെക്‌നോളജി ഓഫിസര്‍, ടിഎംപിവി, ടിപിഇഎം

നൂതന സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനും, ഉപയോക്താക്കളുടെ അനുഭവങ്ങള്‍ക്കും പരിഗണന നല്‍കുമ്പോള്‍ 'മൊബിലിറ്റി ആസ് എ സര്‍വിസ്' പോലെയുള്ള പുതിയ തരം പ്രവര്‍ത്തനരീതികളും ഉരുത്തിരിഞ്ഞു വരുന്നു എന്നും കാണാം. ആവശ്യാനുസരണം വിവിധ തരം യാത്രാ രീതികള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് മൊബിലിറ്റി ആസ് എ സര്‍വിസ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യ അടങ്ങുന്ന ഏഷ്യാ പസഫിക് മേഖലയ്ക്ക് വന്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു. അതില്‍ തന്നെ ഇന്ത്യയായിരിക്കും ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റം നടത്തുക. സിഎജിആര്‍ 21 കൈവരിച്ച് ആഗോള വിപണിയിലേതിനേക്കാള്‍ വേഗതയാര്‍ന്ന മുന്നേറ്റമായിരിക്കും ഇന്ത്യ കാഴ്ചവയ്ക്കുക. 

ADVERTISEMENT

കണക്ടിവിറ്റി നേതാവ് എന്ന നിലയില്‍ ഇന്ത്യയുടെ സാധ്യതകള്‍

രാജ്യത്തെ കസ്റ്റമര്‍മാരില്‍ മൂന്നില്‍ രണ്ടു ശതമാനവും കണക്ടിവിറ്റി ഫീച്ചറുകള്‍ക്ക് അധിക പണം മുടക്കാന്‍ മടിയില്ലാത്തവരാണ് എന്നാണ്. മറ്റ് പ്രധാന മാര്‍ക്കറ്റുകളിലേതിനേക്കാള്‍ മികച്ചത ശരാശരിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കും പ്രധാനപ്പെട്ടാണ്-പാന്‍ ഇന്ത്യാ ഡിജിറ്റല്‍ കറന്‍സി നടപ്പാക്കിയതും, നഗരങ്ങളിലെ അടിസ്ഥാനസൗകര്യമൊരുക്കലും, ഗ്രാമീണ മേഖലയിയിലെ ബ്രോഡ്ബാന്‍ഡ് എത്തിക്കാനുള്ള ശ്രമവും, ഇന്ത്യയിലെങ്ങും വേഗതയാര്‍ന്ന മൊബൈല്‍ കണക്ടിവിറ്റി എത്തിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ കണക്ടഡ് വാഹന മാര്‍ക്കറ്റിന് ഗുണകരമാകുന്നു. 

സാങ്കേതികവിദ്യയുട സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം നടപടികള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. രാജ്യത്ത് ഇത്തരം നൂതന സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഡിജിറ്റലായി ബന്ധപ്പെട്ടു കിടക്കുന്ന ലോകത്തിന്റെ സാധ്യകള്‍ ആസ്വദിക്കുകയും ചെയ്യുന്നു. അതിവേഗം വളരുന്ന ഇന്ത്യയിലെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റും, മൂല്ല്യാധിഷ്ഠിത സേവനങ്ങള്‍ക്കായി പണം മുടക്കാന്‍ മടിയില്ലാത്ത ഉപയോക്താക്കളും കണക്ടഡ് വാഹന മാര്‍ക്കറ്റ് സങ്കല്‍പ്പത്തിന് ഗുണകരമാകുകയാണ്. കുതിപ്പിനു പിന്നില്‍ ഇന്ത്യയിലെ ജെന്‍ സെഡ് തന്നെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനവും ഈ വിഭാഗക്കാരാണ്. ഇന്ത്യയുടെ ജെന്‍ സെഡ് ആണ് ആഗോള വിപണിയില്‍ പോലും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കണക്ടിവിറ്റി ഫീച്ചറുകളുള്ള പുതിയ വാഹനങ്ങള്‍ വാങ്ങാനും, സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജുകള്‍ സ്വന്തമാക്കാനും അവര്‍ തയാറാണെന്നാതാണ് അതിനു കാരണം.

