‘ലംബോർഗിനി സുരക്ഷിതമോ’?, കത്തുന്ന സൂപ്പർകാറിന്റെ വിഡിയോ പങ്കുവച്ച് ഗൗതം സിംഘാനിയ
ലംബോർഗിനി ഹുറാക്കാൻ കത്തുന്ന വിഡിയോ പങ്കുവച്ച് റെയ്മഡ് ഉടമ ഗൗതം സിംഘാനിയ. മുംബൈയിലെ തീരദേശ റോഡിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിന്റെ ദൃക്സാക്ഷിയാണ് എന്ന് കുറിച്ചാണ്സൂപ്പർകാർ കത്തുന്ന വിഡിയോ സിംഘാനിയ പങ്കുവച്ചത്. ലംബോര്‍ഗിനിയുടെ വിശ്വാസ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഇത്ര അധികം

ലംബോർഗിനി ഹുറാക്കാൻ കത്തുന്ന വിഡിയോ പങ്കുവച്ച് റെയ്മഡ് ഉടമ ഗൗതം സിംഘാനിയ. മുംബൈയിലെ തീരദേശ റോഡിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിന്റെ ദൃക്സാക്ഷിയാണ് എന്ന് കുറിച്ചാണ് സൂപ്പർകാർ കത്തുന്ന വിഡിയോ സിംഘാനിയ പങ്കുവച്ചത്. ലംബോര്‍ഗിനിയുടെ വിശ്വാസ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഇത്ര അധികം പണം കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഉന്നതനിലവാരമാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സിംഘാനിയ പറയുന്നത്.
നേരത്തെയും ലംബോർഗിനിക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ ഗൗതം സിംഘാനിയ രൂക്ഷവിമർശനം നടത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ലംബോര്‍ഗിനി റിവൂള്‍ട്ടോ ബ്രേക്ക് ഡൗണായതിനെ തുടർന്നായിരുന്നു സിംഘാനിയ കമ്പനിക്ക് എതിരെ രംഗത്ത് വന്നത്. സംഭവത്തിന്ശേഷം ഒരു മാസം കഴിഞ്ഞിട്ടും ലംബോർഗിനി അധികാരികളുടെ പക്കൽ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ലെന്നാണ് റെയ്മഡ് ഉടമ ആരോപിക്കുന്നത്.
'ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാളും ഏഷ്യന്‍ മേധാവി ഫ്രാന്‍സെസ്‌കോ സ്‌കാര്‍ഡോണിയും തുടരുന്ന ധിക്കാരം നിറഞ്ഞ പെരുമാറ്റം എന്നെ അമ്പരപ്പിക്കുന്നു. ഇവരാരും തന്നെ ഉപഭോക്താവിന്റെ പ്രശ്‌നമെന്തെന്ന് പരിശോധിക്കാനോ ബന്ധപ്പെടാനോ തയാറായിട്ടില്ല' എന്നാണ് അന്ന് ഗൗതം സിംഘാനിയ എക്‌സിലൂടെ പ്രതികരിച്ചത്.
ഗൗതം സിംഘാനിയ ടെസ്റ്റ് ഡ്രൈവ് നടത്തിയ ലംബോര്‍ഗിനി റിവൂള്‍ട്ടോ മുംബൈയിലെ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ വെച്ചാണ് ബ്രേക്ക് ഡൗണായത്. പിന്നീട് ഡീലര്‍ഷിപ്പിലേക്ക് ഈ സൂപ്പര്‍കാര്‍ ട്രക്കില്‍ കെട്ടി വലിച്ചു കൊണ്ടുപോവുകയായിരുന്നു. സംഭവം നടന്ന ഒരു മാസം കഴിഞ്ഞെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണങ്ങളും ലഭിക്കാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണം നടത്തിയതെന്നും സൂപ്പര്‍കാര്‍ കമ്പനിയില്‍ നിന്നും സമാന അനുഭവങ്ങള്‍ നേരിടുന്ന മറ്റ് ഉപഭോക്താക്കള്‍ക്കു കൂടി വേണ്ടിയാണ് താന്‍ പ്രതികരിക്കുന്നു എന്നുമാണ് സിംഘാനിയ വിശദീകരിക്കുന്നത്.
ലംബോര്‍ഗിനി ഉപയോഗിക്കുന്ന പലരും വാഹനത്തിന്റെ ഗുണ നിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലവരുന്ന സൂപ്പര്‍കാറുകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവാന്‍ പാടില്ലെന്നും സിംഘാനിയ പറയുന്നു.സോഷ്യല്‍മീഡിയയില്‍ പരസ്യ പ്രതികരണം നടത്തുന്നതിന് മുമ്പ് ഗൗതം സിംഘാനിയ ലംബോര്‍ഗിനി ഇന്ത്യയുടെ മുതിര്‍ന്ന ഒഫീഷ്യലുകളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ അടക്കം പ്രതികരിക്കാന്‍ തയ്യാറായില്ല. ഉപഭോക്താക്കളുടെ ആശങ്കകള്‍ക്ക് വില നല്‍കാത്ത ധിക്കാരം നിറഞ്ഞ സമീപനമാണ് ലംബോര്‍ഗിനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ഗൗതം സിംഘാനിയ പറയുന്നത്.