ഗതി മാറ്റം

ADVERTISEMENT

രാജ്യത്ത് കണക്ടഡ് വാഹനങ്ങള്‍ക്കുള്ള സാധ്യത അപാരമാണ്. എന്നാല്‍, ഈ സാധ്യത വാഹന വിപണന വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകണമെങ്കില്‍ ഉചിതമായ പല തന്ത്രങ്ങളും നടപ്പാക്കേണ്ടിയിരിക്കുന്നു. നിലവിലെ ഗതി തിരിച്ചുവിടുന്ന തരത്തിലുള്ള തന്ത്രങ്ങള്‍. തങ്ങള്‍ വില്‍ക്കുന്ന വാഹനങ്ങളുടെ പ്രധാന ഘടകങ്ങള്‍, സര്‍വിസ് ഓഫറിങ്‌സ് തുടങ്ങിയവ നിര്‍വ്വചിക്കുക എന്നത് നിർമാതാവിന്റെ കടമയായിരിക്കും. 

ഉദാഹരണത്തിന്, മൂന്നു ഘടകങ്ങളാണ് തങ്ങളുടെ വാഹനങ്ങളുടെ സവിശേഷത എന്ന ടാറ്റാ മോട്ടോഴ്‌സ് പറയുന്നു-തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ, യൂസര്‍ ഏക്‌സ്പീരിയന്‍സ്, ആരോഗ്യപരിപാലന വിഭാഗം ഉള്‍ക്കൊള്ളിക്കല്‍. ഇവ മൂന്നും ഡിജിറ്റല്‍ എക്‌സ്പീരിയന്‍സിന്റെ ഭാഗമായി കമ്പനി ഉള്‍ക്കൊള്ളിക്കും. ഇതായിരിക്കും തങ്ങളുടെ കണക്ടഡ് വാഹനങ്ങളെ നിര്‍വ്വചിക്കുക എന്ന് കമ്പനി പറയുന്നു. ഇത്തരത്തതില്‍ നല്‍കാവുന്ന സേവനങ്ങളുടെ എണ്ണം പെരുപ്പിക്കുക എന്നതിലല്ല, മറിച്ച് എത്ര ഗുണനിലവാരമുള്ള കണക്ടിവിറ്റി ഉള്‍പ്പെടുത്താന്‍ സാധിക്കും എന്നതും ഇത്തരം സേവനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള യൂസര്‍ മാന്യുവല്‍ പുറത്തിറക്കുക എന്നതിലും ആയിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 

വെയറബ്ള്‍ ഉപകരണങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തന്നെ ഉപയോക്താക്കള്‍ തങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ എത്രയധികം ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ്. അതുപോലെ, പേഴ്‌സണലൈസ്ഡ് ഫീച്ചറുകള്‍ക്കും, കണക്ടഡ് വാഹനങ്ങള്‍ നല്‍കുന്ന സുഖസൗകര്യങ്ങള്‍ക്കും അധിക പണം മുടക്കാന്‍ ഇന്ത്യന്‍ ഉപയോക്താവ് മടികാണിക്കുന്നില്ലെന്നും കാണാം. കസ്റ്റമൈസ് ചെയ്യാവുന്ന ഡ്രൈവര്‍ പ്രൊഫൈല്‍, ഫീച്ചേഴ്‌സ്-ഓണ്‍-ഡിമാന്‍ഡ്, വാഹനത്തിനുള്ളില്‍ വച്ചു തന്നെ നടത്താവുന്ന പണമടയ്ക്കല്‍, വാഹനത്തിന് എന്ന് അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം എന്ന് മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കുക തുടങ്ങിയവയൊക്കെ ഇതില്‍ പെടുത്താം.

തങ്ങള്‍ നല്‍കുന്ന വിവിധ ഫീച്ചറുകളും സാങ്കേതികവിദ്യകളും സുഗമമായി, ഇണക്കത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് വാഹന നിര്‍മ്മാതാക്കളാണ്. അതുവഴി, ഉപയോക്താവിന് ഇതെല്ലാം ഒരുമയോടെ പ്രവര്‍ത്തിക്കുന്നു എന്ന് തോന്നാന്‍ ഇടവരുത്താം. തങ്ങള്‍ നല്‍കുന്ന കണക്ടിവിറ്റിക്ക് ഗുണമേന്മയുണ്ട് എന്ന് ഉറപ്പാക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സാധിക്കണം. നൂതനവും, ഗുണകരവും, ഫലപ്രദവും ആയ തന്ത്രങ്ങള്‍ വാഹന നിര്‍മ്മാണ മേഖലയില്‍ കൊണ്ടുവരാം.

വരും കാലത്തേക്ക് നോക്കുമ്പോള്‍

ആധുനികകാല വാഹനങ്ങള്‍ വെറുതെ മനുഷ്യരെ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിക്കുന്ന യന്ത്രങ്ങളല്ല. ടെക്‌നോളജിയുടെ അതിദ്രുത വളര്‍ച്ചയ്‌ക്കൊത്ത് അവ ബുദ്ധിയുള്ള നെറ്റ്‌വര്‍ക് യന്ത്രങ്ങളായി മാറി കഴിഞ്ഞു. അവയില്‍ നിരവധി ആധൂനിക ഫീച്ചറുകളും ഉണ്ട്. 

ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യുക വഴി വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഈ വാഹനങ്ങളെ സാങ്കേതികവിദ്യാപരമായി അടുത്ത തലത്തിലേക്ക് ഉയര്‍ത്താം. അവയ്ക്ക് 'ബുദ്ധി' പകര്‍ന്ന്, ഡേറ്റാ ഷെയര്‍ ചെയ്ത്, മറ്റു വാഹനങ്ങളുമായി സംവാദിച്ച് കണക്ടഡ് ലോകത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറ്റാം. വാഹനങ്ങളെ എങ്ങനെ കാണണം എന്നും എങ്ങനെ ഉപയോഗിക്കണം എന്നുമുള്ള കാര്യത്തില്‍ കാര്യമായ മാറ്റങ്ങളാണ് ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവന്നിരിക്കുന്നത്. ഇത് പുതിയ ഒട്ടനവധി അവസരങ്ങളും സാധ്യതകളും തുറന്നിടുന്നു. പുതിയ യൂസര്‍ എക്‌സ്പീരിയന്‍സുകള്‍ വികസിപ്പിക്കുന്നതും അവ ഉപയോഗിക്കാന്‍ പാകത്തിനാക്കുന്നതിനുമാണ് ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇത് സോഫ്റ്റ്‌വെയര്‍ വഴി സാധ്യമാക്കാം. ഇതിനെ സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍സ് (എസ്ഡിവി) എന്നാണ് വിളിക്കുന്ന്. ശ്രദ്ധയോടെ പ്രവര്‍ത്തിപ്പിക്കുന്ന കണക്ടട് പ്ലാറ്റ്‌ഫോം ആയിരിക്കും എസ്ഡിവി വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായകം.

വാഹന നിര്‍മ്മാണ മേഖലയുടെ വിവിധ വശങ്ങളെ പരിവര്‍ത്തനംചെയ്യാന്‍ കെല്‍പ്പുള്ളതാണ് ഇത്. രൂപകല്‍പ്പന, നിര്‍മ്മാണം, മാര്‍ക്കറ്റിങ്, ഉപയോക്താക്കളുടെ അനുഭവം തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടും. കണക്ടഡ് വാഹന പരിസ്ഥിതിയിലുള്ള മറ്റു കമ്പനികളുമായി സഹകരിച്ച്, കണക്ടഡ് യാത്രയുടെ സാധ്യതകള്‍ ആരായുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. അതുവഴി കസ്റ്റമര്‍മാരുടെ ആവശ്യങ്ങളും നിറവേറ്റിനല്‍കാന്‍ സാധിക്കും.  

English Summary:

Experience enhanced safety, efficiency, and convenience with internet-connected cars. The rising demand for connected car technology is transforming the driving experience, reducing accidents and traffic congestion.